ന്യൂഡൽഹി: ചീഫ് ജസ്റ്റീസിനെതിരെ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ പരസ്യപ്രസ്താവന നടത്തിയ സംഭവത്തിൽ കോൺഗ്രസിനെ ആക്രമിച്ച് ബിജെപി. സുപ്രീം കോടതിയുടെ ആഭ്യന്തര വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

ഉന്നത നീതിപീഠത്തിലെ ആഭ്യന്തരപ്രശ്‌നമാണിത്. എന്നാൽ ഈ വിഷയത്തിൽ രാഹുൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. സുപ്രീം കോടതി രാജ്യത്ത് സ്വതന്ത്രമായാവണം പ്രവർത്തിക്കേണ്ടത്. രാഷ്ട്രീയം കളിക്കാൻ ശ്രമിക്കരുത്. തെരഞ്ഞെടുപ്പിൽ നിരവധി തവണം ജനം തള്ളിക്കളഞ്ഞ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ഇതിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.