- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാവശ്യം വോട്ട് കിട്ടാനിടയുള്ള സീറ്റിന് വേണ്ടി കൂട്ടയടി; വെള്ളാപ്പള്ളിയുടെ ആവശ്യങ്ങൾക്ക് മുമ്പിൽ തല പുകഞ്ഞ് നേതൃത്വം; കേരളത്തിൽ എത്തി ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ തീരുമാനിച്ച അമിത് ഷായ്ക്ക് കലിപ്പ്; കുമ്മനം നൽകിയ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അംഗീകാരമില്ല
ന്യൂഡൽഹി : സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം വൈകുന്നതിൽ ബിജെപി സംസ്ഥാന നേതാക്കൾക്ക് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ താക്കീത്. എത്രയും വേഗം പ്രശ്‌നങ്ങൾ തീർക്കാൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അമിത് ഷാ നിർദ്ദേശം നൽകി. പാർട്ടിക്കുള്ളിലെ വിഭാഗീയതയും അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്. പാലക്കാട്ടെ ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെ പ്രാദേശിക നേതൃത്വം ചോദ്യം ചെയ്തതാണ് അതൃപ്തിയിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനിടെ ബിഡിജെഎസുമായുള്ള സീറ്റ് വിഭജനത്തിലെ പ്രശ്‌നങ്ങൾ അമിത് ഷായെ ധരിപ്പിക്കാൻ കുമ്മനവും ശ്രമം നടത്തുന്നുണ്ട്. 15 ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്ന രീതിയിലാണ് അമിത് ഷാ കാര്യങ്ങൾ നീക്കയത്. കേരളത്തിൽ ബിജെപിയെ നിർണ്ണായക ശക്തിയാക്കി മാറ്റാൻ എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു. കാട്ടായിക്കോണത്തെ സംഘർഷം പോലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു. എന്നാൽ സംസ്ഥാന ബിജെപി നേതൃത്വം സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുന്നില
ന്യൂഡൽഹി : സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം വൈകുന്നതിൽ ബിജെപി സംസ്ഥാന നേതാക്കൾക്ക് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ താക്കീത്. എത്രയും വേഗം പ്രശ്‌നങ്ങൾ തീർക്കാൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അമിത് ഷാ നിർദ്ദേശം നൽകി. പാർട്ടിക്കുള്ളിലെ വിഭാഗീയതയും അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്. പാലക്കാട്ടെ ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെ പ്രാദേശിക നേതൃത്വം ചോദ്യം ചെയ്തതാണ് അതൃപ്തിയിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനിടെ ബിഡിജെഎസുമായുള്ള സീറ്റ് വിഭജനത്തിലെ പ്രശ്‌നങ്ങൾ അമിത് ഷായെ ധരിപ്പിക്കാൻ കുമ്മനവും ശ്രമം നടത്തുന്നുണ്ട്.
15 ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്ന രീതിയിലാണ് അമിത് ഷാ കാര്യങ്ങൾ നീക്കയത്. കേരളത്തിൽ ബിജെപിയെ നിർണ്ണായക ശക്തിയാക്കി മാറ്റാൻ എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു. കാട്ടായിക്കോണത്തെ സംഘർഷം പോലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു. എന്നാൽ സംസ്ഥാന ബിജെപി നേതൃത്വം സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല. ഒരുമയുടെ സന്ദേശം നൽകാൻ കഴിയുന്നില്ലെന്നാണ് പരാതി. ഇങ്ങനെ പോയാൽ കേരളത്തിന്റെ കാര്യത്തിൽ പ്രത്യേക താൽപ്പര്യം എടുക്കില്ലെന്നാണ് അമിത് ഷായുടെ നിലപാട്.
