ഫിലാഡൽഫിയ: സി.എസ്.ഐ സഭ മുൻ ബിഷപ്പ് റൈറ്റ് റവ. ജോർജ് നൈനാന് മല്ലപ്പള്ളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (മന) ഫിലാഡൽഫിയ ചാപ്റ്റർ ആദരാഞ്ജലി അർപ്പിച്ചു. മല്ലപ്പള്ളിയുടെ സമീപ പ്രദേശമായ കവിയൂരിൽ ജനിച്ച തിരുമേനിയുടെ പ്രാഥമിക വിദ്യാഭ്യാസം മല്ലപ്പള്ളിയിലുള്ള കീഴ്‌വായ്പൂരിലായിരുന്നു.

വ്യക്തിഗതകൂട്ടായ്മയും, ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി മല്ലപ്പള്ളി താലൂക്കിലെ ഏഴു പഞ്ചായത്തുകളെ കൂട്ടിയിണക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലപ്പള്ളി അസോസിയേഷന്റെ ഒരു തികഞ്ഞ അഭ്യുദയകാംക്ഷിയായിരുന്നു തിരുമേനി. രണ്ടുവർഷം മുമ്പ് നടന്ന മല്ലപ്പള്ളി അസോസിയേഷൻ കുടുംബസംഗമത്തിന്റെ മുഖ്യാതിഥിയായിരുന്നു തിരുമേനി.

മല്ലപ്പള്ളി അസോസിയേഷന്റെ     ആഭിമുഖ്യത്തിൽ കൂടിയ അനുശോചന മീറ്റിംഗിൽ പ്രസിഡന്റ് ചെറിയാൻ ഏബ്രഹാം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിനു ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വർഗീസ് ഫിലിപ്പ്, സണ്ണി ഏബ്രഹാം, ജേക്കബ് കോര, ജോർജ് എം. മാത്യു, അലക്‌സ് ജോൺ, ബ്ലസൻ മാത്യു, ബിനു ജേക്കബ്, ഷോണി മാത്യു, ഐ.എം. മാത്യു എന്നിവർ തിരുമേനിയുടെ ബഹുമുഖ വ്യക്തിത്വത്തേയും ബന്ധങ്ങളേയും അനുസ്മരിച്ച് സംസാരിച്ചു. ട്രഷറർ സിബി ചെറിയാൻ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.