- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് സംസ്ഥാനം മുഴുവൻ വൻ മുന്നേറ്റം; തിരുവനന്തപുരത്ത് കോൺഗ്രസിനെ മുന്നാമതാക്കി മുഖ്യ പ്രതിപക്ഷമായി; കോഴിക്കോട്, തൃശൂർ കോർപ്പറേഷനിലും നേട്ടം; കാസർഗോഡും പാലക്കാടും കരുത്ത് കാട്ടി തിളങ്ങുന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻതൂക്കം ഇടതുപക്ഷത്തിനാണ്. എന്നാൽ നേട്ടമുണ്ടാക്കിയത് ബിജെപിയും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബിജെപിക്ക് മുന്നേറാൻ കഴിഞ്ഞു. കാസർഗോഡും പാലക്കാട്ടും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയപ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കറുത്ത കുതിരകളുമായി. കോഴിക്കോട്, തൃശ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻതൂക്കം ഇടതുപക്ഷത്തിനാണ്. എന്നാൽ നേട്ടമുണ്ടാക്കിയത് ബിജെപിയും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബിജെപിക്ക് മുന്നേറാൻ കഴിഞ്ഞു. കാസർഗോഡും പാലക്കാട്ടും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയപ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കറുത്ത കുതിരകളുമായി. കോഴിക്കോട്, തൃശൂർ കോർപ്പറേഷനുകളിലും ബിജെപി നിർണ്ണായക സാന്നിധ്യം ഉണ്ടാക്കി. കൊച്ചിയിലെ കോർപ്പറേഷനിലും അംഗബലം കൂടി. അമ്പതോളം കോർപ്പറേഷൻ വാർഡുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചത്.
കാസർഗോഡ് 42 പഞ്ചായത്ത് വാർഡുകളിൽ മുൻതൂക്കം. കണ്ണൂരും ബിജെപി മുന്നേറ്റമുണ്ടാക്കി. ഗ്രാമപഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും അംഗങ്ങളുണ്ട്. പാലക്കാടും മുന്നേറി. തൃശൂർ കോർപ്പറേഷനിൽ ആറു പേരും കൊച്ചിയിൽ രണ്ടു പേരും ജയിച്ചു. കണ്ണൂർ കോർപ്പറേഷനിലും രണ്ട് പേർ ജയിച്ചു. കൊല്ലത്തുമുണ്ട് പ്രാതിനിധ്യം.
കോട്ടയത്തും ഇടുക്കിയിലും പഞ്ചായത്തിൽ പ്രാതിനിധ്യമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ അഞ്ചൂറിൽ താഴെ സീറ്റുകളിലായിരുന്നു ബിജെപിയുടെ വിജയം. എന്നാൽ അത് ഇത്തവണ ആയിരം കവിയുന്നു. അതുകൊണ്ട് തന്നെ ബിജെപിക്ക് ആഹ്ലാദിക്കാം. എസ്എൻഡിപിയുമായുള്ള കൂട്ടിനൊപ്പം നായർ വോട്ടുകൾ കൈവിട്ടില്ലെന്നതാണ് ബിജെപിക്ക് ഗുണകരമാകുന്നത്.