- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രചരണത്തിൽ മുരളീധര പക്ഷത്തെ അടുപ്പിക്കുന്നില്ല; മുരളീധരന് പാരപണിയാൻ തുഷാറിന് എംപി സ്ഥാനം കിട്ടിയെന്ന വാർത്ത പ്രചരിപ്പിച്ചതും പാർട്ടിയിൽ വിഭാഗീയത ഇരട്ടിപ്പിച്ചു; നിസ്സഹായ കാഴ്ചക്കാരനായി കുമ്മനവും; സംസ്ഥാന ബിജെപിയിൽ വിഭാഗീയത പുതിയ തലത്തിൽ; ചെങ്ങന്നൂരിൽ അങ്കലാപ്പിലായി ശ്രീധരൻ പിള്ള
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂർ മണ്ഡലത്തിൽ ബിജെപി വിഭാഗീയത രൂക്ഷം. മുരളീധരപക്ഷത്തെ ഏഴയലത്ത് അടുപ്പിക്കാതെ പ്രചാരണ ചുമതല കൃഷ്ണദാസ് പക്ഷം കൈയടക്കി. ആലപ്പുഴ ജില്ലയിൽ സമർഥരായ നിരവധി നേതാക്കൾ ഉണ്ടായിട്ടും അവരെല്ലാം മുരളീധര അനുകൂലികൾ ആണെന്ന കാരണത്താൽ പത്തനംതിട്ട ജില്ലയിൽ നിന്നും കൃഷ്ണദാസ് പക്ഷക്കാരെ ഇറക്കിയാണ് ഓരോ ബൂത്തിന്റെയും ചുമതല നൽകിയിട്ടുള്ളത്. അതിനിടെ, തുഷാറിനെ എംപിയാക്കുമെന്ന വാർത്ത പ്രചരിപ്പിച്ചതും കൃഷ്ണദാസ് പക്ഷമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുരളീധരൻ എംപിയാകുന്നത് തടയുന്നതിന് വേണ്ടിയാണ് തുഷാറിന്റെ പേര് വലിച്ചിഴച്ചത്. അതിപ്പോൾ ചെങ്ങന്നൂരിൽ ബിജെപിക്ക് വലിയ കുരിശായി മാറി. തുഷാറിനെ കൊതിപ്പിച്ച് എംപി സ്ഥാനം പിടിച്ചു വാങ്ങിപ്പിക്കുകയും അതു വഴി മുരളീധരനെ ഒഴിവാക്കുകയും ചെയ്യുകയെന്ന പദ്ധതിയാണ് ഒരു വിഭാഗം ആസൂത്രണം ചെയ്തത്. വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈഴവ സമുദായാംഗമെന്ന നിലയിൽ വി മുരളീധരനെ രാജ്യസഭാ എംപിയും മന്ത്രിയുമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂർ മണ്ഡലത്തിൽ ബിജെപി വിഭാഗീയത രൂക്ഷം. മുരളീധരപക്ഷത്തെ ഏഴയലത്ത് അടുപ്പിക്കാതെ പ്രചാരണ ചുമതല കൃഷ്ണദാസ് പക്ഷം കൈയടക്കി.
ആലപ്പുഴ ജില്ലയിൽ സമർഥരായ നിരവധി നേതാക്കൾ ഉണ്ടായിട്ടും അവരെല്ലാം മുരളീധര അനുകൂലികൾ ആണെന്ന കാരണത്താൽ പത്തനംതിട്ട ജില്ലയിൽ നിന്നും കൃഷ്ണദാസ് പക്ഷക്കാരെ ഇറക്കിയാണ് ഓരോ ബൂത്തിന്റെയും ചുമതല നൽകിയിട്ടുള്ളത്. അതിനിടെ, തുഷാറിനെ എംപിയാക്കുമെന്ന വാർത്ത പ്രചരിപ്പിച്ചതും കൃഷ്ണദാസ് പക്ഷമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുരളീധരൻ എംപിയാകുന്നത് തടയുന്നതിന് വേണ്ടിയാണ് തുഷാറിന്റെ പേര് വലിച്ചിഴച്ചത്. അതിപ്പോൾ ചെങ്ങന്നൂരിൽ ബിജെപിക്ക് വലിയ കുരിശായി മാറി.
തുഷാറിനെ കൊതിപ്പിച്ച് എംപി സ്ഥാനം പിടിച്ചു വാങ്ങിപ്പിക്കുകയും അതു വഴി മുരളീധരനെ ഒഴിവാക്കുകയും ചെയ്യുകയെന്ന പദ്ധതിയാണ് ഒരു വിഭാഗം ആസൂത്രണം ചെയ്തത്. വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈഴവ സമുദായാംഗമെന്ന നിലയിൽ വി മുരളീധരനെ രാജ്യസഭാ എംപിയും മന്ത്രിയുമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തേ തീരുമാനിച്ചിരുന്നതാണ്. ഈ വിവരം ചോർന്നു കിട്ടിയ കൃഷ്ണദാസ് പക്ഷമാണ് അട്ടിമറിക്ക് ശ്രമിച്ചത്.
ഇതിനായി ഇവർ തുഷാർ വെള്ളാപ്പള്ളിയുടെ പേര് മനഃപൂർവം വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയയമായതിനാലും കഴിഞ്ഞ തവണ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് വോട്ടു കൂടുതൽ കിട്ടാൻ കാരണക്കാരായതിനാലും ബിഡിജെഎസ് സമ്മർദം ചെലുത്തിയാൽ എംപി സ്ഥാനം തുഷാറിന് തന്നെ ലഭിക്കുമെന്നായിരുന്നു എതിർപക്ഷത്തിന്റെ കണക്കു കൂട്ടൽ.
