- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവ് കുട്ടനാട് സോഷ്യൽ മീഡിയ ക്യാമ്പയിനെതിരായ പരാമർശം: ബിജെപി പ്രവർത്തകർ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു
ചെങ്ങന്നൂർ: സേവ് കുട്ടനാട് സോഷ്യൽ മീഡിയ ക്യാമ്പയിനെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സജി ചെറിയാന്റെ കോലം കത്തിച്ചു. മങ്കൊമ്പിൽ നടന്ന പ്രതിഷേധം ബിജെപി ജില്ലാ സെക്രട്ടറി എംവി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന കുട്ടനാട്ടുകാരെ അപമാനിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ പരാമർശമെന്നും ബിജെപി കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിൽ നടത്തുന്ന കാമ്പയിൻ നടത്തുന്നവർ കുട്ടനാടിനെ രക്ഷിച്ച് സ്വർഗത്തിൽ കൊണ്ടു പോകുമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
അതേസമയം സേവ് കുട്ടനാട് പ്രചാരണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. കുട്ടനാട്ടിലെ ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്താനുള്ള തന്ത്രമാണ് നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബിജെപിയാണ് നിലവിൽ സേവ് കുട്ടനാട് ക്യാംപെയ്നുമായി മുന്നോട്ടുപോകുന്നതെന്ന് വിമർശനം ഉയർന്നിരുന്നു.
മറുനാടന് ഡെസ്ക്