- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിയേതുമായിക്കോട്ടെ സർട്ടിഫിക്കറ്റ് റെഡിയാണ്! ഏത് സഭാംഗമാണെങ്കിലും കൈയിൽ പണമുണ്ടെങ്കിൽ അഡ്‌മിഷന് തടസ്സമില്ല; 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി ഇതരസമുദായക്കാർക്ക് സിഎംഎസ് ആംഗ്ലിക്കൻ സഭയുടെ സാക്ഷ്യ പത്രം; ബാംഗ്ലൂരിലും ഇതേ ബിസിനസുണ്ടെന്ന് പറഞ്ഞ് പണം പറ്റുന്ന ബിഷപ്പ് ഡേവിഡ് വി ലൂക്കോസിന്റെ കഥ
കൊച്ചി: മെഡിക്കൽ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്‌മിഷന് സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ബിഷപ്പിന്റെ സർട്ടിഫിക്കറ്റ് കച്ചവടം. ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും സിഎംഎസ് ആംഗ്ലിക്കൻ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നത്. കാരക്കോണം മെഡിക്കൽ കോളജിലെ അഡ്‌മിഷനായി സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വൻ കച്ചവടത്തിന്റെ വാർത്ത പുറത്ത് വന്നത് കാരക്കോണം മെഡിക്കൽ കോളജിലെ മാനേജ്മെന്റ് ക്വാട്ടയിൽ ഏഴു സീറ്റുകൾ സിഎംഎസ് ആംഗ്ലിക്കൻ സഭയ്ക്കും അനുബന്ധസഭകൾക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്‌മിഷന് സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആവശ്യമാണ്. സാക്ഷി പത്രം നൽകുന്നതിനുള്ള കൈക്കൂലി ആവശ്യപ്പെടുന്ന ബിഷപ്പ് ഡേവിഡ് ലൂക്കോസിന്റെ തട്ടിപ്പ് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ട്രാവൻകൂർ കൊച്ചിൻ രൂപതാ ബിഷ
കൊച്ചി: മെഡിക്കൽ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്‌മിഷന് സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ബിഷപ്പിന്റെ സർട്ടിഫിക്കറ്റ് കച്ചവടം. ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും സിഎംഎസ് ആംഗ്ലിക്കൻ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നത്. കാരക്കോണം മെഡിക്കൽ കോളജിലെ അഡ്‌മിഷനായി സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വൻ കച്ചവടത്തിന്റെ വാർത്ത പുറത്ത് വന്നത്
കാരക്കോണം മെഡിക്കൽ കോളജിലെ മാനേജ്മെന്റ് ക്വാട്ടയിൽ ഏഴു സീറ്റുകൾ സിഎംഎസ് ആംഗ്ലിക്കൻ സഭയ്ക്കും അനുബന്ധസഭകൾക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്‌മിഷന് സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആവശ്യമാണ്. സാക്ഷി പത്രം നൽകുന്നതിനുള്ള കൈക്കൂലി ആവശ്യപ്പെടുന്ന ബിഷപ്പ് ഡേവിഡ് ലൂക്കോസിന്റെ തട്ടിപ്പ് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ട്രാവൻകൂർ കൊച്ചിൻ രൂപതാ ബിഷപ്പായ ഡേവിഡ് വി.ലൂക്കോസ് പണം വാങ്ങി ഇതര സമുദായത്തിൽപെട്ട കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതായി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സഭകൾക്കുള്ളിൽ പണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയത് ബിഷപ്പ് തന്നെ നേരിട്ടാണ് എന്നതാണ് അത്ഭുതകരം.
പത്ത് ലക്ഷം രൂപ നൽകണം എന്ന് കൃത്യമായി തന്നെ പറഞ്ഞാണ് സീറ്റിന് വേണ്ടിയുള്ള സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. മറ്റൊരു സഭയിൽ അംഗമാണെങ്കിലും അതൊന്നും പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമല്ല.സിഎംഎസ് ആംഗ്ലിക്കൻ സഭാംഗമാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുമായാണ് ബിഷപ്പ് എത്തിയത്. പണം ഇടനിലക്കാരന്റെ കൈവശം നൽകിയാൽ മതിയെന്നും കച്ചവടമുറപ്പിച്ച ശേഷം ഡീൽ വെയ്ക്കുന്നതും പതിവാണ്. ബെംഗളൂരുവിലും തനിക്ക് ഈ ഇടപാടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തുന്നുണ്ട്.
മനോരം ന്യൂസ് പ്രതിനിധി ബിഷപ്പുമായി സംസാരിച്ചതിലെ ഭാഗങ്ങൾ ചുവടെ
റിപ്പോർട്ടർ: ഹലോ
ബിഷപ്പ്: ഹലോ
റിപ്പോർട്ടർ: നമസ്‌കാരം, ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് തിരുമേനിയുടെ നമ്പരാണോ ഇത്?
ബിഷപ്പ്: അതെ
റിപ്പോർട്ടർ: എന്റെ മോൾക്ക് കാരക്കോണത്ത് ഒരു എംബിബിഎസ് സീറ്റിനുവേണ്ടിയാരുന്നു, നേരത്തെ നാലുപേർക്ക് തിരുമേനി സർട്ടിഫിക്കറ്റ് കൊടുത്തതുവച്ച് കിട്ടിയെന്ന് ക്രിസ്റ്റഫർ പറഞ്ഞു. ശരിയാണോ?
ബിഷപ്പ്: നാലുപേർക്ക് കിട്ടിയിട്ടുണ്ട്
റിപ്പോർട്ടർ: എത്രവേണ്ടിവരും, എത്രയാ ഞാൻ തരേണ്ടത് സർട്ടിഫിക്കറ്റിന്?
ബിഷപ്പ്: എനിക്ക് പത്തുരൂപ(ലക്ഷം) കിട്ടണം, സഭയ്ക്ക് എന്റെ പേരിൽ
റിപ്പോർട്ടർ: എങ്ങനെയാ ഞാൻ അത് ചെയ്യേണ്ടത്? ബാങ്ക് ട്രാൻസാക്ഷൻ വേണോ?
ബിഷപ്പ്: ക്യാഷായിട്ട്
റിപ്പോർട്ടർ: ഞാൻ ക്രിസ്റ്റഫറിന്റെ കയ്യിൽ ഏൽപിച്ചാൽ മതിയോ?
ബിഷപ്പ്: കുഴപ്പമില്ല