- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയിപ്രത്ത് സിപിഎം ബിറ്റുമിൻ പ്ലാന്റിനൊപ്പം; അയിരൂരിൽ എതിരേ സമരം; ഒരു വിഷയത്തിൽ അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ടു തരണം നിലപാട് സ്വീകരിച്ച് സിപിഎം നേതൃത്വം; ആശങ്കയിൽ നാട്ടുകാർ
പത്തനംതിട്ട: ഒരേ വിഷയത്തിൽ അടുത്തടുത്ത പഞ്ചായത്തുകളിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സിപിഎമ്മിന്റെ നിലപാട് കണ്ട് കണ്ണുമിഴിക്കുകയാണ് നാട്ടുകാർ. പൊതുജനാരോഗ്യത്തിന് ഭീഷണിയായ ബിറ്റുമെൻ പ്ലാന്റിനെതിരേ ജനങ്ങൾ നടത്തുന്ന സമരത്തിയാണ് ഒരിടത്ത് സിപിഎം എതിർക്കുന്നതും തൊട്ടടുത്ത പഞ്ചായത്തിൽ അനുകുലിക്കുന്നതും. കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പ്ലാന്റ് തുറക്കാൻ സിപിഎം അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ തൊട്ടടുത്ത പഞ്ചായത്തായ അയിരൂരിൽ പൂട്ടണമെന്നാണ് ആവശ്യം. കടപ്രയിൽ സമരം നടത്തുന്ന ജനകീയ സമിതിക്ക് എതിരേ പ്രവർത്തിക്കുമ്പോൾ ഡിവൈഎഫ്ഐ നേരിട്ടാണ് അയിരൂരിൽ സമരമുഖം തുറന്നിരിക്കുന്നത്. ആർക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ അയിരൂരിൽ എൽഡിഎഫും കോയിപ്രത്ത് യുഡിഎഫുമാണ് ഭരണത്തിൽ. രണ്ടിടത്തും ബിജെപിക്ക് സ്വാധീനമുണ്ടെകിലും ഈ പ്രശ്നത്തിൽ മൃദു സമീപനമാണുള്ളത്. കടപ്ര സമര സമിതിയുടെ ചെയർമാൻ സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ്. കോടതിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെതടക്കം സർക്കാർ അനുമതി തങ്ങളുടെ പ്ലാന്റുകൾക്ക് ഉണ്ടെന്ന് ര
പത്തനംതിട്ട: ഒരേ വിഷയത്തിൽ അടുത്തടുത്ത പഞ്ചായത്തുകളിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സിപിഎമ്മിന്റെ നിലപാട് കണ്ട് കണ്ണുമിഴിക്കുകയാണ് നാട്ടുകാർ. പൊതുജനാരോഗ്യത്തിന് ഭീഷണിയായ ബിറ്റുമെൻ പ്ലാന്റിനെതിരേ ജനങ്ങൾ നടത്തുന്ന സമരത്തിയാണ് ഒരിടത്ത് സിപിഎം എതിർക്കുന്നതും തൊട്ടടുത്ത പഞ്ചായത്തിൽ അനുകുലിക്കുന്നതും.
കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പ്ലാന്റ് തുറക്കാൻ സിപിഎം അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ തൊട്ടടുത്ത പഞ്ചായത്തായ അയിരൂരിൽ പൂട്ടണമെന്നാണ് ആവശ്യം. കടപ്രയിൽ സമരം നടത്തുന്ന ജനകീയ സമിതിക്ക് എതിരേ പ്രവർത്തിക്കുമ്പോൾ ഡിവൈഎഫ്ഐ നേരിട്ടാണ് അയിരൂരിൽ സമരമുഖം തുറന്നിരിക്കുന്നത്. ആർക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ അയിരൂരിൽ എൽഡിഎഫും കോയിപ്രത്ത് യുഡിഎഫുമാണ് ഭരണത്തിൽ. രണ്ടിടത്തും ബിജെപിക്ക് സ്വാധീനമുണ്ടെകിലും ഈ പ്രശ്നത്തിൽ മൃദു സമീപനമാണുള്ളത്.
കടപ്ര സമര സമിതിയുടെ ചെയർമാൻ സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ്. കോടതിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെതടക്കം സർക്കാർ അനുമതി തങ്ങളുടെ പ്ലാന്റുകൾക്ക് ഉണ്ടെന്ന് രണ്ടിടത്തെയും ഉടമകൾ പറയുന്നു. ഒരിടത്തു ഇതിനെ അനുകൂലിക്കുമ്പോൾ തൊട്ടടുത്ത് ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടുമാണ് പാർട്ടികൾക്കുള്ളത്. കോയിപ്രം ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ ജനങ്ങളുടെ രോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ബിറ്റുമിൻ പ്ലാന്റ് തുറക്കാൻ ഇടതു മുന്നണി അനുകൂല നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ച് കടപ്ര വാർഡ് അംഗം അഡ്വ ജെസി സാജൻ പിന്തുണ പിൻവലിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
കടയാർ, പുത്തൻ ശബരിമല, തൊണ്ടിമാങ്കൽ, പനച്ചിക്കൽ, കുമ്പളന്താനം എന്നീ മലകൾക്കിടയിലെ മണ്ണെടുത്ത് മാറ്റിയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് സമര സമിതിക്കാർ പറയുന്നു. മാരകരോഗങ്ങൾക്ക് കാരണമാകുന്ന വിഷപ്പുകയാണ് ഇതിൽ നിന്ന് പുറത്തേക്ക് വിടുന്നതെന്നും അയിരൂർ, കൊറ്റനാട് പഞ്ചായത്തുകളിൽ ഒട്ടേറെപ്പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും പ്ലാന്റിന്റെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നും ആണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. അയിരൂർ തീയാടിക്കലിലെ ബിറ്റുമിൻ ഹോട്ട് മിക്സിങ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്യാമ ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കടപ്രയിൽ വിഷപ്പുക വമിപ്പിച്ച സമീപവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന മിക്സിങ് പ്ലാന്റിന് പഞ്ചായത്ത് നൽകിയിട്ടുള്ള ഡി ആൻഡ് ഒ. ലൈസൻസ് പിൻവലിക്കണമെന്നും പ്രവർത്തനം അടിയന്തിരമായി നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് ബിറ്റുമിൻ പ്ലാന്റ് വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിപ്രം പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി. ആധുനിക രീതിയിലുള്ള ബിഎം ആൻഡ് ബിസി ടാറിങിന് വേണ്ടിയുള്ളതാണ് ബിറ്റുമെൻ പ്ലാന്റ്.