- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും അതൃപ്തി ശക്തം; എങ്കിലും മോദിയെ കൈവിടാൻ സ്വന്തം സംസ്ഥാനം തയ്യാറല്ല; ആംആദ്മി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം; ഗുജറാത്തിൽ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമെന്ന് ആജ്തക് അഭിപ്രായ സർവ്വേ; ഹിമാചലിലും താമര വിരിയുമെന്ന് ഒപ്പീനിയൻ പോൾ ഫലം
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേ. ബിജെപി 115 മുതൽ 125 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് 57 മുതൽ 65 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു. ആജ്തകിന്റെ അഭിപ്രായ സർവേയിലാണ് ഗുജറാത്തിൽ വീണ്ടും താമര വിരിയുമെന്ന് പറയുന്നത്. ബിജെപി 48 ശതാമാനം വോട്ടും കോൺഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സർവേ. ബിജെപിയുമായി ഗുജറാത്തികൾക്ക് അഭിപ്രായ ഭിന്നതയുണ്ട്. എന്നാൽ സ്വന്തം നാട്ടുകാരനായ പ്രധാനമന്ത്രി മോദിയെ കൈവിടാൻ ഗുജറാത്തിന്റെ മനസ്സ് അനുവദിക്കുന്നുമില്ല. ആം ആദ്മി പാർട്ടിക്ക് 11 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവേ പറയുന്നു. ആം ആദ്മി പാർട്ടി 11 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഹാർദിക് പട്ടേലിന്റെ പിന്തുണ ആർക്കെന്നത് ഫലത്തെ സ്വാധീനിക്കും. പട്ടേൽ വിഭാഗം നേതാവായ ഹാർദിക് കോൺഗ്രസിനൊപ്പം പോയാൽ വോട്ടിങ് രീതിയിൽ മാറ്റം വരും. അങ്ങനെ വന്നാലും വിജയം ബിജെപിക്ക് തന്നെയാകും. പട്ടിദാർ നേതാവായ ഹാർദിക് പട്ടേലിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ കോൺഗ്രസിന് 62 മുതൽ 71 സീ
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേ. ബിജെപി 115 മുതൽ 125 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് 57 മുതൽ 65 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു. ആജ്തകിന്റെ അഭിപ്രായ സർവേയിലാണ് ഗുജറാത്തിൽ വീണ്ടും താമര വിരിയുമെന്ന് പറയുന്നത്. ബിജെപി 48 ശതാമാനം വോട്ടും കോൺഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സർവേ. ബിജെപിയുമായി ഗുജറാത്തികൾക്ക് അഭിപ്രായ ഭിന്നതയുണ്ട്. എന്നാൽ സ്വന്തം നാട്ടുകാരനായ പ്രധാനമന്ത്രി മോദിയെ കൈവിടാൻ ഗുജറാത്തിന്റെ മനസ്സ് അനുവദിക്കുന്നുമില്ല. ആം ആദ്മി പാർട്ടിക്ക് 11 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവേ പറയുന്നു. ആം ആദ്മി പാർട്ടി 11 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.
ഹാർദിക് പട്ടേലിന്റെ പിന്തുണ ആർക്കെന്നത് ഫലത്തെ സ്വാധീനിക്കും. പട്ടേൽ വിഭാഗം നേതാവായ ഹാർദിക് കോൺഗ്രസിനൊപ്പം പോയാൽ വോട്ടിങ് രീതിയിൽ മാറ്റം വരും. അങ്ങനെ വന്നാലും വിജയം ബിജെപിക്ക് തന്നെയാകും. പട്ടിദാർ നേതാവായ ഹാർദിക് പട്ടേലിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ കോൺഗ്രസിന് 62 മുതൽ 71 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു. ഗുജറാത്തിൽ മുഖ്യമന്ത്രിയായി കൂടുതൽ പേർ ഉയർത്തിക്കാട്ടുന്നത് വിജയ് രൂപാണിയെ തന്നെയാണ്. ജിഎസ്ടി ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ഗുജറാത്തികൾ അതൃപ്തരാണ്. എന്നാൽ മോദിയെ കൈവിടാൻ താൽപ്പര്യമില്ലെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
ഗുജറാത്തിനൊപ്പം ഹിമാചലിലും ബിജെപി മുന്നേറുമെന്നാണ് സർവ്വേ. അതുകൊണ്ട് തന്നെ ആജ്തക് സർവ്വേ കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. ഹിമാചൽ പ്രദേശിലെ 68 സീറ്റിൽ 43മുതൽ 48വരെ സീറ്റുകൾ ബിജെപിക്കാണെന്ന് സർവ്വേ പറയുന്നു. കോൺഗ്രസിന് 21മുതൽ 25 സീറ്റുവരെ കിട്ടും. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. വികസന വിഷയങ്ങളാണ് ഹിമാചൽ ചർച്ചയാക്കുന്നതെന്നും വിശദീകരിക്കുന്നു. അതേസമയം, ഹിമാചൽപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലേത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിപക്ഷകക്ഷികൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ആദ്യ പോൾ സർവ്വേ ഫലം പുറത്തുവന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ മാസമാദ്യമാണ് ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതികൾ കമ്മീഷൻ പ്രഖ്യാപിച്ചത്. നവംബർ 9ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 18നാണ് പുറത്തുവിടുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഡിസംബർ 18ന് മുമ്പ് തന്നെ ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി പറഞ്ഞിരുന്നു.
എന്നാൽ ഒരേ സമയത്ത് നിയമസഭാ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുകയെന്ന കീഴ്‌വഴക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇരുനിയമസഭകളുടെയും കാലാവധി അവസാനിക്കുന്നത് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്.