ബിജേപൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലെ ബിജേപൂർ മണ്ഡലത്തിൽ ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ബി.ജെ.ഡിക്ക് ഉജ്വല വിജയം. 41933 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.ഡി സ്ഥാനാർത്ഥി വിജയിച്ചത്. ബി.ജെ.ഡിക്ക് 102871 വോട്ട് ലഭിച്ചപ്പോൾ ബിജെപി 60938 വോട്ടും കോൺഗ്രസ് 10271 വോട്ടും നേടി.

കഴിഞ്ഞ 15 വർഷമായി ബിജേപൂർ മണ്ഡലത്തിൽ ബി.ജെ.ഡിക്ക് വിജയിക്കാനായിട്ടില്ല. 2014 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് 458 വോട്ടിനാണ് ബി.ജെ.ഡി തോറ്റത്.

ഉപതെരഞ്ഞെടുപ്പ് ഫലം 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് പ്രതികരിച്ചു. 'ഒഡിഷ സമാധാനപൂർണ്ണമായ സംസ്ഥാനമാണ്. ജനാധിപത്യസംസ്ഥാനത്ത് അക്രമങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ഞങ്ങൾ തയ്യാറല്ല.'- നവീൻ പട്നായിക്ക് പറഞ്ഞു

40000 ത്തിലധികം ഭൂരിപക്ഷം എന്നത് ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.