എംപി സ്ഥാനമെന്ന തേൻകുടത്തിലേക്ക് കൈയിടാൻ തുഷാറിനെ പ്രേരിപ്പിക്കുന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചതും ഇവരുടെ തന്ത്രമായിരുന്നു. പക്ഷേ, ഈ തന്ത്രം വിജയിച്ചില്ലെന്ന് മാത്രമല്ല, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുകയും ചെയ്തു. ചെങ്ങന്നൂരിൽ ബിജെപിയുമായി സഹകരിക്കേണ്ടെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചതിന് കാരണം തുഷാറിനെ പറ്റിച്ചതു തന്നെയാണ്. വി മുരളീധരൻ ഈഴവ സമുദായാംഗമായതിനാൽ അദ്ദേഹം എംപിയായതിനെ പരസ്യമായി എതിർക്കാർ വെള്ളാപ്പള്ളിക്കോ മകനോ കഴിയില്ല. അതു കൊണ്ടാണ് വാഗ്ദാനം ചെയ്ത ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാതെ പറ്റിച്ചുവെന്ന കാരണം പുറമേ പറയുന്നത്. അതിനൊപ്പം തന്നെ തുഷാറിനെ എംപിയാക്കുമെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ ബിഡിജെഎസ് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
മുരളീധരൻ-കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള ഗ്രൂപ്പിസം അവസാനിപ്പിക്കാൻ വേണ്ടി കൂടിയാണ് കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത്. ഇതോടെ ആർഎസ്എസ് പാർട്ടിയിൽ പിടിമുറുക്കി. ഫലത്തിൽ ഇത് കൃഷ്ണദാസിനാണ് അനുകൂലമായത്. ബിജെപിയിൽ സവർണ സമുദായങ്ങൾക്ക് മാത്രമാണ് സ്വീകാര്യത എന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സ്ഥാനങ്ങളിലും കൃഷ്ണദാസ് പക്ഷക്കാരാണുള്ളത്. കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ 42,618 വോട്ട് നേടാൻ ശ്രീധരൻ പിള്ളയെ സഹായിച്ചത് ബിഡിജെഎസായിരുന്നുവെന്ന സത്യം അദ്ദേഹത്തിന് നന്നായി അറിയാം. അതു കൊണ്ട് തന്നെയാണ് ഇക്കുറി സ്ഥാനാർത്ഥിയായി തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ബിഡിജെഎസ് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് പിള്ള നേതൃത്വത്തെ അറിയിച്ചതും. ബിഡിജെഎസ് മുന്നണിയിൽ ഇല്ലെങ്കിൽ ബിജെപിയുടെ വോട്ട് ശതമാനം കുറയാനാണ് സാധ്യത.
ജാതിവേർ തിരിവ് പാർട്ടിയിൽ ശക്തമാണെന്ന് പിന്നാക്ക സമുദായാംഗങ്ങൾക്ക് പരാതിയുണ്ട്. ഇതിനുള്ള കാരണവും അവർ ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷ മോർച്ച, ഓബിസി മോർച്ച എന്നിങ്ങനെ പോഷകസംഘടനകൾ ഉണ്ടാക്കി പിന്നാക്ക സമുദായക്കാരെ അതിലേക്ക് തട്ടുകയും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ വെള്ളാപ്പള്ളി പറഞ്ഞതു പോലെ സവർണരെ നിയമിക്കുകയുമാണ് ബിജെപി നേതൃത്വം ചെയ്യുന്നത്. സംസ്ഥാനത്തെ 14 ജില്ലാ പ്രസിഡന്റുമാരിൽ 13 പേരും നായർ സമുദായാംഗങ്ങളാണ്.കാസർകോഡ് ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് നമ്പൂതിരിയുമാണ്. ബിജെപിയിയെ സവർണ മേധാവിത്വമുള്ള ഇതേ നേതാക്കൾ തന്നെയാണ് കഴിഞ്ഞ തവണ ശ്രീധരൻപിള്ളയെ ചെങ്ങന്നൂരിൽ പാലം വലിച്ചത് എന്നതാണ് ഏറെ രസകരം. അന്ന് ബിജെപിയിലെ ഒരു പ്രബല വിഭാഗം രാമചന്ദ്രൻ നായർക്കായി വോട്ടു മറിച്ചു.
എൻഎസ്എസിന്റെ ആഹ്വാനപ്രകാരമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ബിജെപിക്കാരെ ഏഴയലത്ത് അടുപ്പിക്കുക പോലുമില്ല. എന്നിട്ടും സമുദായ സ്നേഹം വഴിഞ്ഞൊഴുകി രാമചന്ദ്രൻ നായർ ജയിച്ചപ്പോൾ ഒറ്റക്കെട്ടായി നിന്ന ബിഡിജെഎസ് ആണ് പിള്ളയുടെ മാനം രക്ഷിച്ചത്. ബിജെപി വോട്ടുകൾ അന്ന് പെട്ടിയിൽ വീണിരുന്നെങ്കിൽ പിള്ള ചെങ്ങന്നൂരിൽ പുതുചരിത്രമെഴുതുമായിരുന്നു. ഇത്തവണ ബിഡിജെഎസിനെ പിണക്കിയത് പിള്ളയ്ക്ക് കനത്ത തിരിച്ചടി തന്നെ നൽകും.