- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാംകെട്ടിനു ശേഷമുള്ള ആദ്യ പിറന്നാളിന് ഭർത്താവിന്റെ വിളിയെത്തിയത് ജയിലിൽനിന്ന്; ആശംസ കേട്ട് പിടിച്ചു നിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ് താരം; ഏതാനും വാക്കുകളിൽ ഒതുങ്ങിയ സംഭാഷണം നീണ്ടത് കേവലം ഒരു മിനിട്ട്; കാവ്യാ മാധവന് കണ്ണീർക്കടലിൽ പിറന്നാൾ ദിനം
കൊച്ചി: വിവാഹശേഷമുള്ള ആദ്യ പിന്നാൾദിനത്തിലും കണ്ണീരോടെ കാവ്യാമാധവൻ. ഇന്നലെയായിരുന്നു കാവ്യ മാധവന്റെ 33-ാം പിറന്നാൾ. ദിലീപുമായുള്ള വിവാഹശേഷമെത്തിയ ആദ്യ പിറന്നാൾ പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലായെന്നുമാത്രം. ഭർത്താവും നടനുമായ ദിലീപ് ജയിലിലായതോടെ സന്തോഷങ്ങളെല്ലാം കണ്ണീരിൽ ഒതുക്കി ആലുവയിലുള്ള ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യ. അതേസമയം ഇന്നലെ രാവിലെ പത്തുമണിയോടെ ആലുവ സബ്ജയിലിൽനിന്ന് കാവ്യയ്ക്ക് ദിലീപിന്റെ വിളിയെത്തി. പിറന്നാൾ ആശംസ അറിയിച്ചപ്പോൾ കാവ്യ പൊട്ടിക്കരയുകയും ചെയ്തു. കേവലം ഒരുമിനിട്ട് നീണ്ട സംഭാഷണം ഏതാനും വാക്കുകളിൽ അവസാനിക്കുകയും ചെയ്‌തെന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന. ദിലീപ് ഇന്നലെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യങ്ങൾ അനുകൂലമായിരുന്നില്ല. അതോടെ കാവ്യയുടെ പിറന്നാൾ കൂടുതൽ സങ്കടത്തിൽ മുങ്ങി. 1984 സെപ്റ്റംബർ 19ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തായിരുന്നു കാവ്യയുടെ ജനനം. 1991 ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവൻ സിനിമയിലെത്
കൊച്ചി: വിവാഹശേഷമുള്ള ആദ്യ പിന്നാൾദിനത്തിലും കണ്ണീരോടെ കാവ്യാമാധവൻ. ഇന്നലെയായിരുന്നു കാവ്യ മാധവന്റെ 33-ാം പിറന്നാൾ. ദിലീപുമായുള്ള വിവാഹശേഷമെത്തിയ ആദ്യ പിറന്നാൾ പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലായെന്നുമാത്രം.
ഭർത്താവും നടനുമായ ദിലീപ് ജയിലിലായതോടെ സന്തോഷങ്ങളെല്ലാം കണ്ണീരിൽ ഒതുക്കി ആലുവയിലുള്ള ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യ. അതേസമയം ഇന്നലെ രാവിലെ പത്തുമണിയോടെ ആലുവ സബ്ജയിലിൽനിന്ന് കാവ്യയ്ക്ക് ദിലീപിന്റെ വിളിയെത്തി. പിറന്നാൾ ആശംസ അറിയിച്ചപ്പോൾ കാവ്യ പൊട്ടിക്കരയുകയും ചെയ്തു. കേവലം ഒരുമിനിട്ട് നീണ്ട സംഭാഷണം ഏതാനും വാക്കുകളിൽ അവസാനിക്കുകയും ചെയ്‌തെന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന.
ദിലീപ് ഇന്നലെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യങ്ങൾ അനുകൂലമായിരുന്നില്ല. അതോടെ കാവ്യയുടെ പിറന്നാൾ കൂടുതൽ സങ്കടത്തിൽ മുങ്ങി. 1984 സെപ്റ്റംബർ 19ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തായിരുന്നു കാവ്യയുടെ ജനനം. 1991 ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവൻ സിനിമയിലെത്തിയത്. അതിനുശേഷം നിരവധി സിനിമകളിൽ ബാലതാമായി പ്രത്ക്ഷപ്പെട്ട കാവ്യ മാധവൻ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. സിനിമയിൽ സജീവമായതോടെയാണ് നിലേശ്വരത്തുനിന്നും കാവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയത്.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ താനും അറസ്റ്റിലാകുമോയെന്ന ഭയവും കാവ്യാ മാധവനുണ്ട്. ഇതേത്തുടർന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി. ഇത് അടുത്ത ആഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യം നൽകുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുക്കുക.
ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ രാമൻപിള്ള തന്നെയാകും കാവ്യയ്ക്കായും ഹാജരാകുക. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കാവ്യ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.
ദിലീപിന്റെ ഭാര്യയായതിനാൽ തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. കേസിൽ കാവ്യ മാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് കാവ്യ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അടിയന്തര പ്രാധാന്യത്തോടെ ശനിയാഴ്ച തന്നെ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചായിരുന്നു കാവ്യ മാധവന്റെ ജാമ്യാപേക്ഷ. എന്നാൽ പ്രതിചേർക്കാത്ത സാഹചര്യത്തിൽ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
ഇതിനിടെ കാവ്യയുടെ ഭർത്താവും നടനുമായ ദിലീപ് അഞ്ചാം തവണ സമർപ്പിച്ച ജാമ്യ ഹർജിയിൽ മുൻഭാര്യ മഞ്ജുവാര്യർക്ക് എഡിജിപി ബി.സന്ധ്യയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും ആരോപണമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം സന്ധ്യയുടെ മേൽനോട്ടത്തിലാണ് മുന്നോട്ടുപോകുന്നത്.
കൊടുംകുറ്റവാളിയായ പൾസർ സുനി തനിക്കെതിരേ നൽകിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ട്. പ്രോസിക്യൂഷൻ ഉന്നയിക്കുന്നത് പോലെ താൻ സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.