- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ട്; തക്കതായ ശിക്ഷ നൽകിയാൽ മാത്രമേ നിയമ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂ; സഭയിൽ നിന്ന് ഇതുവരെ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല; എന്നും തങ്ങളെ കുറ്റവാളികളാക്കുന്ന രീതിയിലാണ് സഭ പെരുമാറിയത്; ഫ്രാങ്കോയുടെ അറസ്റ്റുവാർത്ത പുറത്തുവന്നതോടെ സമരപന്തലിൽ വെച്ച് ആരതി ഉഴിഞ്ഞും പരസ്പ്പരം കെട്ടിപ്പിടിച്ചും ആഹ്ലാദം രേഖപ്പെടുത്തി കന്യാസ്ത്രീകൾ
കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ച് കുറുവിലങ്ങാട് മഠത്തിലുള്ള കന്യാസ്ത്രീകളും സമരക്കാരും. കൊച്ചിയിലെ സമരപന്തലിലേക്ക് അറസ്റ്റു വാർത്ത വന്നതോടെയാണ് സമരക്കാൻ ആഹ്ലാദം പ്രകടിപ്പിച്ചത്. പരസ്പ്പരം കെട്ടിപ്പിടിച്ചു ആരതി ഉഴിഞ്ഞുമാണ് സമരക്കാർ ആഹ്ലാദം പങ്കിട്ടത്. ഇത്രയും വൈകിയാണെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. സഭയിൽ നിന്ന് ഇതുവരെ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. എന്നും തങ്ങളെ കുറ്റവാളികളാക്കുന്ന രീതിയിലാണ് സഭ പെരുമാറിയതെന്നും അവർ പറഞ്ഞു. അതേസമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക മാത്രം പോര. തക്കതായ ശിക്ഷ നൽകിയാൽ മാത്രമേ നിയമപോരാട്ടം അവസാനിപ്പിക്കുകയുള്ളു- എന്നും കന്യാസ്ത്രീകൾ പറഞ്ഞു. നീതി ലഭ്യമാക്കുന്നതിൽ നാനാ-മതസ്ഥർ തങ്ങളെ പിന്തുണച്ചു. കൂടെ നിന്ന എല്ലാ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നന്ദി പറയുന്നുവെന്നാണ് സമരസമിതിയിലെ കന്യാസ്ത്രീകൾ പറഞ്ഞത്. അതേസമയം അറസ്റ്റു വൈകുന
കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ച് കുറുവിലങ്ങാട് മഠത്തിലുള്ള കന്യാസ്ത്രീകളും സമരക്കാരും. കൊച്ചിയിലെ സമരപന്തലിലേക്ക് അറസ്റ്റു വാർത്ത വന്നതോടെയാണ് സമരക്കാൻ ആഹ്ലാദം പ്രകടിപ്പിച്ചത്. പരസ്പ്പരം കെട്ടിപ്പിടിച്ചു ആരതി ഉഴിഞ്ഞുമാണ് സമരക്കാർ ആഹ്ലാദം പങ്കിട്ടത്.
ഇത്രയും വൈകിയാണെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. സഭയിൽ നിന്ന് ഇതുവരെ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. എന്നും തങ്ങളെ കുറ്റവാളികളാക്കുന്ന രീതിയിലാണ് സഭ പെരുമാറിയതെന്നും അവർ പറഞ്ഞു. അതേസമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക മാത്രം പോര. തക്കതായ ശിക്ഷ നൽകിയാൽ മാത്രമേ നിയമപോരാട്ടം അവസാനിപ്പിക്കുകയുള്ളു- എന്നും കന്യാസ്ത്രീകൾ പറഞ്ഞു. നീതി ലഭ്യമാക്കുന്നതിൽ നാനാ-മതസ്ഥർ തങ്ങളെ പിന്തുണച്ചു. കൂടെ നിന്ന എല്ലാ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നന്ദി പറയുന്നുവെന്നാണ് സമരസമിതിയിലെ കന്യാസ്ത്രീകൾ പറഞ്ഞത്.
അതേസമയം അറസ്റ്റു വൈകുന്ന സാഹചര്യത്തിൽ സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് സമരമിരിക്കുന്ന കന്യാസ്ത്രിമാർ പ്രതികരിച്ചു. ഹൈക്കോടതി പരിസരത്തെ സമരം പതിനാലാം ദിവസവും തുടരുകയാണ്. സമരത്തിന് പിന്തുണയുമായി സിനിമാ, രാഷ്ടീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ സമരപന്തലിൽ എത്തി. സമരം പതിനാലാം ദിവസത്തിലേക്ക് കടന്നതോടെ പിന്തുണയറിയിച്ച് സിനിമാ സാംസ്‌കാരിക രാഷ്ട്രിയ രംഗത്തേ നിരവധി പ്രമുഖരാണ് സമര പന്തലിൽ എത്തിയത്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിൽ നീതി ലഭ്യമാകുമെന്ന പ്രതീക്ഷയില്ലെന്നായിരുന്നു കന്യാസ്ത്രിമാരുടെ പ്രതികരണം. എങ്കിലും അറസ്റ്റ് ഉണ്ടാകും വരെ സമരം തുടരാനാണ് സേവ് ഓർ സിസ് റ്റേഴ്സ് ആക്ഷൻ കൗൺസിൽ തീരുമാനം.
അസ്വ. അനില, ആർടിസ്റ്റ് ജലജ, സിസ്റ്റർ ഇമൽഡ, കെ.എം രമ, ഷിജി കണ്ണൻ, ലൈല റഷീദ്, മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവർ പന്തലിൽ നിരാഹാരമാരംഭിച്ചു. എഴുത്തുകാരി ഡോ പി ഗീതയുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരസമരത്തിന് പിന്തുണയറിയിച്ച് സിനിമാരംഗത്ത നിന്നും ആലപ്പി അഷറഫ്, ബൈജു കൊട്ടാരക്കര, കോൺഗ്രസ് നേതാക്കളായ് ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും സമരപന്തലിൽ എത്തിയിരുന്നു.
കന്യാസ്ത്രീകൾ നൽകിയ പീഡനപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. തുടർന്ന് വൈക്കം മജിസ്ട്രേറ്റിന് മുന്നിൽ ബിഷപ്പിനെ ഹാജരാക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഐ.ജിയുടെ യോഗത്തിൽ വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം ഉന്നതതല യോഗത്തിൽ അറിയിച്ചിരുന്നു. അതേസമയം പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.