- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർ എസ് എസ് മോഡലിൽ ബിജെപിയെ അഴിച്ചു പണിയാൻ ഉറച്ച് കുമ്മനം; ബിജെപിക്ക് മുഴുവൻ സമയ പ്രവർത്തകർ വരുന്നു; ശമ്പളത്തോടെ ജോലി ചെയ്യുന്നവർ പാർട്ടി നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ പ്രവർത്തനം നിയന്ത്രിക്കും; ജാനുവിനെ മുൻനിർത്തി ഭൂസമരങ്ങളും ശക്തമാക്കും
കോട്ടയം : പ്രചാരകന്മാരാണ് ആർഎസ് എസിന്റെ കരുത്ത്. സംഘപരിവാർ സംഘടനകളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുന്നതും മുന്നോട്ട് കൊണ്ടു പോകുന്നതും പ്രചാരകന്മാരാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ എസ് എസ് പ്രചാരക പദവിയുള്ള വ്യക്തിയാണ്. കേരളത്തിൽ ബിജെപിയെ നയിക്കുന്ന കുമ്മനം രാജശേഖരനും പ്രചാരകൻ. തന്റെ ജീവിതത്തെ മുഴുവൻ സമയ സംഘ പ്രവർത്തനത്തിന് വിട്ടു നൽകുന്നവരാണ് പ്രചാരകന്മാർ. ഈ മാതൃക കേരളത്തിലെ ബിജെപിയിലും പറിച്ചു നടകുയാണ് കുമ്മനം രാജശേഖരന്റെ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ആർഎസ്എസ് മാതൃകയിൽ കേരളത്തിൽ എണ്ണൂറോളം മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കാനാണ് നീക്കം. ബിജെപിയുടെ 'കാര്യവിസ്താർ യോജന' പദ്ധതി പ്രകാരമാണ് ഇത്. 15 ദിവസം, മൂന്നു മാസം, ആറു മാസം എന്നിങ്ങനെ കാലയളവിൽ വീടുവിട്ട് പാർട്ടി നിർദേശിക്കുന്ന ജില്ലയിൽ പ്രവർത്തനത്തിനു തയാറുള്ളവരെയാണ് ഇതിനായി നിയോഗിക്കുന്നത്. മുഴുവൻസമയ പ്രവർത്തകരാണു സംഘടനയുടെ ജീവനാഡിയെന്ന തിരിച്ചറിവിലാണ് ഈ പദ്ധതി. ഓരോ ജില്ലയിലും സന്നദ്ധരായവരിൽ നിന്നു യോഗ്യരായവരെ തിരഞ്ഞെടുത
കോട്ടയം : പ്രചാരകന്മാരാണ് ആർഎസ് എസിന്റെ കരുത്ത്. സംഘപരിവാർ സംഘടനകളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുന്നതും മുന്നോട്ട് കൊണ്ടു പോകുന്നതും പ്രചാരകന്മാരാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ എസ് എസ് പ്രചാരക പദവിയുള്ള വ്യക്തിയാണ്. കേരളത്തിൽ ബിജെപിയെ നയിക്കുന്ന കുമ്മനം രാജശേഖരനും പ്രചാരകൻ. തന്റെ ജീവിതത്തെ മുഴുവൻ സമയ സംഘ പ്രവർത്തനത്തിന് വിട്ടു നൽകുന്നവരാണ് പ്രചാരകന്മാർ. ഈ മാതൃക കേരളത്തിലെ ബിജെപിയിലും പറിച്ചു നടകുയാണ് കുമ്മനം രാജശേഖരന്റെ ലക്ഷ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ആർഎസ്എസ് മാതൃകയിൽ കേരളത്തിൽ എണ്ണൂറോളം മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കാനാണ് നീക്കം. ബിജെപിയുടെ 'കാര്യവിസ്താർ യോജന' പദ്ധതി പ്രകാരമാണ് ഇത്. 15 ദിവസം, മൂന്നു മാസം, ആറു മാസം എന്നിങ്ങനെ കാലയളവിൽ വീടുവിട്ട് പാർട്ടി നിർദേശിക്കുന്ന ജില്ലയിൽ പ്രവർത്തനത്തിനു തയാറുള്ളവരെയാണ് ഇതിനായി നിയോഗിക്കുന്നത്. മുഴുവൻസമയ പ്രവർത്തകരാണു സംഘടനയുടെ ജീവനാഡിയെന്ന തിരിച്ചറിവിലാണ് ഈ പദ്ധതി. ഓരോ ജില്ലയിലും സന്നദ്ധരായവരിൽ നിന്നു യോഗ്യരായവരെ തിരഞ്ഞെടുത്തു പരിശീലനം നൽകും. ആർ എസ് എസ് മാതൃകയിൽ ബിജെപിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
