- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്കോയിന് ഇന്ത്യയിൽ നിയമസാധുതയില്ല; വിദഗ്ധ റിപ്പോർട്ടിന് ശേഷം അന്തിമ തീരുമാനം; ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അരുൺ ജെയ്റ്റ്‌ലി
ന്യൂഡൽഹി: ഇന്ത്യയിൽ ബിറ്റ്‌കോയിൻ നിയമാനുസൃത ഇടപാടല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.ഇക്കാര്യത്തിൽ തീരുമാനമെടുക്കും മുമ്പ് ക്രിപ്‌റ്റോകറൻസികൾ സംബന്ധിച്ച വിദഗ്ധ റിപ്പോർട്ടിന് കാത്തിരിക്കുകയാണ്. രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പോൺസി പദ്ധതികളിൽ കുടുങ്ങും മുമ്പ് നിക്ഷേപകർ ജാഗ്രത പാലിക്കണം. ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ പൊടുന്നനെയുള്ള തകർച്ചകൾക്ക് സാധ്യതയുണ്ടെന്ന അറിവുണ്ടാകണം, ജെയ്റ്റലി പറഞ്ഞു. നേരത്തെ ബിറ്റകോയിൻ അടക്കമുള്ള വിർച്വൽ കറൻസികളിൽ നിക്ഷേപിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ബിറ്റ്കോയിൻ മൂല്യം റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതിനെ തുടർന്ന് നിരവധി പേർ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാൻ താൽപര്യം കാണിച്ചിരുന്നു. എന്നാൽ, ചില രാജ്യങ്ങൾ ബിറ്റ്കോയിനെതിരെ രംഗത്തെത്തിയതോടെ മൂല്യം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം രംഗത്തെത്തിയത്. ബിറ്റ്കോയിൻ പോലുള്ള തട്ടിപ്പുകളിൽ ആരും നിക്ഷേപം നടത്തരുത്. സ്വാഭാവികമ
ന്യൂഡൽഹി: ഇന്ത്യയിൽ ബിറ്റ്‌കോയിൻ നിയമാനുസൃത ഇടപാടല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.ഇക്കാര്യത്തിൽ തീരുമാനമെടുക്കും മുമ്പ് ക്രിപ്‌റ്റോകറൻസികൾ സംബന്ധിച്ച വിദഗ്ധ റിപ്പോർട്ടിന് കാത്തിരിക്കുകയാണ്. രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പോൺസി പദ്ധതികളിൽ കുടുങ്ങും മുമ്പ് നിക്ഷേപകർ ജാഗ്രത പാലിക്കണം. ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ പൊടുന്നനെയുള്ള തകർച്ചകൾക്ക് സാധ്യതയുണ്ടെന്ന അറിവുണ്ടാകണം, ജെയ്റ്റലി പറഞ്ഞു.
നേരത്തെ ബിറ്റകോയിൻ അടക്കമുള്ള വിർച്വൽ കറൻസികളിൽ നിക്ഷേപിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ബിറ്റ്കോയിൻ മൂല്യം റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതിനെ തുടർന്ന് നിരവധി പേർ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാൻ താൽപര്യം കാണിച്ചിരുന്നു. എന്നാൽ, ചില രാജ്യങ്ങൾ ബിറ്റ്കോയിനെതിരെ രംഗത്തെത്തിയതോടെ മൂല്യം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം രംഗത്തെത്തിയത്.
ബിറ്റ്കോയിൻ പോലുള്ള തട്ടിപ്പുകളിൽ ആരും നിക്ഷേപം നടത്തരുത്. സ്വാഭാവികമായ നിക്ഷേപ പദ്ധതികളല്ല ഇത്. ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്ന ബിറ്റ്കോയിൻ പാസ്?വേർഡ് ഹാക്കിങ്ങിലൂടെയോ മാൽവെയർ അറ്റാക്കിലുടെയോ ആർക്കും സ്വന്തമാക്കാനാവും. തീവ്രവാദ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും മയക്കുമരുന്ന് വിൽപനക്കുമാണ് ബിറ്റ്കോയിൻ ഉപയോഗിക്കുന്നത്.
നേരത്തെ ബിറ്റ്കോയിൻ ഉപയോഗിച്ച് ഇടപാട് നടത്താൻ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ അധികാരമില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു. സ്വന്തം റിസ്‌കിൽ വേണം ആളുകൾ ഇത്തരം ഇടപാടുകൾ നടത്താനാണെന്നും ആർ.ബി.ഐ പറഞ്ഞിരുന്നു.