- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമനങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈഎസ് പിക്കും എസ് പിക്കും നിർബന്ധം; മെത്രാനെ അറസ്റ്റ് ചെയ്യരുതെന്ന് മേൽനോട്ടം വഹിക്കുന്ന ഐജിയും ഡിജിപിയും; ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചാൽ പ്രശ്നക്കാരായ ഉദ്യോഗസ്ഥരെ നൈസായി ഒഴിവാക്കാം എന്ന കണക്കുകൂട്ടലിൽ തന്നെ കാര്യങ്ങൾ മുമ്പോട്ട്; ഉന്നതർക്ക് പാളിയത് അന്വേഷണം നീട്ടിയാൽ പരാതിക്കാരിയെ ഒഴിവാക്കാമെന്ന കണക്ക് കൂട്ടൽ; കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയതോടെ എന്തെങ്കിലും ഉടൻ ചെയ്യേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ്
കൊച്ചി:ബിഷപ് മാർ ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും കേരളത്തിൽ കത്തോലിക്കാ സഭയുടെ പ്രതിച്ഛായയ്ക്കു മേൽ നിഴൽ വീഴ്‌ത്തുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) മാർപ്പാപ്പയോട് ആവശ്യപ്പെട്ടതോടെ കന്യാസ്ത്രീ പീഡനക്കേസിന് പുതിയ വഴിത്തിരിവ്. ലത്തീൻ കത്തോലിക്കാ സഭയിലുള്ളവർ പോലും ബിഷപ്പിനെ രക്ഷിക്കാനുള്ള കള്ളക്കളികൾക്ക് ഒപ്പമില്ലെന്നതിന്റെ സൂചനയാണ് ഇത്. കത്തിന്റെ പകർപ്പ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ജിയാംബാത്തിസ്ത ദിക്വാത്രോയ്ക്കും അയച്ചിട്ടുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ നടക്കുന്നത് വൻ ചരടുവലികൾ നടക്കുമ്പോഴാണ് കെ എൽ സി എയുടെ ഇടപെടൽ. അന്വേഷണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായെന്ന് പൊലീസ് സംഘം സമ്മതിക്കുന്നുണ്ട്. എന്നാൽ, ബിഷപ്പിന്റെ അറസ്റ്റിന് തടസ്സമെന്തെന്ന് വ്യക്തമാക്കുന്നില്ല. ബലാത്സംഗ കേസുകളിൽ സാക്ഷികൾ ഉണ്ടാകാറില്ല. ഇവിടെ ഇരയുടെ മൊഴിയാണ് പ്രധാനം. ഇത് പര
കൊച്ചി:ബിഷപ് മാർ ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും കേരളത്തിൽ കത്തോലിക്കാ സഭയുടെ പ്രതിച്ഛായയ്ക്കു മേൽ നിഴൽ വീഴ്‌ത്തുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) മാർപ്പാപ്പയോട് ആവശ്യപ്പെട്ടതോടെ കന്യാസ്ത്രീ പീഡനക്കേസിന് പുതിയ വഴിത്തിരിവ്. ലത്തീൻ കത്തോലിക്കാ സഭയിലുള്ളവർ പോലും ബിഷപ്പിനെ രക്ഷിക്കാനുള്ള കള്ളക്കളികൾക്ക് ഒപ്പമില്ലെന്നതിന്റെ സൂചനയാണ് ഇത്. കത്തിന്റെ പകർപ്പ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ജിയാംബാത്തിസ്ത ദിക്വാത്രോയ്ക്കും അയച്ചിട്ടുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ നടക്കുന്നത് വൻ ചരടുവലികൾ നടക്കുമ്പോഴാണ് കെ എൽ സി എയുടെ ഇടപെടൽ. അന്വേഷണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായെന്ന് പൊലീസ് സംഘം സമ്മതിക്കുന്നുണ്ട്. എന്നാൽ, ബിഷപ്പിന്റെ അറസ്റ്റിന് തടസ്സമെന്തെന്ന് വ്യക്തമാക്കുന്നില്ല.
