ഴു വർഷം മുൻപ് ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ നാണയത്തിന്റെ വില വെറും പത്ത് യുഎസ് സെന്റ് മാത്രം ആയിരുന്നെങ്കിൽ അതിപ്പോൾ 10, 000 ഡോളറായി ഉയർന്നിരിക്കുന്നു. ഇതേ തുടർന്ന് അനേകം പേരാണ് ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാൻ തയ്യാറാവുന്നത്. ക്രിപ്‌റ്റോ കറൻസി എന്നറിയപ്പെടുന്ന ഈ കടലാസ് നാണയം ആയിരിക്കും ഈ ദശകത്തിൽ ലോകം എമ്പാടുമുള്ള ആളുകളെ പോക്കറ്റിടിക്കാൻ പോകുന്നത് എന്നാണ് ധനകാര്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിലും വ്യാജ വാർത്തകൾ വഴി ക്രിപ്‌റ്റോ കറൻസി അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെയൊക്കെ പിന്നിൽ ഉള്ളവരുടെ ഭൂതകാലം പലതും സംശയാസ്പദമാണ്. ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോ കറൻസി നിങ്ങളുടെ പോക്കറ്റ് അടിക്കുന്നത് എങ്ങനെ എന്ന് എഴുതുന്നത് ബ്രിട്ടണിലെ പ്രമുഖ പത്രമായ ഇൻഡിപെൻഡന്റിന്റെ അസോസിയേറ്റ് എഡിറ്റർ ഹമീഷ് മേക്ക്‌റേ ആണ്. ഇൻഡിപെൻഡന്റിൽ വന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയാണിത് - എഡിറ്റർ

ബിറ്റ് കോയിന്റെ വില അനുദിനമെന്നോണം കുതിച്ചുയരുന്ന സ്ഥിതിയാണുള്ളത്. ഞാൻ ഈ ലേഖനം എഴുതാൻ തുടങ്ങുമ്പോൾ ഇതിന്റെ കൃത്യമായ വില 10,831.75 ഡോളറാണ്. ഒരു പക്ഷേ അടുത്ത് തന്നെ ഇത് 11,000 ഡോളറായി ഉയരുകയും ചെയ്യാം. എന്നാൽ ബിറ്റ്കോയിന്റെ ഈ മോഹവില കണ്ട് ആരും ഇതിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമായിരിക്കില്ല. ഇതിൽ നിക്ഷേപിക്കുന്നതിലൂടെ മികച്ച സമ്പാദ്യമുണ്ടാക്കാമെന്ന് കണക്ക് കൂട്ടുന്നവർക്ക് കനത്ത തിരിച്ചടിയുണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ ബിറ്റ്കോയിൻ വില ഏത് നിമിഷവും തകർന്നടിഞ്ഞേക്കാമെന്ന് പ്രത്യേകം ഓർക്കുക.

ഇതിന് മുന്ന് കാരണങ്ങളുണ്ട്. സാധാരണ ഉണ്ടാകുന്ന ഫിനാൻഷ്യൽ ബബിളിന്റെ എല്ലാ വിധ സവിശേഷതകളും ഇതിനുണ്ടെന്നും അതിനാൽ ഇതിന്റെ ഇപ്പോഴത്തെ ഊതി വീർപ്പിച്ചിരിക്കുന്ന വില ഏത് നിമിഷവും കാറ്റ് പോയ ബലൂൺ പോലെ പൊട്ടിത്തകരാമെന്നതുമാണ് ഒന്നാമത്തെ കാരണം. വിജയകരമായ കറൻസികളെ നിർണയിക്കുന്ന സവിശേഷ ഗുണങ്ങളൊന്നും ബിറ്റ് കോയിന് ഇല്ലെന്നതാണ് ഇതിന്റെ അനിശ്ചിതത്വ സാധ്യതക്കുള്ള രണ്ടാമത്തെ കാരണം. മറ്റ് പരമ്പരാഗത കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് സ്ഥിരത വളരെ കുറവാണെന്നത് ഇതിന്റെ അനിശ്ചിതത്വം വർധിപ്പിക്കുന്ന മുന്നാമത്തെ കാരണമായി വർത്തിക്കുന്നു.

