- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്കാ സഭ ചരിത്രത്തിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബലാത്സംഗികളും പെണ്ണുപിടിയന്മാരുമായ മെത്രാന്മാരുടെ ലിസ്റ്റിൽ ഒടുവിൽ ഫ്രാങ്കോ മുളയ്ക്കലിനും ഇടമായി; 35 രാജ്യങ്ങളിലെ 85 പീഡക മെത്രാന്മാർക്കിടയിലെ ഏക ഇന്ത്യാക്കാരനായി ഫ്രാങ്കോയ്ക്കും ഇടും; അന്താരാഷ്ട്ര വെബ് സൈറ്റിൽ ഇന്ത്യയ്ക്ക് കൂടി നാണക്കേടുണ്ടാക്കുന്ന ജലന്ധർ മെത്രാന്റെ പേര് ഇടം പിടിച്ചത് ഇങ്ങനെ
ഇടുക്കി: ലൈംഗിക അതിക്രമ കേസുകളിൽപെട്ട ബിഷപ്പുമാരെ തുറന്നുകാട്ടുന്ന ബിഷപ് അക്കൗണ്ടബിലിറ്റി' എന്ന അമേരിക്കൻ വെബ് സൈറ്റിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയും ഉൾപ്പെടുത്തി. അങ്ങനെ ഇന്ത്യാക്കാരനും കുപ്രസിദ്ധനായ ബിഷപ്പുമാരുടെ പട്ടികയിൽ എത്തുകയാണ്. 2014 മുതൽ രണ്ട് വർഷം മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉദ്ധരിച്ചാണ് ഫ്രാങ്കോയെ ലിസ്റ്റിൽ ചേർത്തിരിക്കുന്നത്. ലൈംഗിക അതിക്രമകേസുകളിൽ വിചാരണ നേരിടുന്നവർ, ശിക്ഷിക്കപ്പെട്ടവർ, ശിക്ഷാകാലാവധി കഴിഞ്ഞും വിചാരണവേളയിലും മരിച്ചവർ, കാനൻ നിയമം 401 (2) അനുസരിച്ച് രാജിവച്ചവർ തുടങ്ങി 31 രാജ്യങ്ങളിലെ 85 ബിഷപ്പുമാരാണ് ഈ പട്ടികയിൽ ഉള്‌ലത്. ഇതിലെ ഏക ഇന്ത്യക്കാരനാണ് ഫ്രാങ്കോ. ആരോപണവിധേയരായ 33 ബിഷപ്പുമാരുമായി അമേരിക്കയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വവർഗ്ഗ രതിയിൽ രമിക്കുകയും ചെയ്ത ബിഷപ്പുമാരുടെ വിവരങ്ങളും ഉണ്ട്. പുരോഹിതന്മാർ തങ്ങളുടെ ധാർമ്മിക അധികാരം' മറക്കുകയും അതുവഴി സഭയ്ക്ക് വരുത്തുന
ഇടുക്കി: ലൈംഗിക അതിക്രമ കേസുകളിൽപെട്ട ബിഷപ്പുമാരെ തുറന്നുകാട്ടുന്ന ബിഷപ് അക്കൗണ്ടബിലിറ്റി' എന്ന അമേരിക്കൻ വെബ് സൈറ്റിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയും ഉൾപ്പെടുത്തി. അങ്ങനെ ഇന്ത്യാക്കാരനും കുപ്രസിദ്ധനായ ബിഷപ്പുമാരുടെ പട്ടികയിൽ എത്തുകയാണ്. 2014 മുതൽ രണ്ട് വർഷം മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉദ്ധരിച്ചാണ് ഫ്രാങ്കോയെ ലിസ്റ്റിൽ ചേർത്തിരിക്കുന്നത്.