22 പ്രധാനമണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം മാത്രമാണ് ബിജെപി. പൂർത്തിയാക്കിയത്. ഈ സാധ്യതാ സ്ഥാനാർത്ഥി പട്ടിക ഔദ്യോഗിക വെബ് സൈറ്റിലൂടെ ബിജെപി പുറത്തുവിട്ടു. ആരെങ്കിലും സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമോ എന്നതാണ് കേന്ദ്ര നേതൃത്വം ചോദിക്കുന്നത്. സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകാനുള്ളതാണ്. അല്ലാതെ മാദ്ധ്യമങ്ങൾക്ക് നൽകാനുള്ളതല്ല. ഇത്തരം പ്രാഥമിക കാര്യങ്ങൾ പോലും ബിജെപിയുടെ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കുന്നില്ല. പാലക്കാട്ടെ തർക്കങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അമിത് ഷായ്ക്ക് അഭിപ്രായമുണ്ട്. നല്ല സാധ്യതയുള്ള സീറ്റുകളിൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
അതിനിടെയാണു കുമ്മനം നൽകിയ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അംഗീകാരമില്ലെന്ന വാർത്തകളും പുറത്തുവരുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം മാറ്റിവച്ചിരിക്കുന്നുവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സഖ്യകക്ഷികളുമായുള്ള ചർച്ചകൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് ആവശ്യം. ചില മണ്ഡലങ്ങളുടെ കാര്യത്തിലുള്ള പിടിവാശിയാണ് ബി.ഡി.ജെ.എസുമായുള്ള ചർച്ച വഴിമുട്ടിച്ചത്. ജയ സാധ്യതയുള്ള സീറ്റുകൾ പൂർണമായും ബിജെപി. ഏറ്റെടുക്കുകയും സ്വാധീനമില്ലാത്ത മണ്ഡലങ്ങൾ തങ്ങൾക്ക് നൽകുകയും ചെയ്യുന്ന സമീപനം അനുവദിക്കാനാവില്ലെന്നാണ് ബി.ഡി.ജെ.എസിന്റെ വാദം. കഴക്കൂട്ടം ബി.ഡി.ജെ.എസ്. ലക്ഷ്യമിട്ടെങ്കിലും മുരളീധരൻ പ്രചാരണം തുടങ്ങിയതിനാൽ കോവളം കിട്ടിയേ തീരൂ എന്ന പിടിവാശിയിലായി. ഇത് ബിജെപി. നേതൃത്വം അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇതോടെയാണ് സീറ്റ് വിഭജനം വഴിമുട്ടിയത്. ബിജെപിക്ക് വോട്ട് കിട്ടാൻ സാധ്യതയുള്ള എല്ലാ സീറ്റും ബിഡിജെഎസ് ആവശ്യപ്പെടുന്നു. പി.സി. തോമസ് അടക്കമുള്ളവർക്കും സീറ്റ് അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
നിയമസഭയിൽ അക്കൗണ്ട് തുറന്നേ പറ്റൂവെന്നാണ് പ്രധാനമന്ത്രി മോദിയുടെ നിലപാട്. ഇത് മനസ്സിലാക്കിയാണ് അമിത് ഷാ തന്ത്രങ്ങൾ തയ്യാറാക്കിയത്. എസ്എൻഡിപിയുടെ നേതൃത്വത്തിൽ ബിഡിജെഎസിനെ ഉണ്ടാക്കിയതു പോലും അതിനായാണ്. അതുകൊണ്ട് തന്നെ സീറ്റ് വിഭജനത്തിൽ പരമാവധി ഐക്യമുണ്ടെന്ന പ്രതീതി പുറത്ത് നൽകണം. അതിൽ വലിയ വീഴ്ചയാണ് ബിജെപി സംസ്ഥാന നേതൃത്വം വരുന്നത്. കേരളത്തിൽ ഉയരുന്ന ഓരോ രാഷ്ട്രീയ വിഷയത്തിലും കൃത്യമായ ഇടപെടൽ ഉണ്ടാകണം. ഇതുറപ്പാക്കാനാണ് കേരളത്തിലേക്ക് പ്രവർത്തനം മാറ്റാൻ അമിത് ഷാ ആലോചിക്കുന്നത്. തമിഴ്‌നാട്ടിലേയും കേരളത്തിലേയും പ്രചരണങ്ങളുടെ ഏകോപനും കേരളത്തിൽ ഇരുന്ന് നടത്തുകയാണ് പദ്ധതി. മോദിയുടെ പ്രചരണ യോഗങ്ങളും കേരളത്തെ ഇളക്കി മറിക്കാൻ ഉണ്ടാകും.
ഏതെല്ലാം സ്ഥലത്ത് വേണം മോദി പ്രസംഗിക്കേണ്ടതെന്ന് സംസ്ഥാന നേതൃത്വം വേണം നിശ്ചയിക്കാൻ. ഇത്തരം വേദികൾ നിശ്ചയിക്കുന്നതിൽ ഏറെ കരുതൽ വേണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം. എന്നാൽ വെള്ളാപ്പള്ളിയുടെ പിടിവാശികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് 50 സീറ്റുകളിൽ മൽസരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴയിലെ അരൂർ, ചേർത്തല, കുട്ടനാട്, കായംകുളം സീറ്റുകൾ ബിഡിജെഎസിനാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്.