ബലാത്സംഗ കേസുകളിൽ സാക്ഷികൾ ഉണ്ടാകാറില്ല. ഇവിടെ ഇരയുടെ മൊഴിയാണ് പ്രധാനം. ഇത് പരിശോധിച്ച് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രാഥമിക തെളിവു കിട്ടിയെന്ന് ഹൈക്കോടതിയേയും പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ ബിഷപ്പ് അറസ്റ്റിലാകേണ്ടതാണ്. എന്നാൽ ഒന്നും സംഭവിച്ചില്ല. പകരം ബിഷപ്പിനെ രക്ഷിക്കാൻ കള്ളക്കളികളും തുടർന്നു. കേസിൽ ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നാണ് കോട്ടയം എസ് പി ഹരിശങ്കറും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി സുഭാഷും പറയുന്നത്. എന്നാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഡിജിപിയും. അതിനിടെയാണ് ബിഷപ്പിനെതിരെ കനോൻ നിയമം അനുസരിച്ചു നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇൻ ഇന്ത്യ (സിസിബിഐ) അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനു കത്തയച്ചത്. കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന പ്രതിഷേധ സമരവും പൊലീസിന് കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പൊലീസും ബാധ്യസ്ഥരാണ്.
ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇത്തരം കേസുകളിൽ പ്രാഥമികാന്വേഷണം നടത്തിയശേഷം പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ ആദ്യംതന്നെ ലൈംഗികശേഷി പരിശോധന നടത്താറുണ്ട്. പ്രതി, തനിക്ക് ലൈംഗികശേഷിയില്ലെന്ന് വരുത്തി കേസിൽനിന്ന് രക്ഷപ്പെടുന്നത് തടയാനും തെറ്റായ ആരോപണമാണോ എന്ന് അറിയാനുമാണിത്. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയാകും പരിശോധന. ഇതിനൊപ്പം ചോദ്യം ചെയ്യാനും ശ്രമിക്കും. എന്നാൽ പൊലീസ് വിളിച്ചാലും ജലന്ധർ ബിഷപ്പ് കേരളത്തിലേക്ക് വരാൻ സാധ്യതയില്ല. അറസ്റ്റ് ഭയന്നാണ് ഇത്. പഞ്ചാബിലെ പൊലീസുകാരെല്ലം ബിഷപ്പിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഗുണ്ടകളുടെ സംരക്ഷണത്തിൽ കഴിയുന്ന ഫാദറിനെ അവിടെ പോയി പിടികൂടാനുള്ള സാധ്യതയും വിരളമാണ്. അതുകൊണ്ടാണ് കേരളത്തിലേക്ക് വിളിച്ചു വരുത്താനുള്ള ആലോചന.
രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിക്കാനുള്ള പൊലീസ് തലപ്പത്തുള്ളവരുടെ നീക്കം തുടങ്ങിയത്. കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് അതിനെ മറികടക്കാനാകുമെന്നും അവർ കണക്കുകൂട്ടുന്നു. ഡിജിപിയുടെയും ഐജിയുടെയും നിലപാടുകളാണ് അറസ്റ്റ് നീട്ടിയത്. ബിഷപ്പിന്റെയും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിന് അനുമതി കൊടുക്കാതെയിരുന്നത്. നൂറിലേറെ സാക്ഷികളും 2,000 പേജുകൾ ഉള്ളതുമായ അന്വേഷണ റിപ്പോർട്ടാണ് ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയത്. കഴിഞ്ഞ ആഴ്ച ഈ റിപ്പോർട്ട് ഐജിയുടെ നേതൃത്വത്തിൽ പരിശോധിക്കാൻ യോഗം ചേർന്നെങ്കിലും യോഗം പ്രഹസനമായിരുന്നു. ഇതിനൊപ്പമാണ് സുഭാഷിനെ നൈസായി ഒഴിവാക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണമെന്ന കുബുദ്ധിയുമായി ചിലരെത്തിയത്. തൽകാലത്തേക്ക് ഇത് പൊളിഞ്ഞിട്ടുണ്ട്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സാധ്യതകൾ ഇപ്പോഴും ബന്ധപ്പെട്ടവർ തേടുന്നുണ്ട്. പരാതിക്കാരി നിലപാടിൽ മാറ്റം വരുത്താത്തതാണ് പൊലീസും നേരിടുന്ന വലിയ പ്രതിസന്ധി.
