- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമതനെ മറികടന്ന് ശ്യാമളാ പ്രഭു ആറാം വട്ടവും കൊച്ചി കോർപ്പറേഷനിലേക്ക; പെരുന്നയിലെ രണ്ട് വാർഡുകളും ജയിച്ച് എൻഎസ്എസിന് മറുപടി നൽകി ബിജെപി
തിരുവനന്തപുരം: വിമത ശല്യമുണ്ടായിട്ടും കോച്ചി കോർപ്പറേഷനിൽ ബിജെപിയുടെ ശ്യാമളാ പ്രഭുവിന് വിജയം. വിശ്രമമില്ലാതെ പൊതുപ്രവർത്തനരംഗത്ത് നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന ശ്യാമള എസ്. പ്രഭു കൊച്ചി നഗരസഭാ കൗൺസിലൻസ്ഥാനത്ത് തുടർച്ചയായി ആറാം പ്രാവശ്യവുമെത്തി. എൻഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന പെരുന്ന വാർഡും ബിജെപി ജയിച്ചു. പെരുന്ന അ
തിരുവനന്തപുരം: വിമത ശല്യമുണ്ടായിട്ടും കോച്ചി കോർപ്പറേഷനിൽ ബിജെപിയുടെ ശ്യാമളാ പ്രഭുവിന് വിജയം. വിശ്രമമില്ലാതെ പൊതുപ്രവർത്തനരംഗത്ത് നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന ശ്യാമള എസ്. പ്രഭു കൊച്ചി നഗരസഭാ കൗൺസിലൻസ്ഥാനത്ത് തുടർച്ചയായി ആറാം പ്രാവശ്യവുമെത്തി. എൻഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന പെരുന്ന വാർഡും ബിജെപി ജയിച്ചു. പെരുന്ന അമ്പലം, പെരുന്ന ഈസ്റ്റ് വാർഡുകളിൽ ബിജെപി ജയിച്ചു. എൻപി കൃഷ്ണകുമാരും പ്രസന്നകുമാരിയുമാണ് ജയിച്ചത്.
ഭൂരിപക്ഷ വർഗ്ഗീയതയുയർത്തി എസ്എൻഡിപിയായുമായി ബിജെപി കൈകോർത്തതിനെ എൻഎസ്എസ് അനുകൂലിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പരസ്യ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെത്തി. ഈ സാഹചര്യത്തിൽ പെരുന്ന വാർഡുകളിൽ ബിജെപി ശക്തമായി തന്നെ പ്രചരണം നടത്തി. അതിന്റെ വിജയമാണ് ഇപ്പോൾ നേടിയത്.
ആർഎസ്എസ് പിന്തുണയുള്ള വിമതൻ മത്സരിക്കാൻ എത്തിയത് ശ്യാമളാ പ്രഭുവിന് കടുത്ത വെല്ലുവിളിയായിരുന്നു. കൊച്ചിയിൽ 88ലാണ് ശ്യാമളപ്രഭു മട്ടാഞ്ചേരി ചെറളായി ഡിവിഷനിൽനിന്നും ബിജെപി പ്രതിനിധിയായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അയ്യായിരത്തോളം വോട്ടുകളുള്ള ചെറളായി ഡിവിഷനിൽനിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മൂന്നുപ്രാവശ്യം ഈ ഡിവിഷൻ ജനറലും രണ്ടുപ്രാവശ്യം വനിതാ സംവരണവുമായിരുന്നു. ഡിവിഷനിൽ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന വെള്ളക്കെട്ട് പൂർണമായും പരിഹരിക്കാൻ ഇവർക്ക് സാധിച്ചു. എണ്ണിയാൽ ഒടുങ്ങാത്ത വികസനപ്രവർത്തനങ്ങൾ ഡിവിഷനിൽ കാഴ്ചവെക്കാനായി എന്നത് ഇവരുടെ തുടർച്ചയായ വിജയത്തിന് കളമൊരുക്കി.
വനിതകൾക്കും കുട്ടികൾക്കുംവേണ്ടി യോഗ പരിശീലനകേന്ദ്രം, മാതൃശിശുസംരക്ഷണകേന്ദ്രം, വനിതാ ഹാൾ, അംഗൻവാടികൾക്ക് സ്വന്തമായി കെട്ടിടങ്ങൾ, പകൽവീട്, കുടുംബശ്രീ യൂണിറ്റുകൾക്കായി വിപണനകേന്ദ്രം, സേവാഗ്രാമം തുടങ്ങിയവ ഉദാഹരണം മാത്രം. ഡിവിഷനിലെ വികസനപ്രവർത്തനങ്ങൾക്കു പുറമെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളിലും ഇവർ സക്രിയമായി ഇടപെടുന്നു. ഇതിനുള്ള അംഗീകരാമാണ് ഇത്തവണത്തെ വിജയം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ഇവർ സീബ്രാഫയൽ എന്ന വ്യവസായസ്ഥാപനത്തിന്റെ ഉടമയാണ്.