ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും വിശാല സഖ്യം നേട്ടമുണ്ടാക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൈരാനയിൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയെ പിന്നിലാക്കി ആർ എൽ ഡി സ്ഥാനാർത്ഥി ലീഡ് നേടി.

ബിജെപി എംപി ഹുക്കും സിങ്ങിന്റെ മരണത്തെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലത്തിലും ബിജെപി പിന്നിലാണ്. ഇവിടെ എസ് പി സ്ഥാനാർത്ഥിക്കാണ് മുൻതൂക്കം. കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പിലും നേട്ടം കോൺഗ്രസിനാണ്. അങ്ങനെ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടിയാവുകയാണ്.

മഹാരാഷ്ട്രയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പാണ്. ഇതിൽ രണ്ടിയത്തും ബിജെപി ലീഡ് ചെയ്യുന്നു. എന്നാൽ അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി പിന്നിലാണ്. ബിഹാറിലെ ജോകിഹത്തിൽ ജനതാദള്ളാണ് ലീഡ് ചെയ്യുന്നത്. കർണാടകയിലെ രാജരാജേശ്വരി നഗറിൽ കോൺഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ബംഗാളിലെ മഹേഷത്ല മണ്ഡലത്തിൽ ടി.എം.സിയിലെ ദുലാൽ ചന്ദ്ര ദാസ് രണ്ടാംവട്ട വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 10,000 വോട്ടിന്റെ ലീഡ് നേടി.

യു.പിയിലെ നൂർപുർ നിയമസഭാ മണ്ഡലത്തിൽ സമാജ്വാദി പാർട്ടി ലീഡ് ചെയ്യുന്നു. പഞ്ചാബിലെ ഷാകോതിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹർദേവ് ലദ്ദി ഷെരോവാലിയ രണ്ടാം റൗണ്ടിൽ 2000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ പലുസ് കദേഗൺ മണ്ഡലത്തിൽ കോൺഗ്രസിലെ വിശ്വജീത് പതൻഗ്രാവോ കദം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലെ 11 അസംബ്ലി മണ്ഡലങ്ങളിലും നാല് ലോക്സഭാ സീറ്റുകളിലുമാണ് ഇന്ന് ഫലം പുറത്തുവരുന്നത്.