ലൈംഗിക അതിക്രമകേസുകളിൽ വിചാരണ നേരിടുന്നവർ, ശിക്ഷിക്കപ്പെട്ടവർ, ശിക്ഷാകാലാവധി കഴിഞ്ഞും വിചാരണവേളയിലും മരിച്ചവർ, കാനൻ നിയമം 401 (2) അനുസരിച്ച് രാജിവച്ചവർ തുടങ്ങി 31 രാജ്യങ്ങളിലെ 85 ബിഷപ്പുമാരാണ് ഈ പട്ടികയിൽ ഉള്‌ലത്. ഇതിലെ ഏക ഇന്ത്യക്കാരനാണ് ഫ്രാങ്കോ. ആരോപണവിധേയരായ 33 ബിഷപ്പുമാരുമായി അമേരിക്കയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വവർഗ്ഗ രതിയിൽ രമിക്കുകയും ചെയ്ത ബിഷപ്പുമാരുടെ വിവരങ്ങളും ഉണ്ട്. പുരോഹിതന്മാർ തങ്ങളുടെ ധാർമ്മിക അധികാരം' മറക്കുകയും അതുവഴി സഭയ്ക്ക് വരുത്തുന്ന നഷ്ടം വർദ്ധിക്കുകയും ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് പറഞ്ഞാണ് പേരുകൾ പുറത്തു വിടുന്നത്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് ഏഴും ബെനഡിക്ട് പതിനാറാമന്റെ കാലത്ത് എട്ടും ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് ഏഴും ബിഷപ്പുമാരാണ് ലൈംഗിക അതിക്രമകേസുകളെ തുടർന്ന് രാജിവച്ചത്. ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും അന്വേഷണ റിപ്പോർട്ടുകളും സൈറ്റിലുണ്ട്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവർത്തനം എന്നാണ് വെബ് സൈറ്റിന്റെ അവകാശവാദം. ഇതോടെ വത്തിക്കാനിലും ഈ കേസ് സജീവ ചർച്ചയാവുകയാണ്. ഫ്രാങ്കോയ്‌ക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യകുർബാനയ്ക്ക് എത്തിയപ്പോഴെന്ന് വെളിപ്പെടുത്തലും സഭയുടെ ശ്രദ്ധയിൽ എത്തി കഴിഞ്ഞു. കന്യാസ്ത്രീക്ക് ഒപ്പം കഴിയുന്ന സിസ്റ്ററും സമരത്തിന് നേതൃത്വം നൽകുന്നതുമായ സിസ്റ്റർ അനുപമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോൺവെന്റിലെ 20-ാം നമ്പർ മുറിയിൽ വെച്ച് 2014 മെയ് അഞ്ചിനാണ് കന്യാസ്ത്രീയെ ഫ്രാങ്കോ ആദ്യമായി പീഡിപ്പിച്ചത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങി പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാൽ നാളത്തെ പരിപാടിക്ക് ഒരുമിച്ച് പോകാമെന്ന് നിർബന്ധിച്ച് അവിടെ താമസിപ്പിക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിനിരയാക്കിയതെന്നും സിസ്റ്റർ അനുപമ പറയുന്നു. പിറ്റേന്ന് കാലടിയിൽ ഒരു പള്ളിയിൽ നടക്കുന്ന കുർബാനയ്ക്കായാണ് ഇവർ പോയത്. ഫ്രാങ്കോയ്ക്കൊപ്പം കാറിൽ കയറാൻ സമയം കന്യാസ്ത്രീ കരയുകയായിരുന്നു. പള്ളിയിൽ വെച്ച് ബന്ധുക്കൾ കാര്യം തിരക്കിയപ്പോൾ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുന്നു. സ്ഥിരമായി സിസ്റ്റർക്ക് ജലദോഷം ഉള്ളതിനാൽ ഏവരും ഇത് വിശ്വസിച്ചു. പിന്നീട് പലപ്രാവശ്യമായി ഫ്രാങ്കോ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.
ആ സമയം കേരളത്തിന്റെ ഇൻചാർജും കുറവിലങ്ങാട് കമ്മ്യൂണിറ്റിയുടെ മദർ സുപ്പീരിയർ സ്ഥാനവും വഹിച്ചിരുന്നത് പരാതിക്കാരിയായിരുന്നു. പിന്നീട് ഫ്രാങ്കോയുടെ കേരളത്തിലെ പരിപാടികൾ മദർ ജനറൽ റെജീന വിളിച്ചറിയിക്കും. ഇതനുസരിച്ചാണ് പരിപാടികളിൽ പങ്കെടുത്തിരുന്നത്. തുടർന്നുള്ള യാത്രകളിൽ ഒരാളെ കൂടി പരാതിക്കാരി ഉൾപ്പെടുത്തിയിരുന്നു പീഡനത്തെ തുടർന്ന് സഭയ്ക്ക് പരാതി നൽകിയതിനെതിരെ ഫ്രാങ്കോ രംഗത്തെത്തി. സിസ്റ്ററും താനും മാപ്പ് പറയണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതിരുന്നതോടെ ഞങ്ങളിരുവരും ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. പിന്നീട് ഫ്രാങ്കോ സമ്മർദ്ദം ചെലുത്താത്തതിനാൽ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ലെന്നും സിസ്റ്റർ അനുപമ വെളിപ്പെടുത്തി. ഇതെല്ലാം കന്യാസ്ത്രീകളാണ് വെളിപ്പെടുത്തുന്നത്. ഇതും സഭയെ വെട്ടിലാക്കുന്നുണ്ട്.
കന്യാസ്ത്രീകൾ പരാതി രേഖാമൂലം പരാതികൾ നൽകാത്തത് അധികാരികളോടുള്ള പേടി കാരണമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒമ്പത് വൈദികർക്കൊപ്പം രൂപതയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ബിഷപ്പിൽ നിന്നോ മറ്റ് സഭയിലെ ഉന്നതരിൽ നിന്നോ യാതൊരു നടപടിയും ഉണ്ടായില്ല. പരാതിയുടെ ഗൗരവം സഭ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും ആരോപണ വിധേയനെ സഭാ അധ്യക്ഷന്മാർ സംരക്ഷിക്കുകയാണെന്നും കന്യാസ്ത്രീയുടെ സഹോദരനായ വൈദികനും ആരോപിച്ചിരുന്നു. പരാതി ഉന്നയിച്ചപ്പോൾ തന്നെ ജലന്ധർ രൂപത ഒത്തുതീർപ്പ് ചർച്ചയ്ക്കായി ശ്രമിച്ചു. കന്യാസ്ത്രീയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താനാണ് രൂപത ശ്രമിച്ചത്. ഇതും ഗൗരവതരമായ ആരോപണമാണ്.
കന്യാസ്ത്രീകൾക്കെതിരെ നൽകിയ പരാതികൾ എല്ലാം ബിഷപ്പിന്റെ അറിവോടെ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം ബിഷപ്പിനോട് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. പരാതി നൽകുന്നവരെ ഒതുക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ധാർമ്മികത ഉയർത്തിപ്പിടിച്ച് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. പതിനെട്ടോളം പേർ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ച് ജലന്ധർ രൂപതയിൽ നിന്നും പോയിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വരാൻ ഇടയുണ്ടെന്നും വൈദികൻ കൂട്ടിച്ചേർത്തിരുന്നു. അതേസമയം, ബിഷപ്പിനെ ചോദ്യം ചെയ്യാനും അറസ്റ്റിനും തിടുക്കം വേണ്ടെന്ന നിലപാടിലാണ് പൊലീസ്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുമ്പാകെ നൽകിയിട്ടുണ്ട്. ഇതും പരിശോധിച്ച ശേഷം തുടർ നടപടി മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എന്നാൽ, ബിഷപ്പിനെ സഭാ നേതൃത്വത്തിൽ നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടാകാത്തതും നടപടികൾ സാവകാശത്തിലാക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാടുള്ള സന്യാസിനി സഭയുടെ ഗസ്റ്റ് ഹൗസിലും മഠത്തിലും വച്ച് രണ്ടു വർഷത്തിലേറെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2014 മേയിൽ ആയിരുന്നു ആദ്യ പീഡനം. പിന്നീട് രണ്ടു വർഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്ന് മൊഴിയിൽ പറയുന്നു.