- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്‌കോയിൻ തരംഗത്തിന് അന്ത്യമായോ? ഒരുമാസം കൊണ്ട് പാതിയോളം വില താഴ്ന്ന് ഡിജിറ്റൽ കറൻസി; മണി ചെയിൻ മോഡലിൽ ക്രിപ്റ്റോകറൻസിയുടെ പേരിൽ തട്ടിപ്പിന് ഇറങ്ങിയവർക്ക് അപ്രതീക്ഷിത തിരിച്ചടി
നിക്ഷേപകർക്കും കള്ളപ്പണം പൂഴ്‌ത്തിവെക്കേണ്ടവർക്കും പ്രതീക്ഷയായി വളർന്നുവന്ന ക്രിപ്‌റ്റോകറൻസി തരംഗത്തിന് വിരാമമായോ? ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് അപ്രതീക്ഷിതമായ വിലയിടിവാണ് പോയ ദിവസങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസിക്ക് വിലക്കേർപ്പെടുത്തിയതും അന്താരാഷ്ട്ര തലത്തിൽ അതിന്റെ വിശ്വാസ്യത നഷ്ടമായതും ഈ വിലയിടിവിന് കാരണമായി. ജനുവരി ആറിന് 17,135 ഡോളർ വിലയുണ്ടായിരുന്ന ബിറ്റ്‌കോയിന് ഇന്നലെ 7695 ഡോളർവരെ വിലയിടിഞ്ഞു. 55 ശതമാനത്തോളം വിലയാണ് മൂന്നാഴ്ചയ്ക്കിടെ ബിറ്റോകോയിന് സംഭവിച്ചത്. ഇതേ നിലയിലാണ് മറ്റ് ക്രിപ്‌റ്റോകറൻസികളുടെയും മൂല്യം തകർന്നുകൊണ്ടിരിക്കുന്നത്.. ഇതേ നില തുടർന്നാൽ താമസിയാതെ ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾ തകർന്നടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ നിക്ഷേപക ലോകത്തിന് നഷ്ടം വരിക ശതകോടികളാകും. സമീപകാലത്തെ വിലയിടിവിലൂടെ തന്നെ 50 ബില്യൺ ഡോളറെങ്കിലും നിക്ഷേപകർക്ക് നഷ്ടമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്
നിക്ഷേപകർക്കും കള്ളപ്പണം പൂഴ്‌ത്തിവെക്കേണ്ടവർക്കും പ്രതീക്ഷയായി വളർന്നുവന്ന ക്രിപ്‌റ്റോകറൻസി തരംഗത്തിന് വിരാമമായോ? ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് അപ്രതീക്ഷിതമായ വിലയിടിവാണ് പോയ ദിവസങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസിക്ക് വിലക്കേർപ്പെടുത്തിയതും അന്താരാഷ്ട്ര തലത്തിൽ അതിന്റെ വിശ്വാസ്യത നഷ്ടമായതും ഈ വിലയിടിവിന് കാരണമായി.
ജനുവരി ആറിന് 17,135 ഡോളർ വിലയുണ്ടായിരുന്ന ബിറ്റ്‌കോയിന് ഇന്നലെ 7695 ഡോളർവരെ വിലയിടിഞ്ഞു. 55 ശതമാനത്തോളം വിലയാണ് മൂന്നാഴ്ചയ്ക്കിടെ ബിറ്റോകോയിന് സംഭവിച്ചത്. ഇതേ നിലയിലാണ് മറ്റ് ക്രിപ്‌റ്റോകറൻസികളുടെയും മൂല്യം തകർന്നുകൊണ്ടിരിക്കുന്നത്.. ഇതേ നില തുടർന്നാൽ താമസിയാതെ ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾ തകർന്നടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ നിക്ഷേപക ലോകത്തിന് നഷ്ടം വരിക ശതകോടികളാകും.
സമീപകാലത്തെ വിലയിടിവിലൂടെ തന്നെ 50 ബില്യൺ ഡോളറെങ്കിലും നിക്ഷേപകർക്ക് നഷ്ടമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബർ 16-ന് 20,000 ഡോളറോളം എത്തിയ ബിറ്റ്‌കോയിൻ സ്വപ്‌നസമാനമായ കുതിപ്പിലായിരുന്നു. കൂടുതൽ പേർ നിക്ഷേപിക്കാൻ തയ്യാറായി എത്തിയതും വിവിധ ക്രിപ്‌റ്റോ കറൻസികളുമായി മണി ചെയിൻ മാതൃകയിൽ തട്ടിപ്പുസംഘങ്ങൾ ആവിർഭവിച്ചതും ഇതേ ദിവസങ്ങളിലാണ്. ഇതോടെ, വിവിധ സർക്കാരുകൾ ക്രിപ്‌റ്റോകറൻസിക്കെതിരേ നടപടിയെടുക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച അമേരിക്കൻ കമ്മോദിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിങ് കമ്മിഷൻ ക്രിപ്‌റ്റോകറൻസി വിപണിയിൽ നിരീക്ഷം ശക്തമായതോടെയാണ് ക്രിപ്‌റ്റോകറൻസികൾക്ക് വൻതോതിൽ വിലയിടിയാൻ തുടങ്ങിയത്. ഇടപാടുകൾ നിരീക്ഷിക്കപ്പെട്ട തുടങ്ങിയതോടെ പല എക്‌സ്‌ചേഞ്ചുകളും പ്രതിസന്ധിയിലായി. സങ്കൽപ്പ നാണയങ്ങളായ ബിറ്റ്ഫിനെക്‌സും ടെതറുമാണ് അമേരിക്കൻ അധികൃതരുടെ നിരീക്ഷണത്തിലായ ക്രിപ്‌റ്റോകറൻസികൾ.
സ്വന്തമായ ക്രിപ്‌റ്റോകറൻസിയാണ് ടെതർ വിതരണം ചെയ്തിരുന്നത്. ഒരു ഡോളറിന് തുല്യമായ മൂല്യമാണ് ഇതിന് വാഗ്ദാനം ചെയ്തിരുന്നതും. രണ്ട് ബില്യൺ ടെതർ കോയിനുകളെങ്കിലും വിപണിയിലുണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. എന്നാൽ, ഇതിന് വ്യക്തമായ രേഖകളോ തെളിവുകളോ ലഭ്യമായിരുന്നില്ല. തങ്ങൾ നിരീക്ഷണത്തിലാണെന്ന കാര്യവും ഇരുകമ്പനികളും വെളിപ്പെടുത്തിയിരുന്നില്ല. ഇതും വിശ്വാസ്യത തകരാൻ കാരണമായി.
കേന്ദ്ര ബജറ്റിൽ അരുൺ ജെയ്റ്റ്‌ലി ക്രിപ്‌റ്റോകറൻസികൾ നിയമവിധേയമല്ലെന്ന് പ്രഖ്യാപിച്ചതും ബിറ്റ്‌കോയിന്റെ വില വൻതോതിൽ കുറയുന്നതിന് കാരണമായി. ഇന്ത്യയിലെ വൻതോക്കുകളെല്ലാം ബിറ്റോകോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ, കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വിപണിയിൽ വലിയ ചലനമുണ്ടാക്കുകയും ചെയ്തു. ബിറ്റ്‌കോയിനെ ശക്തമായി നിരീക്ഷിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.