സംസ്ഥാന കൗൺസിലിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഭാരവാഹികൾ മറ്റു ജില്ലകളിൽ 15 ദിവസമെങ്കിലും പ്രവർത്തിക്കണമെന്നാണു വ്യവസ്ഥ. ഈ മാസം 21 മുതൽ മൂന്നു ദിവസം തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ശിബിരത്തിൽ ഈ നേതാക്കൾക്കു പരിശീലനം നൽകും. ഇതിനൊപ്പം ആദിവാസിഗോത്രസഭ മുൻ നേതാവ് സി.കെ. ജാനുവിനെ മുന്നിൽനിർത്തി ബിജെപി. രണ്ടാം ഭൂസമരത്തിനും രംഗത്ത് വരും. കുമ്മനം രാജശേഖരൻ തന്നെയാണ് ഈ നിർദ്ദേശത്തിനും പിന്നിൽ.
'എല്ലാവർക്കും ഭൂമി' എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും സമരം. തിങ്കളാഴ്ച കോട്ടയത്ത് തുടങ്ങുന്ന പാർട്ടിനേതൃയോഗങ്ങളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ദളിത്, ആദിവാസി വിഭാഗങ്ങളെ ഒപ്പംനിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ചപ്രകടനം കാഴ്ചവച്ച പ്രദേശങ്ങൾ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലങ്ങളിൽ 2019-ലെ തിരഞ്ഞെടുപ്പിന് നേരത്തേ തയ്യാറാകണമെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് പാർട്ടികണ്ടെത്തിയ ഏഴ് ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന കോർഗ്രൂപ്പ് അംഗങ്ങൾക്ക് നൽകാനുള്ള തീരുമാനം കൗൺസിൽയോഗത്തിലുണ്ടാകും.
ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലും ധാരണയായേക്കും. തിരുവനന്തപുരം, ചിറയിൻകീഴ്, പാലക്കാട്, കാസർഗോഡ്, തൃശൂർ, പത്തനംതിട്ട, കൊല്ലം എന്നിവയാണ് ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങൾ, കുമ്മനം രാജശേഖരൻ, വി മുരളീധരൻ, കെ സുരേന്ദ്രൻ, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പേരുകളാണ് പ്രധാനമായും സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്. കേരളത്തിൽ ദേശീയ ജനാധിപത്യസഖ്യം വിപുലീകരിക്കുന്നതിനുള്ള ചർച്ചകളുമുണ്ടായേക്കും. ചിലകക്ഷികൾ ഇതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പാർട്ടിനേതൃത്വം അറിയിച്ചു. എം ടി. വാസുദേവൻ നായരെയും കമലിനെയും പാർട്ടി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ വിമർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗത്തിൽ ചർച്ചചെയ്യും.
വിഷയത്തിൽ മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭന്റെ ചുവടുമാറ്റം പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഭിന്നത നിലനിൽക്കുന്നുണ്ട്. ശബരിമലയിൽ സ്ത്രീപ്രവേശം ആകാമെന്നതാണ് ആർ.എസ്.എസ്. കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ആർ.എസ്.എസ്. കേന്ദ്രനേതൃത്വത്തിലെ രണ്ടാമനും സർകാര്യവാഹുമായ ഭയ്യാജി ജോഷി ഇക്കാര്യം മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബിജെപി.യിലെ ഒരുവിഭാഗം പറയുന്നു.



