ചണ്ഡീഗഢ്: പഞ്ചാബിലെ തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി - അകാലി ദൾ സഖ്യത്തിന് വൻവിജയം. ആകെയുള്ള 2037 വാർഡുകളിൽ ആയിരത്തി ഇരുനൂറോളം സീറ്റുകളിൽ സഖ്യം വിജയിച്ചു.

വെറും 253 വാർഡുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. അതേസമയം, അറുനൂളോളം വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയക്കൊടി നാട്ടി.

സംസ്ഥാനത്തെ ബിജെപി - അകാലി ദൾ സഖ്യത്തിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ സന്തുഷ്ട പ്രതികരണമാണ് തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പറഞ്ഞു.