- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ് തോമസ് കെ. ഉമ്മൻ സിഎസ്‌ഐ സഭാ തലവൻ; മധ്യകേരള മഹായിടവകയിൽനിന്നുള്ള ആദ്യ സഭാ മോഡറേറ്റർ മദ്യവിരുദ്ധ പോരാട്ടത്തിന്റെ അമരക്കാരൻ, ഉറച്ച നിലപാടുകൾക്ക് പ്രശസ്തൻ
കോട്ടയം: സിഎസ്‌ഐ സഭയുടെ തലവനായി സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം റിട്രീറ്റ് സെന്ററിൽ നടന്ന 35ാമത് സിനഡ് സമ്മേളനമാണ് തോമസ് കെ. ഉമ്മനെ മോഡറേറ്ററായി തെരഞ്ഞെടുത്തത്. നിലവിൽ സിഎസ്‌ഐ ഡപ്യൂട്ടി മോഡറേറ്റർ ആയിരുന്നു അദ്ദേഹം. സഭയുടെ ഭരണഘടനാഭേദഗതിക്കുശേഷം ആദ്യ തെരഞ്ഞെടുപ്പാണ് കോട്ടയത്ത് നടന്നത്. സിഎസ്‌ഐ മധ്യകേരള മഹായിടവകയിൽനിന്നും ആദ്യമായാണ് ഒരു ബിഷപ് മോഡറേറ്റർ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. ബിഷപ്‌സ് കൗൺസിൽ യോഗം ബിഷപ് തോമസ് കെ. ഉമ്മന്റെ പേര് നിർദേശിക്കുകയും തുടർന്ന് സിനഡ് പ്രതിനിധികൾ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു. സിഎസ്‌ഐ സഭയിലും ക്രൈസ്തവസമൂഹത്തിനിടയിലും പുലർത്തിയ വ്യത്യസ്ത നിലപാടുകളാണ് ബിഷപ് തോമസ് കെ. ഉമ്മനെ പ്രത്യേകം ശ്രദ്ധേയനാക്കിയത്. കേരളത്തിലെ ക്രിസ്തീയ ഐക്യ പ്രസ്ഥാനങ്ങളുടെയും മദ്യവിരുദ്ധ പോരാട്ടങ്ങളുടെയും അമരക്കാരനായ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ ശക്തമായ നിലപാടുകളാണു ചുരുങ്ങിയ സമയത്തിനുള്ളിൽ സഭയുടെ ആത്മീയ ഉപാധ്യക്ഷസ്ഥാനത്തും ഇപ്പോൾ സഭയുടെ അധ
കോട്ടയം: സിഎസ്‌ഐ സഭയുടെ തലവനായി സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം റിട്രീറ്റ് സെന്ററിൽ നടന്ന 35ാമത് സിനഡ് സമ്മേളനമാണ് തോമസ് കെ. ഉമ്മനെ മോഡറേറ്ററായി തെരഞ്ഞെടുത്തത്. നിലവിൽ സിഎസ്‌ഐ ഡപ്യൂട്ടി മോഡറേറ്റർ ആയിരുന്നു അദ്ദേഹം. സഭയുടെ ഭരണഘടനാഭേദഗതിക്കുശേഷം ആദ്യ തെരഞ്ഞെടുപ്പാണ് കോട്ടയത്ത് നടന്നത്.
സിഎസ്‌ഐ മധ്യകേരള മഹായിടവകയിൽനിന്നും ആദ്യമായാണ് ഒരു ബിഷപ് മോഡറേറ്റർ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. ബിഷപ്‌സ് കൗൺസിൽ യോഗം ബിഷപ് തോമസ് കെ. ഉമ്മന്റെ പേര് നിർദേശിക്കുകയും തുടർന്ന് സിനഡ് പ്രതിനിധികൾ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു.
സിഎസ്‌ഐ സഭയിലും ക്രൈസ്തവസമൂഹത്തിനിടയിലും പുലർത്തിയ വ്യത്യസ്ത നിലപാടുകളാണ് ബിഷപ് തോമസ് കെ. ഉമ്മനെ പ്രത്യേകം ശ്രദ്ധേയനാക്കിയത്. കേരളത്തിലെ ക്രിസ്തീയ ഐക്യ പ്രസ്ഥാനങ്ങളുടെയും മദ്യവിരുദ്ധ പോരാട്ടങ്ങളുടെയും അമരക്കാരനായ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ ശക്തമായ നിലപാടുകളാണു ചുരുങ്ങിയ സമയത്തിനുള്ളിൽ സഭയുടെ ആത്മീയ ഉപാധ്യക്ഷസ്ഥാനത്തും ഇപ്പോൾ സഭയുടെ അധ്യക്ഷസ്ഥാനത്തും അദ്ദേഹത്തെ എത്തിച്ചത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നുള്ള ഉറച്ചതീരുമാനം ബിഷപ്പ് പ്രഖ്യാപിക്കുമ്പോൾ സഭയുടെ ഭൂരിപക്ഷം അംഗങ്ങളും അധിവസിച്ചിരുന്നത് പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് ഉദാഹരണമായിരുന്നു. ഭാര്യ ഡോ. സൂസൻ തോമസ്, മക്കൾ സോണി തോമസ്, സാന്റിന.