- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിപ്‌റ്റോകറൻസി വാങ്ങുന്നത് വിഡ്ഡികൾ മാത്രം; കറൻസിയുടെ ഒരു സവിശേഷതയുമില്ലാത്തവ നിരോധിക്കപ്പെടും; നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഇടപാടുകാർക്കെതിരേ കേസെടുക്കാൻ വരെ ആലോചന
ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾ നിയമംമൂലം നിയന്ത്രിക്കാനുള്ള നീക്കം ഇംഗ്ലണ്ടിൽ ശക്തമായി. ബിറ്റ്‌കോയിൻ നിയമപരമായ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും പണമെന്ന നിലയ്ക്ക് പരിഗണിക്കപ്പെടേണ്ട സവിശേഷതകളൊന്നും ക്രിപ്‌റ്റോകറൻസികൾക്കില്ലെന്നും ബാങ്ക് ഗവർണർ മാർക്ക് കാർനി പഞ്ഞു. ക്രിപ്‌റ്റോകറൻസികളുടെ വ്യാപാരത്തിൽ അരാജകത്വമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞ ഗവർണർ, ഇവയെ നിയമം വഴി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു. എഡിൻബറോയിൽ സ്‌കോട്ടിഷ് ഇക്കണോമിക്‌സ് കോൺഫറൻസിൽ സംസാരിക്കവെയാണ് ക്രിപ്‌റ്റോകറൻസികൾക്കെതിരെ മാർക്ക് കാർനി ശക്തമായ നിലപാടെടുത്തത്. സാമ്പത്തിക രംഗത്തെ കുമിളകളിൽ ആകൃഷ്ടരാകുന്ന വിഡ്ഢികൾക്കുള്ളതാണ് ക്രിപ്‌റ്റോകറൻസിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സങ്കൽപ നാണയങ്ങളെല്ലാം പരാജയപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്‌റ്റോകറൻസി ഒട്ടേറെ ചോദ്യങ്ങൾക്് ഇനിയും ഉത്തരം നൽകാനുണ്ട്. നിക്ഷേപത്തിൽ ഉണ്ടാകേണ്ട സത്യസന്ധത, ഇടപാടുകാരന്റെ കൃത്യത, സാമ്പത്തിക ഇടപാടുകളിലെ സുതാര്യത,
ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾ നിയമംമൂലം നിയന്ത്രിക്കാനുള്ള നീക്കം ഇംഗ്ലണ്ടിൽ ശക്തമായി. ബിറ്റ്‌കോയിൻ നിയമപരമായ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും പണമെന്ന നിലയ്ക്ക് പരിഗണിക്കപ്പെടേണ്ട സവിശേഷതകളൊന്നും ക്രിപ്‌റ്റോകറൻസികൾക്കില്ലെന്നും ബാങ്ക് ഗവർണർ മാർക്ക് കാർനി പഞ്ഞു. ക്രിപ്‌റ്റോകറൻസികളുടെ വ്യാപാരത്തിൽ അരാജകത്വമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞ ഗവർണർ, ഇവയെ നിയമം വഴി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു.
എഡിൻബറോയിൽ സ്‌കോട്ടിഷ് ഇക്കണോമിക്‌സ് കോൺഫറൻസിൽ സംസാരിക്കവെയാണ് ക്രിപ്‌റ്റോകറൻസികൾക്കെതിരെ മാർക്ക് കാർനി ശക്തമായ നിലപാടെടുത്തത്. സാമ്പത്തിക രംഗത്തെ കുമിളകളിൽ ആകൃഷ്ടരാകുന്ന വിഡ്ഢികൾക്കുള്ളതാണ് ക്രിപ്‌റ്റോകറൻസിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സങ്കൽപ നാണയങ്ങളെല്ലാം പരാജയപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിപ്‌റ്റോകറൻസി ഒട്ടേറെ ചോദ്യങ്ങൾക്് ഇനിയും ഉത്തരം നൽകാനുണ്ട്. നിക്ഷേപത്തിൽ ഉണ്ടാകേണ്ട സത്യസന്ധത, ഇടപാടുകാരന്റെ കൃത്യത, സാമ്പത്തിക ഇടപാടുകളിലെ സുതാര്യത, തീവ്രവാദികളെ സഹായിക്കൽ, നികുതി വെട്ടിക്കൽ, മൂലധന നിയന്ത്രണം, അന്താരാഷ്ട്ര ഉപരോധങ്ങൾ തുടങ്ങി വിപണിയിൽ നിലവിലുള്ള പല കാര്യങ്ങളിലും ക്രിപ്‌റ്റോകറൻസി സംശയത്തിന്റെ നിഴലിലാണ്. ബിറ്റ്‌കോയിനെതിരെ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന നിയന്ത്രണങ്ങൾ സാങ്കൽപ്പിക സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസിയുടെ ഇടപാടുകൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സാമ്പത്തിക ഇടപാടുകൾപോലെതന്നെ ക്രിപ്‌റ്റോകറൻസി ഇടപാടുകളും പ്രത്യക്ഷത്തിലുള്ളതാവണം. ക്രിപ്‌റ്റോകറൻസിയുടെ വ്യാപനം ഇംഗ്ലണ്ടിന്റെ സാമ്പത്തിക സ്ഥിരതയെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിയോഗിച്ച പ്രത്യേക സമിതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞവർഷം 20,000 ഡോളർവരെ മൂല്യമുയർന്ന ക്രിപ്‌റ്റോ കറൻസിയുടെ ഇന്നലത്തെ മൂല്യം 10,890 ഡോളറാണ്. മൂല്യമിടിയലിലൂട ലോകത്തെമ്പാടുമുള്ള നിക്ഷേപകർക്ക് വൻതോതിലുള്ള നഷ്ടമുണ്ടായിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ നഷ്ടം എത്രയാണെന്ന് വെളിപ്പെടുത്താൻ ആരും തയ്യാറാകില്ലെന്ന് മാത്രം. കള്ളപ്പണവും നികുതിവെട്ടിച്ച പണവും അഴിമതിയുടെ പ്രതിഫലവുമൊക്കെയാണ് ഇത്തരം സങ്കൽപ്പ നിക്ഷേപങ്ങളിലേക്ക് ആവിയായി പോകുന്നതെന്നാണ് വിലയിരുത്തൽ.
ക്രിപ്‌റ്റോകറൻസികളുടെ ഉറവിടവും ആസ്ഥാനവും അജ്ഞാതമായതിനാൽ, പണം നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടാണ് ലോകരാജ്യങ്ങൾ ഇവ നിയന്ത്രിക്കണമെന്് ആവശ്യപ്പെടുന്നത്. ക്രിപ്‌റ്റോകറൻസിയും അതിന്റെ ആഘാതങ്ങളും സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാക്കിയ പ്രത്യേക പഠന റിപ്പോർട്ട് ഈമാസമൊടുവിൽ അർജന്റീനയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ സമർപ്പിക്കുമെന്നും കാർനി പറഞ്ഞു.