പ്രശ്‌നത്തിൽ രാജ്യത്തെ നിയമം അതിന്റെ വഴിയിൽ നടപടി എടുക്കട്ടെയെന്നുംബിഷപ്പിനെതിരായ പ്രതിഷേധം കേരളത്തിൽ സഭയ്ക്കു മാനക്കേടുണ്ടാക്കിയെന്നും ലത്തീൻ കത്തോലിക്കരും തിരിച്ചറിയുന്നു. സ്ഥിതി ദിനംതോറും വഷളാകുന്നു. സഭയുടെ സൽപേരിനു കൂടുതൽ നഷ്ടമുണ്ടാകാതിരിക്കാൻ ഉചിതമായ നടപടി അടിയന്തരമായി വേണമെന്നു കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണയും ജനറൽ സെക്രട്ടറി ഷെറി ജെ. തോമസും ആവശ്യപ്പെട്ടു കഴിഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിന് രാഷ്ട്രീയപ്പാർട്ടികളൊന്നും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും പ്രമുഖ നേതാക്കളിൽ പലരും ഐക്യദാർഢ്യവുമായി രംഗത്തെത്തി. ഇടതുപക്ഷത്തുനിന്ന് വി എസ്. അച്യുതാനന്ദൻ, വൃന്ദ കാരാട്ട്, കാനം രാജേന്ദ്രൻ, കോൺഗ്രസിൽനിന്ന് വി എം. സുധീരൻ, പി.ടി. തോമസ്, ആം ആദ്മി പാർട്ടിയിൽനിന്ന് സി.ആർ. നീലകണ്ഠൻ എന്നിവരെല്ലാം കന്യാസ്ത്രീയെ പിന്തുണച്ചു. പി.ടി. തോമസും സി.ആർ. നീലകണ്ഠനും സമരപ്പന്തലിലെത്തി.
ഗ്രീക്ക് ഓർത്തഡോക്‌സ് കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ തോമസ് മാർ ഒസ്താത്തിയോസ്, കപ്പൂച്ചിൻ സഭാംഗങ്ങളായ ഫാ. ജിജോ കുര്യൻ, ഫാ. ജോൺ ചൊള്ളാനി, ഫാ. ഷാജി കരിമ്പ്‌ലാനിൽ, എറണാകുളം അങ്കമാലി അതിരൂപത അംഗമായ ഫാ. ജോയ്‌സ് കൈതക്കോട്ടിൽ, ഫാ. ബെന്നി മാരാപ്പറമ്പിൽ എന്നിവരും മിഷണറി സിസ്റ്റർമാരും ഞായറാഴ്ചത്തെ സമരത്തിൽ പങ്കെടുത്തു. കന്യാസ്ത്രീകളായ അനുപമ, ആൽഫി, ജോസഫൈൻ, ആൻസിറ്റ എന്നിവരാണ് ഞായറാഴ്ച സമരപ്പന്തലിലുണ്ടായിരുന്നത്. പൊതു സമൂഹവും സമരത്തിന് പിന്നിൽ അണിനിരക്കുന്നു. ഈ സാഹചര്യത്തിൽ സഭാ നേതൃത്വും പൊലീസും വെട്ടിലാവുകയും ചെയ്തു. ജലന്ധർ ബിഷപ്പിനെ രക്ഷിക്കാനുള്ള നീക്കമെല്ലാം പൊളിയുന്ന അവസ്ഥയിലാണെന്ന് പൊലീസും തിരിച്ചറിയുന്നു.
നിർണായകമായ രണ്ട് സാക്ഷിമൊഴികൂടി എടുക്കാനുണ്ടെന്ന് മാത്രമാണ് പറയുന്നത്. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഇഴഞ്ഞുതന്നെയാണ് മുന്നോട്ടുപോകുന്നതെന്നാണ് സൂചനകൾ. അന്വേഷണം അട്ടിമറിക്കാൻ ഡി.ജി.പി.യും ഐ.ജി.യും ശ്രമിക്കുകയാണെന്ന് ഇരയായ കന്യാസ്ത്രീക്കൊപ്പമുള്ള കന്യാസ്ത്രീകൾ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ ഡി.ജി.പി.ക്കും ഐ.ജി.ക്കും മാത്രമായി കേസന്വേഷണം അട്ടിമറിക്കാനാകില്ല. രാഷ്ട്രീയനേതൃത്വംകൂടി അറിഞ്ഞേ അത് പറ്റൂ. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ഉടൻ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, പരാതി ലഭിച്ച് 75 ദിവസം കഴിഞ്ഞിട്ടും മൊഴിയെടുപ്പ് തുടരുകയാണ്. ഇരയായ കന്യാസ്ത്രീയുടെ മൊഴി പത്തുതവണ എടുത്തിരുന്നു. ബിഷപ്പിനെ ഒരുതവണ മാത്രമാണ് ചോദ്യംചെയ്തതെന്നും കന്യാസ്ത്രീകൾ പറയുന്നു.
അതിനിടെ മൂന്ന് പൊലീസുദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലപ്പെടുത്തി. വാകത്താനം സിഐ. പി.വി.മനോജ്കുമാർ, കടുത്തുരുത്തി സിഐ. കെ.എസ്. ജയൻ, സൈബർസെൽ എസ്‌ഐ. ഷമീർഖാൻ എന്നിവരെക്കൂടി ചേർത്താണ് സംഘം വിപുലീകരിച്ചത്. ഐ.ജി. വിജയ് സാഖറെയുടെ മേൽനോട്ടത്തിൽ വൈക്കം ഡിവൈ.എസ്‌പി. കെ.സുഭാഷാണ് കേസ് അന്വേഷിക്കുന്നത്. എസ്‌ഐ. മോഹൻദാസും സംഘത്തിലുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന അഭ്യൂഹം സംസ്ഥാന പൊലീസ് മേധാവി നിഷേധിച്ചതിനുപിന്നാലെയാണ് അന്വേഷണസംഘം വിപുലപ്പെടുത്തിയത്. പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഡി.ജി.പി. പറഞ്ഞു. എന്നാൽ കേസ് കൃത്യമായി അന്വേഷിച്ച സുഭാഷിനെ മാറ്റാൻ കള്ളക്കളികൾ സജീവമാണെന്നാണ് സൂചന. ഇതിന് വേണ്ടി ഏത് ഘട്ടത്തിലും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. കോട്ടയം എസ് പിയും ഈ നീക്കത്തിൽ കടുത്ത നിരാശനാണ്.
കന്യാസ്ത്രീയുടെ പരാതിയിൽ ശക്തമായ തെളിവുകളുണ്ടെന്നാണ് ഹൈക്കോടതിയിൽ പൊലീസ് നൽകിയ സത്യവാങ്മൂലത്തിലുള്ളത്. ബിഷപ്പ് 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധപീഡനം നടത്തിയെന്നും പരാതിയിലുണ്ട്. 2016 സെപ്റ്റംബർ 23-നും 2018 മെയ് അഞ്ചിനും ഇടയിൽ, പലദിവസങ്ങളിൽ വിസമ്മതം വകവെയ്ക്കാതെ കുറവിലങ്ങാടിനടുത്തുള്ള മഠത്തിലെ 20-ാം നമ്പർ മുറിയിൽവെച്ച് പീഡിപ്പിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ക്രിമിനൽ നടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരം കന്യാസ്ത്രീ മൊഴിനൽകിയിട്ടുണ്ട്. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽ താമസിച്ചത് സംബന്ധിച്ച തെളിവുകൾ ശേഖരിച്ചു. ബിഷപ്പ് ഇന്ത്യ വിട്ടുപോകാതിരിക്കാൻ ലുക്കൗട്ട് സർക്കുലർ ഇറക്കി.
ഇതിനിടെയാണ് ചില ഇടപെടൽ ഉണ്ടാകുന്നത്. ഇതോടെ പൊലീസിന് കേസിലുള്ള താൽപ്പര്യവും കുറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യരുതെന്ന നിർദ്ദേശവും അന്വേഷണ ഉദ്യോഗസ്ഥരിലെത്തി. കേസ് അട്ടിമറിക്കപ്പെടുന്നതിന്റെ സൂചനകളും പുറത്തു വന്നു. ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിക്കാനുള്ള തീരുമാനം നടപടിക്രമങ്ങൾ വൈകിപ്പിക്കാനായിരുന്നു. ഇതിന് കന്യാസ്ത്രീ വഴങ്ങാത്തതും പൊലീസിനെ വെട്ടിലാക്കി.