- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസർക്കാരിന്റെ നേട്ടം; നയപ്രഖ്യാപനം പ്രഹസനമായി മാറിയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: നിയസഭയിൽ പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോവിഡ് മഹാമാരിയുടെ ലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസർക്കാരിന്റെ നേട്ടമാണ്. കോവിഡ് കാലത്ത് കേന്ദ്രം സൗജന്യ റേഷൻ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചുവെന്നാണ് സർക്കാർ പറയുന്നത്. കോവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സർക്കാരിന് കഴിയുന്നില്ല.
20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചതിനെ പറ്റി നയപ്രഖ്യാപനത്തിൽ എടുത്ത് പറയാൻ സർക്കാരിന് നാണമില്ലേ? സാമ്പത്തിക പാക്കേജിൽ ഒരു മൊട്ടുസൂചിയുടെ സഹായം പോലും ആർക്കെങ്കിലും കിട്ടിയോ?
സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നുവെന്നാണ് പറയുന്നത്. സ്വർണ്ണക്കടത്തും ഡോളർക്കടത്തും കിഫ്ബി തട്ടിപ്പുമാണോ അഭിമാന പദ്ധതിയെന്നും സുരേന്ദ്രൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