അൽപകാലം മാത്രം നീണ്ട് നിന്ന ഫിനാൻഷ്യൽ ബബിളുകൾക്ക് ചരിത്രത്തിൽ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടാനാവും. 1636-37ലെ ഡച്ച് ടുലിപ്പ് ഭ്രമം, 1720ലെ സൗത്ത് സീ ബബിൾ, 1840ലെ അസാധാരണമായ റെയിൽവേ അഭിവയോധികി, 1920കളിൽ ഉണ്ടായ വാൾസ്ട്രീറ്റിലെ അസാധാരണമായ അഭിവയോധികി തുടങ്ങിയവ ഉദിച്ചുയർന്ന് കുമിള പോലെ പൊട്ടിത്തകർന്ന് പോയ സാമ്പത്തിക അഭിവയോധികികൾക്ക് ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ബിറ്റ് കോയിന്റെ വിലക്കയറ്റത്തെയും ഈ ഗണത്തിൽ നിസംശയം ഉൾപ്പെടുത്താം. അതിനാൽ അതിന്റെ താൽക്കാലിക അഭിവയോധികിയിൽ ഭ്രമിച്ച് വൻ തുകകൾ നിക്ഷേപിക്കുന്നതിന് മുമ്പ് അൽപം മനസിരുത്തി ആലോചിക്കുന്നത് നന്നായിരിക്കും.

റെയിൽവേ ഈ ലോകത്തെ മാറ്റി മറിച്ചതിനെ തുടർന്ന് അതിൽ ഭ്രമിച്ച് നിരവധി പേർ ഇതിൽ നിക്ഷേപിച്ചിരുന്നു. അതു പോലെ ഡോട്ട്-കോം സമൃദ്ധിയിൽ മതിമറന്ന് ഈ രംഗത്ത് വൻ തുകകൾ നിക്ഷേപിച്ചവരും ഏറെയാണ്. എന്നാൽ ആദ്യ ഘട്ടത്തിൽ രംഗത്ത് നിക്ഷേപിച്ച കുറച്ച് പേർ നേട്ടമുണ്ടാക്കിയെങ്കിലും പിൽക്കാലത്ത് നിക്ഷേപിച്ചവർക്ക് വൻ നഷ്ടമാണ് വന്ന് ചേർന്നിരിക്കുന്നത്. നിലവിൽ ബിറ്റ്കോയിന് പുറകെ പായുന്നവർക്കും ഇതേ ദുരവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. 2010ൽ ബിറ്റ്കോയിൻ വില 10 യുഎസ് സെന്റ്സിൽ കുറവായിരുന്നു.

തുടർന്ന് 2012ൽ വില പത്ത് യുഎസ് ഡോളറിനടുത്തെത്തി. എന്നാൽ ഒരു വർഷം മുമ്പ് ഇതിന്റെ വില 750 ഡോളറും ഇപ്പോൾ 10,000 ഡോളറിന് മുകളിലുമെത്തിയിരിക്കുകയാണ്. ഈ അത്ഭുതകരമായ വിലക്കയറ്റമാണ് ബിറ്റ്കോയിനിൽ നിക്ഷേപിക്കാൻ നിരവധി പേർ പരക്കം പായാൻ കാരണം.എന്നാൽ ഇത് ശാശ്വതമല്ല. ഒരു സുപ്രഭാതത്തിൽ വിലയിടിഞ്ഞ് പണം നഷ്ടമാകുമെന്ന് പ്രത്യേകം ഓർത്താൽ നന്നായിരിക്കും. ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ക്ലാസിക് കറൻസികൾക്ക് പ്രധാനമായും മുന്ന് ഗുണഗണങ്ങളുണ്ട്.

ഇതിൽ ഒന്ന് അവ വിനിമയത്തിനുള്ള മാധ്യമം ആണെന്നതാണ്. മൂല്യത്തിന്റെ ഡിനാമനേറ്റർ അഥവാ ഭിന്നസംഖ്യാഛേദമായി ഇത്വർത്തിക്കുന്നുവെന്നതാണ് രണ്ടാമത്തെ ഗുണം. മൂന്നാമത്തെ ഗുണം ഇത് സമ്പത്തിന്റെ ശേഖരമായി വർത്തിക്കുന്നുവെന്നതാണ്. എന്നാൽ ബിറ്റ്കോയിന് ഈ മൂന്ന് ഗുണങ്ങളും ഉണ്ടെന്ന് ഒരിക്കലും ഉറപ്പ് നൽകാനാവാത്ത അവസ്ഥയാണുള്ളത്.