മട്ടന്നൂർ : നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ആറാട്ട് ശിവാലയങ്ങളിലൊന്നായ മട്ടന്നൂർ ശ്രീ മഹാദേവക്ഷേത്രം അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് പിടിച്ചെടുത്ത ദേവസ്വംബോർഡിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് പ്രസ്താവിച്ചു..

കഴിഞ്ഞ പത്തു വർഷത്തിലേറെയായി ക്ഷേത്രഭരണം ഏറ്റെടുക്കാൻ അധികാരത്തിന്റെ മറവിൽ സിപിഎം ആസൂത്രിത നീക്കം നടത്തി വരികയാണ്. നേരത്തെ ഭരണം ഏറ്റെടുക്കാൻ നടത്തിയ ശ്രമത്തെ വിശ്വാസികളും നാട്ടുകാരും വിവിധ ഹൈന്ദവസംഘടനകളും ചേർന്ന് നടത്തിയ ശക്തമായ പ്രതിരോധത്തെ തുടർന്ന് മരവിപ്പിച്ച് നിർത്തുകയായിരുന്നു. മാത്രമല്ല, ക്ഷേത്രഭരണ സമിതി ക്ഷേത്രം പിടിച്ചെടുക്കുന്നതിനെതിരെ സുപ്രീംകോടതിയിലടക്കം കേസും നൽകിയിരുന്നു. ഈ കേസിന്റെ വിധി വരുന്നതിനെ മുൻപ് ണ് ധൃതി പിടിച്ചു മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ മുരളിയുടെയും പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും സാന്നിധ്യത്തിൽ തികച്ചും പ്രാകൃതമായ രീതിയിൽ വെളുപ്പാൻ കാലത്ത് ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ക്ഷേത്രപ്രചാരങ്ങൾ പോലും ലംഘിച്ചുകൊണ്ടു ഭരണം പിടിച്ചെടുത്തിരിക്കുന്നതെന്ന് ഹരിദാസ് ച്ചുണ്ടിക്കാട്ടി.

അന്തിത്തിരി കത്തിക്കാൻ പോലും പ്രയാസപ്പെടുന്ന നൂറുകണക്കിന് ക്ഷേത്രങ്ങൾ കണ്ണൂർ ജില്ലയിൽ ഉണ്ടെന്നിരിക്കെ വരുമാനമുള്ള ക്ഷേത്രങ്ങൾ മാത്രം പിടിച്ചെടുക്കുന്ന നടപടി തികച്ചും ദുഷ്ടലാക്കോടെയുള്ളതാണ്. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന് പറയുന്നത് പോലെ ക്ഷേത്ര വരുമാനം മാത്രാമാണ് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ലക്ഷ്യം. ഏതാനും ദിവസം മുൻപ് പൊയിലൂർ ശ്രീ മുത്തപ്പൻ ക്ഷേത്ര ഭരണവും പിടിച്ചെടുക്കാൻ ആസൂത്രിത നീക്കം നടന്നുവെങ്കിലും ഭക്തരുടെയും നാട്ടുകാരുടെയും ശക്തമായ ചേറുത്ത് നില്പിനെ തുടർന്ന് ബന്ധപ്പെട്ടവർ പിന്മാറുകയായിരുന്നു. ക്ഷേത്രഭരണം വിസ്വാസികളെ ഏൽപ്പിക്കണമെന്ന പൊതുവികാരം ശക്തിപ്പെട്ടുവരികയും ഇതുമായിബന്ധപ്പെട്ടു സുപ്രീംകോടതിയിലടക്കം കേസുകൾ നടന്നുവരികയും ചെയ്തുവരുന്ന പശ്ചാത്തലത്തിൽ അധികാരത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം പിടിച്ചെടുക്കൽ നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിഞ്ഞില്ലെങ്കിൽ വിശ്വാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹരിദാസൻ മുന്നറിയിപ്പ് നൽകി