- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിർ മണ്ഡപത്തിൽ നിന്നും നേരെ വിനോദും ശ്യാമിലിയും എത്തിയത് ബിജെപിയുടെ ഉപവാസ വേദിയിലേക്ക്; സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടന്ന ഉപവാസത്തിൽ പങ്കെടുത്ത് നവദമ്പതികൾ
മലപ്പുറം: കതിർ മണ്ഡപത്തിൽ നിന്നും ബിജെപി ഉപവാസ പന്തലിലേക്കെത്തി നവദമ്പതികൾ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരവേദിയിലേക്കാണ് നവദമ്പദികളായ മൊറയൂർ കോലാർ വിട്ടിൽ നാരായണന്റെ മകൻ വിനോദും അമരമ്പലം കോഴിത്തറ വിജയന്റെ മകളായ ശ്യാമിലിയും എത്തിയത്.
ഉപവാസമനുഷ്ടിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്തിനെ ഇരുവരും ചേർന്ന് ഹാരാർപ്പണം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം കെ.നാരായണൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ, ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്റ് കെ.ടി .അനിൽകുമാർ, ഷീബ ഉണ്ണികൃഷ്ണൻ, അജി തോമസ് എന്നിവർ ചേർന്ന് നവദമ്പദികളെ സ്വീകരിച്ചു അതേ സമയം ജി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ഉപവാസ സമരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭരണത്തെയും സി.പിഎം നേതൃത്വത്തെയും മാഫിയകളാണ് നിയന്ത്രിക്കുന്നതെന്ന് സി. കൃഷ്ണകുമാർ ആരോപിച്ചു.സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്നത് സ്വർണ്ണക്കടത്ത് മാഫിയയാണെങ്കിൽ സിപിഎം സംസ്ഥാന നേതൃത്വത്തെ നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിദേശീയ സമിതി അംഗം പി.ടി. ആലിഹാജി, മേഖലാ പ്രസിഡന്റ് വി..ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.നാരായണൻ, ഗീതാ മാധവൻ, ബാദുഷ തങ്ങൾ, ഓ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ,.രശ്മിൽ നാഥ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായിൽ, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജന.സെക്രട്ടറി അജി തോമസ്, , പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസി.എ.പി ഉണ്ണി, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് കെ.സി ശങ്കരൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് പി.സി.നാരായണൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ, ജന. സെക്രട്ടറി വസന്ത അങ്ങാടിപ്പുറം, ബി ജെ.പി ജില്ലാ ഭാരവാഹികളായ രാജീവ് കല്ലംമുക്ക്, എൻ.ശ്രീ പ്രകാശ്, പി.പി ഗണേശൻ എൻ.അനിൽകുമാർ, ടി.കെ.അശോക് കുമാർ, ഷീബ ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.