- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശ്ശേരിയിൽ പത്രികാസമർപ്പണ വീഴ്ച്ചയിൽ നടപടിയില്ല; ഹരിദാസിനെ തള്ളി പറയാതെ സംസ്ഥാന നേതൃത്വം; ഹരിദാസിന്റെ പത്രിക തള്ളിയത് ബലിദാനികളുടെ മണ്ണിൽ ഏറെ ക്ഷീണം ചെയ്തുവെന്ന് കൃഷ്ണദാസ് പക്ഷവും; കണ്ണൂർ ബിജെപിയിലും ഭിന്നതയുടെ കാലം

കണ്ണൂർ: അച്ചടക്ക നടപടി വേണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയരുമ്പോഴും ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസിനെ സംരക്ഷിച്ച് സംസ്ഥാന നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ അടിമുടി തോറ്റു കുളിച്ചു നിൽക്കുന്ന സംസ്ഥാന നേതൃത്വം ഇപ്പോൾ നടപടിയെടുത്താൽ അതു തെറ്റായ സന്ദേശമായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല നേതൃയോഗത്തിൽ എൻ. ഹരിദാസിനെതിരെ പി.കെ കൃഷ്ണദാസിനെ അനുകൂലിക്കുന്ന നേതാക്കൾ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്. തലശേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയായ ഹരിദാസിന്റെ പത്രിക തള്ളിയത് ബലിദാനികളുടെ മണ്ണിൽ ഏറെ ക്ഷീണം ചെയ്തുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
ഹരിദാസിന്റെ പത്രിക തള്ളിയത് ആസൂത്രിതമാണോയെന്ന് സംശയിക്കുന്നതായി യോഗത്തിൽ ചിലർ അഭിപ്രായമുന്നയിച്ചു എന്നാൽ പത്രിക സമർപ്പിച്ചതിൽ തന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതിനു തുല്യമായി സൂക്ഷ്മപരിശോധനയ്ക്കു മുൻപ് പത്രിക പരിശോധിക്കാൻ ചുമതലപെടുത്തിയവരിലും വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന് ഹരിദാസ് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കണ്ണൂരിലെ പതിനൊന് മണ്ഡലങ്ങളിലും തെഞ്ഞെടുപ്പ് ഫണ്ടായി ചെലവഴിച്ച തുകയുടെ കണക്കുകൾ ഇതുവരെ ലഭിച്ചിട്ടില്ല. സാമ്പത്തിക സുതാര്യത പാലിക്കുന്നതിൽ ചില നേതാക്കളടക്കം പിന്നോട്ടു പോവുകയാണെന്നും യോഗത്തിൽ ചിലർ അഭിപ്രായമുന്നയിച്ചു. കോവിഡ് ബാധിതനായി പ്രസിഡന്റ് അവധിയിൽ പോയ വേളയിൽ നടന്ന തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിച്ചതിന്റെ കണക്കുകൾ ഇതു വരെ സമർപിക്കപെട്ടിട്ടില്ല.
ഈ സാഹചര്യത്തിൽ കൊടകര മോഡൽ സംഭവമുണ്ടായതിന്റെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. കൊടകര കുഴൽ പണകടത്തിൽ കണ്ണുരിലെ ചിലയാളുകൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ സംഘം കണ്ണൂരിലും റെയ്ഡ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിലും ഇതു സംബന്ധിച്ച് ആശങ്കയുയർന്നത്.
കടുത്ത വി മുരളീധരൻ പക്ഷക്കാരനായ ഹരിദാസിനെ സംരക്ഷിക്കുന്ന നിലപാടാണ് യോഗത്തിലൂടെ നീളം പ്രഖ്യാപിച്ചത്. നേതൃമാറ്റം ഇപ്പോൾ പരിഗണനയിലില്ലെന്നും പാർട്ടി ശക്തിപ്പെടുത്താൻ എല്ലാവരും കൂട്ടായ പരിശ്രമം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടും


