- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് ഫ്രാങ്കോ കേസ്; വിധി ആശങ്കയുണ്ടാക്കുന്നതെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി.
മഠങ്ങളിലും മറ്റും സ്ത്രീകൾക്ക് നേരെ നടക്കുന്ന പീഡനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചരിത്രപരമായ കേസിൽ അപ്രതീക്ഷിത വിധിയാണിത്. കേസിന്റെ തുടക്ക കാലയളവുകൾ തൊട്ട് അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും പൊലീസും പ്രോസിക്യൂഷനും നല്ല ഇടപെടലാണ് നടത്തിയത്. പക്ഷെ അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല. എങ്ങനെയാണ് കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിധി പഠിച്ച ശേഷമേ പറയാനാകൂ. അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ട്. പീഡന കേസുകളിൽ പരാതിപ്പെടുന്നവർക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
എംഎസ്എഫിലെ വനിതാ വിഭാഗമായ ഹരിതയുടെ പരാതിയെ പിന്തുണച്ചവർക്കെതിരെ നടപടി ഉണ്ടാകുന്നത് തെറ്റായ പ്രവണതയാണ്. സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും അപകടരമായ അന്തരീക്ഷമാണ് ഇതുണ്ടാക്കുക. ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങൾക്കെതിരെ സ്ത്രീകൾ തന്നെ മുന്നോട്ട് വരണം. ഹരിതയുടെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സിറ്റിങിലും എതിർ കക്ഷികൾ ഹാജരായില്ല. അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് നൽകിയ റിപ്പോർട് എന്നും വനിതാകമീഷൻ അദാലത്തിന് ശേഷം വാർത്താലേഖകരോട് സതീദേവി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