- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മുൻ രൂപത അധ്യക്ഷൻ ബിഷപ് ഡോ. മാക്സ്വെൽ വാലെന്റെൻ നൊറോണ അന്തരിച്ചു; അന്ത്യം ഷാലോം പ്രീസ്റ്റ് ഹോമിലെ വിശ്രമ ജീവിതത്തിനിടെ
കോഴിക്കോട്: കോഴിക്കോട് രൂപത മുൻ രൂപതാ അധ്യക്ഷൻ ബിഷപ് ഡോ. മാക്സ്വെൽ വാലെന്റെൻ നൊറോണ(93) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11.20-നായിരുന്നു അന്ത്യം. വടകരയിലെ നൊറോണ കുടുംബത്തിൽ ആംേബ്രാസ്-ജെസ്സി ദന്പതിമാരുടെ മകനായി 1924 ഫെബ്രുവരി പതിനാലിനായിരുന്നു ജനനം. വടകര, അഴിയൂർ, പയ്യോളി, മാഹി എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽനിന്ന് ബി.എ. ബിരുദം േനടി. മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952-ൽ വൈദിക പട്ടം ലഭിച്ചു. 1957 മുതൽ '62 വരെ റോമിൽ ഉപരിപഠനം. തലശ്ശേരി സെയിന്റ് ജോസഫ്‌സ് സ്‌കൂളിൽ അദ്ധ്യാപകനും വയനാട് ചുണ്ടേലിൽ റോമൻ കാത്തലിക് ഹൈസ്‌കൂളിൽ പ്രധാനാധ്യാപകനുമായിരുന്നു. 1979 മുതൽ '80 വരെ കോഴിക്കോട് രൂപതാ വികാരി ജനറലായിരുന്നു. 1980 മുതൽ 2002 വരെ കോഴിക്കോട് രൂപതയുടെ മെത്രാൻ പദവി അലങ്കരിച്ചു. 2002-ൽ വിരമിച്ചു. മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: ലിയോ ലാഡിസ്ലോ, ഹാർ
കോഴിക്കോട്: കോഴിക്കോട് രൂപത മുൻ രൂപതാ അധ്യക്ഷൻ ബിഷപ് ഡോ. മാക്സ്വെൽ വാലെന്റെൻ നൊറോണ(93) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11.20-നായിരുന്നു അന്ത്യം.
വടകരയിലെ നൊറോണ കുടുംബത്തിൽ ആംേബ്രാസ്-ജെസ്സി ദന്പതിമാരുടെ മകനായി 1924 ഫെബ്രുവരി പതിനാലിനായിരുന്നു ജനനം. വടകര, അഴിയൂർ, പയ്യോളി, മാഹി എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽനിന്ന് ബി.എ. ബിരുദം േനടി. മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952-ൽ വൈദിക പട്ടം ലഭിച്ചു. 1957 മുതൽ '62 വരെ റോമിൽ ഉപരിപഠനം.
തലശ്ശേരി സെയിന്റ് ജോസഫ്‌സ് സ്‌കൂളിൽ അദ്ധ്യാപകനും വയനാട് ചുണ്ടേലിൽ റോമൻ കാത്തലിക് ഹൈസ്‌കൂളിൽ പ്രധാനാധ്യാപകനുമായിരുന്നു. 1979 മുതൽ '80 വരെ കോഴിക്കോട് രൂപതാ വികാരി ജനറലായിരുന്നു. 1980 മുതൽ 2002 വരെ കോഴിക്കോട് രൂപതയുടെ മെത്രാൻ പദവി അലങ്കരിച്ചു. 2002-ൽ വിരമിച്ചു. മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: ലിയോ ലാഡിസ്ലോ, ഹാർട്ട്വെൽ ജെറോം, ജോൺ നെറോണ, ലോയിസ്. ശവസംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 3.30-ന് കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ.