- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച മാർ ജെയിംസ് പഴയാറ്റിൽ കത്തോലിക്കാ സഭയുടെ കരുത്തിന്റെ പ്രതീകം; ഇരിങ്ങാലക്കുട രൂപതയക്ക് അസ്ഥിവാരം ഉണ്ടാക്കിയ നല്ല ഇടയൻ
തൃശൂർ : ആത്മീയ ചൈതന്യത്തിന്റെയും സാമൂഹ്യ സേവനങ്ങളുടെയും ഔന്നത്യങ്ങളിലേക്ക് ഇരിങ്ങാലക്കുട രൂപതയെ നിയിച്ച മെത്രാനായിരുന്നു മാർ ജെയിംസ് പഴയാറ്റിൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേർപാട് കത്തോലിക്കാ സഭയ്ക്ക് തീരാനഷ്ടമാണ്. ഇരിങ്ങാലക്കുട രൂപതയക്ക് കരുത്തും ആത്മീയ നിറവും നൽകിയ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ നിര്യാതനായി. 83 വയസായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.50 ന് ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും. ഭൗതിക ശരീരം ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 12ന് രാവിലെ 10 മുതൽ 10.30 വരെ പുത്തൻചിറയിലെ സ്വന്തം വസതിയിലും 11 മുതൽ 12 വരെ പുത്തൻചിറ ഈസ്റ്റ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. കരൾ രോഗ ചികിത്സയ്ക്കിടെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രി മുറിയിൽ തെന്നിവീണ പഴയാറ്റിലിന് ആന്തരിക രക്തസ്രാവമുണ്ടായി. ആരോഗ്യസ്ഥിതി ഗുരുതരമായപ
തൃശൂർ : ആത്മീയ ചൈതന്യത്തിന്റെയും സാമൂഹ്യ സേവനങ്ങളുടെയും ഔന്നത്യങ്ങളിലേക്ക് ഇരിങ്ങാലക്കുട രൂപതയെ നിയിച്ച മെത്രാനായിരുന്നു മാർ ജെയിംസ് പഴയാറ്റിൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേർപാട് കത്തോലിക്കാ സഭയ്ക്ക് തീരാനഷ്ടമാണ്. ഇരിങ്ങാലക്കുട രൂപതയക്ക് കരുത്തും ആത്മീയ നിറവും നൽകിയ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ നിര്യാതനായി. 83 വയസായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.50 ന് ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും. ഭൗതിക ശരീരം ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 12ന് രാവിലെ 10 മുതൽ 10.30 വരെ പുത്തൻചിറയിലെ സ്വന്തം വസതിയിലും 11 മുതൽ 12 വരെ പുത്തൻചിറ ഈസ്റ്റ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. കരൾ രോഗ ചികിത്സയ്ക്കിടെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രി മുറിയിൽ തെന്നിവീണ പഴയാറ്റിലിന് ആന്തരിക രക്തസ്രാവമുണ്ടായി. ആരോഗ്യസ്ഥിതി ഗുരുതരമായപ്പോൾ തൃശൂർ ജൂബിലി ആശുപത്രിയിലേക്ക് മാറ്റി. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സംസ്‌കാര ശുശ്രൂഷകളിൽ ആർച്ച്ബിഷപ്പുമാരും ബിഷപ്പുമാരും പങ്കെടുക്കും.
1978ൽ ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചതു മുതൽ അദ്ധ്യക്ഷനായിരുന്നു. 2010 ഏപ്രിൽ 18ന് മെത്രാൻ പദവിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. പുത്തൻചിറയിൽ പഴയാറ്റിൽ തോമൻകുട്ടി മറിയംകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായി 1934 ജൂലായ് 26ന് ജനനം. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായി 1978ലാണ് മാർ ജെയിംസ് പഴയാറ്റിൽ സ്ഥാനമേറ്റത്. 32 വർഷം രൂപതയെ അദ്ദേഹം നയിച്ചു. 2010 ഏപ്രിൽ 18നു പിൻഗാമിയായി അഭിഷിക്തനായ മാർ പോളി കണ്ണൂക്കാടന് അജപാലന ചുമതലകൾ കൈമാറിയശേഷം ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തൃശൂർ തോപ്പ് സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു.
സിലോണിലെ കാൻഡി പേപ്പൽ സെമിനാരിയിലും പൂനയിലുമായി വൈദികപരിശീലനവും ഉപരിപഠനവും പൂർത്തിയാക്കി. 1961 ഒക്‌ടോബർ മൂന്നിനു പൂനയിൽ ബോംബെ മെത്രാപ്പൊലീത്ത കർദിനാൾ ഡോ. വലേരിയൻ ഗ്രേഷ്യസിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് അവിഭക്ത തൃശൂർ രൂപതയിൽ സേവനം ചെയ്തു. തൃശൂർ സെന്റ് തോമസ് കോളജിൽ അദ്ധ്യാപകനായിരിക്കേയാണ് മെത്രാനായി നിയമിതനാവുന്നത്. 1978 സെപ്റ്റംബർ പത്തിന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലാണ് മാർ പഴയാറ്റിലിനെ മെത്രാനായി അഭിഷേകം ചെയ്തത്.
ചെന്നൈ മേഖലയിലെ വിശ്വാസികളുടെ അജപാലന സേവനങ്ങൾക്കു നേതൃത്വം നൽകാൻ 1983ൽ ചെന്നൈ മിഷന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു. 1995ൽ സീറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആന്റണി പടിയറയുടെ അസിസ്റ്റന്റായി നിയമിതനായി. കേരള കാത്തലിക് ബിഷപ്‌സ് കോൺഫറൻസിന്റെ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷൻ അംഗം, സെമിനാരി കമ്മീഷൻ അംഗം, കുർബാന കമ്മീഷൻ ചെയർമാൻ തുടങ്ങിയ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷനിൽ പ്രവേശിപ്പിച്ച ചൊവ്വാഴ്ചതന്നെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ തുടങ്ങിയവർ മാർ പഴയാറ്റിലിനെ സന്ദർശിച്ചു സംസാരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാത്രി രക്തസ്രാവം വർധിച്ചതോടെ ഓർമശേഷി നഷ്ടപ്പെട്ടു. ആരോഗ്യനില മോശമായതിനെത്തുടർന്നു വ്യാഴാഴ്ച വെന്റിലേറ്ററിലേക്കു മാറ്റി. പിന്നീട് നില അതീവ ഗുരുതരമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. അന്ത്യവേളയിൽ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, രൂപത വികാരി ജനറാൾമാർ അടക്കം സീനിയർ വൈദികരും സന്യസ്തരും ആശുപത്രിയിലുണ്ടായിരുന്നു.