- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചത് വധഭീഷണി ഉയർത്തിയ ശേഷം; 13 തവണ പീഡിപ്പിച്ചത് പുറത്ത് പറഞ്ഞാൽ പുറംലോകം കാണില്ലെന്ന അധോലോക മോഡൽ ഭീഷണിയിൽ; തുടർ ചൂഷണങ്ങൾ ആത്മീയ അധികാരത്തിന്റെ പേരിൽ തന്നെ; അതീവ സുരക്ഷയൊരുക്കി കുറവിലങ്ങാട് മഠത്തിൽ തെളിവെടുപ്പ് ഇന്ന്; ഫ്രാങ്കോയുടെ പീഡനങ്ങൾ ഞെട്ടിക്കുന്നതെന്നും റിപ്പോർട്ട്
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പച്ചതുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം. ഉന്നത ബന്ധങ്ങൾക്ക് പുറമെ സഭയിലെ ശക്തനുമായ ബിഷപ്പ് തന്റെ ഈ അധികാരം തന്നെയാണ് കൃത്യം ചെയ്യുന്നതിന് ഉപയോഗിച്ചത്. ഭീഷണിപ്പെടുത്തിയാണ് ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ 13 തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി 24വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിർത്തില്ല. കുറവിലങ്ങാട്ടെ മഠത്തിലടക്കം ഇന്ന് രാവിലെ മുതൽ ഫ്രാങ്കോയുമായി തെളിവെടുപ്പ് നടക്കും. 13 തവണ പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് കന്യാസ്ത്രീ പരാതിനൽകാൻ വൈകിയതെന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇപ്പോൾ പൊലീസ് നൽകിയിരിക്കുന്ന റിമാൻഡ് റിപ്പോർട്ട് ജലന്ധർ ബിഷപ്പെന്ന നിലയിൽ പ്രവർത്തിച്ചതിനാൽ സാമ്പത്തിക ശേഷിയും അധികാരവും ഉപയോ
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പച്ചതുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം. ഉന്നത ബന്ധങ്ങൾക്ക് പുറമെ സഭയിലെ ശക്തനുമായ ബിഷപ്പ് തന്റെ ഈ അധികാരം തന്നെയാണ് കൃത്യം ചെയ്യുന്നതിന് ഉപയോഗിച്ചത്. ഭീഷണിപ്പെടുത്തിയാണ് ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ 13 തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി 24വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിർത്തില്ല. കുറവിലങ്ങാട്ടെ മഠത്തിലടക്കം ഇന്ന് രാവിലെ മുതൽ ഫ്രാങ്കോയുമായി തെളിവെടുപ്പ് നടക്കും.
13 തവണ പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് കന്യാസ്ത്രീ പരാതിനൽകാൻ വൈകിയതെന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇപ്പോൾ പൊലീസ് നൽകിയിരിക്കുന്ന റിമാൻഡ് റിപ്പോർട്ട് ജലന്ധർ ബിഷപ്പെന്ന നിലയിൽ പ്രവർത്തിച്ചതിനാൽ സാമ്പത്തിക ശേഷിയും അധികാരവും ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആത്മീയതയുടെ മറവിൽ ലൈംഗിക ചൂഷണം നടത്തിയത് വഴി ജനശ്രദ്ധ ആകർഷിച്ച കേസായതിനാൽ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
അതോടൊപ്പം തന്നെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് പിന്നാലെ ഇവർക്ക് വധഭീഷണി ഉയർത്തുകയും അതിന്റെ പേരിൽ വീണ്ടും ചൂഷണം ചെയ്തുവെന്നും ഉൾപ്പടെയുള്ള വകുപ്പുകൾ ഫ്രാങ്കോയ്ക്ക് എതിരെ ചുമത്തും.വസ്ത്രങ്ങൾ, ലാപ്‌ടോപ്പ്, മൊബൈൽ, ഫോൺ എന്നിവ കണ്ടെടുക്കണം.കുറവിലങ്ങാട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് അറിയിച്ചു.ഇടവേളയ്ക്ക് ശേഷം 2.30ഓടെ വീണ്ടും ചേർന്ന കോടതി ഫ്രാങ്കോ മുളയ്ക്കലിനെ 24 ന് ഉച്ചയ്ക്ക് 2.30 വരെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയപ്പോഴും കൂക്കിവിളിയുമാണ് ഫ്രാങ്കോയെ ജനം എതിരേറ്റത്
നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബിഷപ്പിനെ ഇന്നലെ രാവിലെ 10 ന് കോട്ടയം പൊലീസ് ക്‌ളബിൽ എത്തിച്ചു. തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. തടിച്ചുകൂടിയ നൂറുകണക്കിന് പേർ കോടതിവളപ്പിൽ കൂക്കിവിളിച്ചെങ്കിലും ചെറുചിരിയായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം. ആവശ്യപ്പെട്ടപ്പോഴെല്ലാം ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തുറയിലും ചോദ്യം ചെയ്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തെന്നും ഇനി എടുക്കരുതെന്ന് അപേക്ഷയുണ്ടെന്നും ബിഷപ്പ് കോടതിയിൽ ബോധിപ്പിച്ചു.
ബിഷപ്പിനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് ലൈംഗികശേഷി പരിശോധനയും നടത്തിയിരുന്നു. പരിശോധനയിൽ ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് തെളിഞ്ഞു. ഡി.എൻ.എ സാമ്പിളും ശേഖരിച്ചു. തുടർന്ന് പൊലീസ് ക്ലബിലെ മുകൾ നിലയിലെ ശീതികരിച്ച മുറിയിലേയ്ക്ക് ബിഷപ്പിനെ മാറ്റി.ഫ്രാങ്കോയെ ഇന്ന് തെളിവെടുപ്പിനായി കുറവിലങ്ങാട്ടെ മഠത്തിലെത്തിക്കും. തെളിവെടുപ്പിനു മുന്നോടിയായി മഠത്തിലെ മുഴുവൻ കന്യാസ്ത്രീകളോടും ഇവിടെ നിന്ന് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുതലക്കോടത്തും തെളിവെടുപ്പിനായി കൊണ്ടുപോകും