കേരളം വനം കൊള്ളക്കാരുടെയും തീവ്രവാദ മാഫിയകളുടെയും പിടിയിൽ ആണെന്നും അവരാണ് ഇന്ന് കേരള ഭരണം നിയന്ത്രിക്കുന്നത് എന്നും ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ പറഞ്ഞു.

റബർ മരങ്ങൾ കടും വെട്ടിന് കൊടുക്കുന്നത് പോലെയാണ് 200 ൽ പരം വർഷങ്ങൾ പഴക്കമുള്ള രാജകീയ മരങ്ങളായ ഈട്ടിയും, തേക്കും, ചന്ദനവും എല്ലാം വെട്ടി കടത്തുന്നത്. 1000 കോടി യുടെ മേൽ മരം കടത്തിനാണ് മുഖ്യമന്ത്രി അടക്കം കൂട്ടുനിന്ന് കോടികൾ വെട്ടിച്ചത് . ഇതിന് കൂട്ടു നിന്ന എല്ലാവരേയും തുറുങ്കിൽ അടയ്ക്കണം, അതിനായി ജനകീയ സമരങ്ങൾ ശക്തമാക്കും, അദ്ദേഹം പറഞ്ഞു.

വനം കൊള്ള യ്‌ക്കെതിരേ കേരളമാകെ നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ആലപ്പുഴയിൽ ബി. ജെ. പി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പദയാത്ര ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം.

ബി. ജെ. പി ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത്, യുവ മോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, എസ്സ്. സി. മോർച്ച ജില്ലാ ഉപാധ്യക്ഷൻ സിബിലാൽ ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സജി. പി. ദാസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ്, മണ്ഡലം വൈസ് പ്രസിഡന്റ് എൻ. ഡി. കൈലാസ്,യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശ്വ വിജയപാൽ, മറ്റു ഭാരവാഹികൾ ആയ അരുൺ അനിരുദ്ധൻ,
ശരത്ത് എന്നിവർ സംസാരിച്ചു.