- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകൃതി വിരുദ്ധ പീഡനവും ബലാത്സംഗവും ചെയ്ത് രസിച്ച അതേ മുറിയിൽ തലകുനിച്ച് വീണ്ടും മെത്രാനെത്തി; ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിച്ചത് അതീവ സുരക്ഷയിൽ; തെളിവെടുപ്പിന് മുമ്പ് കന്യാസ്ത്രീകളേയും മഠത്തിൽ നിന്ന് മാറ്റി; പൊലീസ് ചോദ്യങ്ങളോട് സഹകരിക്കാതെ മൗനം പാലിച്ച് മെത്രാന്റെ ഇടപെടൽ തുടരുന്നു; നുണപരിശോധനയിലൂടെ കള്ളി പുറത്താക്കാൻ പൊലീസും; പീഡനകനെ രക്ഷിക്കാൻ ശ്രമിച്ച ഫാ ജെയിസ് എതർത്തയിലും കുടുങ്ങും
കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി കോട്ടയം കുറവിലങ്ങാട് മഠത്തിൽ എത്തിച്ചു. മഠത്തിലെ 20ാം നമ്പർ മുറിയിൽ അതായത് കന്യാസ്ത്രീയെ ബിഷപ്പ് ബലാൽസംഗം ചെയ്ത അതേ മുറിയിലാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. 2014 മെയ് അഞ്ചുമുതൽ 2016 വരെ 13 തവണ ഈ മുറിയിൽ ബിഷപ് ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്നാണു കന്യാസ്ത്രീയുടെ പരാതി. കനത്ത പൊലീസ് കാവലിലാകും തെളിവെടുപ്പ്. മിഷണറീസ് ഓഫ് ജീസസ് സഭയുടെ രക്ഷാധികാരി പഞ്ചാബിലെ ജലന്ധർ രൂപത ബിഷപ്പാണ്. ജലന്ധർ രൂപതയ്ക്കു കീഴിലുള്ള മഠങ്ങളിൽ ബിഷപ്പിന് ഔദ്യോഗികമുറികളുണ്ട്. സന്ദർശനവേളകളിൽ ബിഷപ് ഇവിടെയാണു താമസിക്കുക. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരപുത്രന്റെ ആദ്യകുർബാനച്ചടങ്ങിൽ പങ്കെടുക്കാനാണു 2014 മെയ് അഞ്ചിനു ബിഷപ് ഫ്രാങ്കോ മഠത്തിലെത്തിയത്. പിറ്റേന്നു നടന്ന ആദ്യകുർബാനച്ചടങ്ങിന്റെ മുഖ്യകാർമികൻ ബിഷപ് ഫ്രാങ്കോ ആയിരുന്നു. തലേന്നു രാത്രി വൈകി മഠത്തിലെത്തിയ ബിഷപ്പിനെ കന്യാസ്ത്രീയും സഹപ്രവർത്തകരും ചേർന്നു സ്വീകരിച്ചു. തുടർ
കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി കോട്ടയം കുറവിലങ്ങാട് മഠത്തിൽ എത്തിച്ചു. മഠത്തിലെ 20ാം നമ്പർ മുറിയിൽ അതായത് കന്യാസ്ത്രീയെ ബിഷപ്പ് ബലാൽസംഗം ചെയ്ത അതേ മുറിയിലാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. 2014 മെയ് അഞ്ചുമുതൽ 2016 വരെ 13 തവണ ഈ മുറിയിൽ ബിഷപ് ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്നാണു കന്യാസ്ത്രീയുടെ പരാതി. കനത്ത പൊലീസ് കാവലിലാകും തെളിവെടുപ്പ്.
മിഷണറീസ് ഓഫ് ജീസസ് സഭയുടെ രക്ഷാധികാരി പഞ്ചാബിലെ ജലന്ധർ രൂപത ബിഷപ്പാണ്. ജലന്ധർ രൂപതയ്ക്കു കീഴിലുള്ള മഠങ്ങളിൽ ബിഷപ്പിന് ഔദ്യോഗികമുറികളുണ്ട്. സന്ദർശനവേളകളിൽ ബിഷപ് ഇവിടെയാണു താമസിക്കുക. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരപുത്രന്റെ ആദ്യകുർബാനച്ചടങ്ങിൽ പങ്കെടുക്കാനാണു 2014 മെയ് അഞ്ചിനു ബിഷപ് ഫ്രാങ്കോ മഠത്തിലെത്തിയത്. പിറ്റേന്നു നടന്ന ആദ്യകുർബാനച്ചടങ്ങിന്റെ മുഖ്യകാർമികൻ ബിഷപ് ഫ്രാങ്കോ ആയിരുന്നു. തലേന്നു രാത്രി വൈകി മഠത്തിലെത്തിയ ബിഷപ്പിനെ കന്യാസ്ത്രീയും സഹപ്രവർത്തകരും ചേർന്നു സ്വീകരിച്ചു.
തുടർന്ന് 20-ാം നമ്പർ മുറിയിലേക്ക് ആനയിച്ച് മടങ്ങുന്നതിനിടെ, പിറ്റേന്നത്തെ ചടങ്ങിനു ധരിക്കാനുള്ള സഭാവസ്ത്രം ഇസ്തിരിയിട്ടു നൽകാൻ കന്യാസ്ത്രീയോടു ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട വസ്ത്രവുമായി മുറിയിലെത്തിയപ്പോൾ ബിഷപ് ബലാത്സംഗം ചെയ്‌തെന്നാണു കന്യാസ്ത്രീയുടെ പരാതി. പിന്നീടു 2016 വരെ 12 തവണ ഇതേ മുറിയിൽ പീഡിപ്പിക്കപ്പെട്ടു.
അതിനിടെ ബിഷപ്പ് ചോദ്യം ചെയ്യലിനോ് സഹകരിക്കാതെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിനെ തുടർന്ന് ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം എന്നാനവിശ്യപ്പെട്ട് പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. അതോടൊപ്പം തന്നെ കേസ് ഒതുക്കി തീർക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടപെട്ട ജെയിംസ് എർത്തയിൽ എന്നിവരുൾപ്പടെയുള്ളവർക്കതിരെയും നടപടി ശക്തമാക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന
അട്ടപ്പാടിയിലെ ധ്യാനത്തിൽ പങ്കെടുത്തപ്പോൾ ലഭിച്ച ഊർജമുൾക്കൊണ്ടാണു ബിഷപ്പിന്റെ പീഡനങ്ങൾക്കെതിരേ സഭാ അധികൃതരോടു പരാതിപ്പെടാൻ തീരുമാനിച്ചതെന്നു കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. സഭ നീതി നിഷേധിച്ചതോടെ പൊലീസിൽ പരാതി നൽകി. ബിഷപ് ഫ്രാങ്കോയെ തെളിവെടുപ്പിന് എത്തിക്കുന്ന പശ്ചാത്തലത്തിൽ മഠത്തിനു പൊലീസ് സുരക്ഷ ശക്തമാക്കി. സമീപ റോഡുകളിൽ ഇന്നു ഗതാഗതനിയന്ത്രണമുണ്ടാകും. കോട്ടയം പൊലീസ് ക്ലബ്ബിൽനിന്നാണു ബിഷപ് ഫ്രാങ്കോയെ മഠത്തിലെത്തിക്കുക. യാത്രയ്ക്കു കർശനസുരക്ഷയൊരുക്കാൻ കടുത്തുരുത്തി, ഏറ്റുമാനൂർ സിഐമാർക്കു നിർദ്ദേശം ലഭിച്ചു.