പാലാ: പാലാ രൂപത സഹായമെത്രാൻ മാർ ജോർജ്ജ് ജേക്കബ്ബ് മുരിക്കന്റെയും കന്യാസ്ത്രി പീഡനക്കേസ്സിൽ ജയിലിലായ ഫ്രാങ്കോ മുളയ്ക്കലിന്റൈയും കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് സൂചന. സീറോ മലബാർ സഭ ഒപ്പമുണ്ടെന്ന് ഫ്രാങ്കോയെ നേരിൽ അറിയിക്കാൻ കെ സി ബി സി ചുമതലപ്പെടുത്തിയത് പ്രകാരമായിരിക്കാം ജേക്കബ്ബ് മരിക്കൻ പിതാവ് ജയിലിൽ എത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ ഉറച്ച വിശ്വാസം.

ഈ സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെ കൈവിടരുതെന്ന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ,പൊതുസമൂഹത്തിൽ ഇക്കാര്യം വെളിപ്പെടണം എന്ന കൃത്യമായ ലക്ഷ്യത്തോടെയുള്ള കെ സി ബി സി ഇടപെടലായിരുന്നു സന്ദർശനത്തിന് പിന്നിലെന്ന പ്രചാരണവും ഒരു വഴിക്ക് നടക്കുന്നുണ്ട്. ഫ്രാങ്കോ മുളയ്ക്കലിനുവേണ്ടി സമീപഭാവിയിൽ തന്നെ കെ സി ബി സി ശക്തമായി രംഗത്തിറങ്ങുമെന്നും ഇതിനുള്ള തയ്യാറെടുപ്പുകൾ സംമ്പന്ധിച്ച ചർച്ചകൾക്കായിട്ടാണ് മുരിക്കൽ പിതാവ് ജയിലിലെത്തിയതെന്ന തരത്തിലുള്ള വാദഗതികളും വിലയിരുത്തലുകളും പരക്കെ പുരോഗമിക്കുന്നുണ്ട്.

പരാതിക്കാരിയായ കന്യാസ്ത്രിയോട് സഭ സ്വീകരിച്ചിട്ടുള്ള നിലപാട് ഒട്ടും അനുകൂലമായിരുന്നില്ലന്ന് അവർ തന്നെ മാധ്യമങ്ങൾ വഴി വെളിപ്പൈടുത്തിയിരുന്നു. ഇക്കാര്യത്തിൽ സഭ ഘടകങ്ങൾ ഇപ്പോഴും കൃത്യമായ നിലപാട് രേഖപ്പെടുത്തിയിട്ടില്ല.ഫ്രാങ്കോ മുളയ്ക്കൽ പൊലീസ് കസ്റ്റഡിയിലായപ്പോൾ കെ സി ബി സിക്ക് ചങ്ക് പൊട്ടുകയും ചെയ്തു. ഒരേ വിഷയത്തിൽ കെ സി ബി സി രണ്ടുതരം സമീപമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഈ അന്തരത്തിന് പിന്നിലെ യാഥാർത്ഥ വസ്തുത വെളിപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും മറ്റുമുള്ള ആവശ്യവും പരക്കെ ഉയരുന്നുണ്ട്.

സീറോ മലബാർ സഭയിലെ പരമ സാത്വികനും പേരിന് പോലും കളങ്കപ്പെടാത്ത വ്യക്തിത്വത്തിന് ഉടമയുമായ മൂരിക്കൻ പിതാവ് വെറുമൊരു സന്ദർശനത്തിന് മാത്രമായി ജയിലിലെത്തില്ലന്നാണ് അദ്ദേഹത്തെ അടുത്തറിയുന്ന ഭൂരിപക്ഷം പേരും വിശ്വസിക്കുന്നത്. മെത്രാൻ പദവിയിൽ പിൻതുടർച്ച അവകാശമുള്ള ചുരുക്കം സഹായമെത്രാന്മാരിൽ ഒരാളാണ് ജേക്കബ്ബ് മൂരിക്കൽ. രൂപതയിലും സഭയിലും സർവ്വസമ്മതാണ് ഇദ്ദേഹം.ആഡംമ്പര ഭ്രമം മാറ്റിവച്ച് ആത്മീയ കാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ജീവിത ശൈലിയാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.

സഭയുടെ കെട്ടുപാടുകളിൽ നിന്നും ഇന്നോളം നൂലുവണ്ണം വ്യതിചലിക്കാത്ത മൂരീക്കൽ പിതാവ് സ്വന്തം ഇഷ്ടപ്രകാരമായിരിക്കില്ല ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ സന്ദർശിച്ചതെന്നാണ് സഭാവിശ്വാസികളിൽ വലിയൊരുവിഭാഗത്തിന്റെയും നിഗമനം. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ സമരം നടത്തിയപ്പോഴും ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും കെ സി ബി സി പ്രതികരിക്കരിച്ചിരുന്നില്ല.ഫ്രങ്കോ മുളയ്ക്കലിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതോടെയാണ് ബിഷപ്പ് കൗൺസിൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായത്.

ജലന്ധർ രൂപത ബിഷപ്പ് അറസ്റ്റിലാവുകയും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്ത സാഹചര്യം കത്തോലിക്ക സഭയെ സംമ്പന്ധിച്ച് വേദനാജനകമാണെന്നും ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ ഇടയായതിൽ കെ സി ബി സി ഖേദിക്കുന്നു എന്നുമായിരുന്നു വാർത്താക്കുറുപ്പിലെ പ്രധാന ഭാഗം. പത്രക്കുറിപ്പിലൂടെ കെ സി ബി സി വ്യക്തമാക്കിയത് ഫ്രാങ്കോ വിഷയത്തിലെ സഭ നിലപാടായിരുന്നെണ് പൊതുവേ വിലയിരുത്തപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സഭാവിശ്വസികളുടെ എണ്ണത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള പാല രൂപതയിലെ സഹായ മെത്രാൻ ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ്ബ് ജയിലെത്തി കണ്ടിട്ടുള്ളത്. 15 മിനിട്ടോളം ഇവർ സംസാരിച്ചെന്നാണ് അറിയുന്നത്.