- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിൽ ആദ്യമായി സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആലോചിച്ച് ബിജെപി; ഡിസംബറിൽ കാലാവധി കഴിഞ്ഞാലും തെരഞ്ഞെടുപ്പ് വരെ അമിത് ഷാ തന്നെ തുടരും: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതും മോദി-അമിത് ഷാ കൂട്ടുകെട്ട് തന്നെ
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ബിജെപി ആലോചിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ ചാണക്യനായി മാറിയ അമിത് ഷായെ തന്നെ ദേശിയ അധ്യക്ഷനായി നിലനിർത്തുന്നതിനു വേണ്ടിയാണ് സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ ബിജെപി ആലോചിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപിയുടെ അമരത്തിരുന്നു അമിത് ഷാ തന്നെ നയിക്കുന്നതിനെ പാർട്ടി അണികൾ ഒന്നടങ്കം അനുകൂലിക്കുന്നുമുണ്ട്. അടുത്ത ജനുവരിയിൽ പാർട്ടി അധ്യക്ഷസ്ഥാനത്ത് അമിത് ഷായുടെ കാലാവധി അവസാനിക്കുകയാണ്. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ അദ്ദേഹം തുടരുമെന്നു പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. ഷായുടെ നേതൃത്വത്തിനു തൽക്കാലം ഒരു കോണിൽ നിന്നും വെല്ലുവിളിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകയ്യെന്ന പദവിക്കും ഇളക്കമില്ല. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ബിജെപിയുടെ സ്വീകാര്യനായ നേതാവാണ് അമിത് ഷാ. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതും മോദി-അമിത്് ഷാ കൂട്ടുകെട്ട് തന്നെ ആയിരിക്കും. ജനക്ഷേമ പദ്ധതികളുടെ കരുത്തിൽ അടുത്ത തിരഞ്ഞെടുപ്
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ബിജെപി ആലോചിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ ചാണക്യനായി മാറിയ അമിത് ഷായെ തന്നെ ദേശിയ അധ്യക്ഷനായി നിലനിർത്തുന്നതിനു വേണ്ടിയാണ് സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ ബിജെപി ആലോചിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപിയുടെ അമരത്തിരുന്നു അമിത് ഷാ തന്നെ നയിക്കുന്നതിനെ പാർട്ടി അണികൾ ഒന്നടങ്കം അനുകൂലിക്കുന്നുമുണ്ട്.
അടുത്ത ജനുവരിയിൽ പാർട്ടി അധ്യക്ഷസ്ഥാനത്ത് അമിത് ഷായുടെ കാലാവധി അവസാനിക്കുകയാണ്. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ അദ്ദേഹം തുടരുമെന്നു പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. ഷായുടെ നേതൃത്വത്തിനു തൽക്കാലം ഒരു കോണിൽ നിന്നും വെല്ലുവിളിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകയ്യെന്ന പദവിക്കും ഇളക്കമില്ല. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ബിജെപിയുടെ സ്വീകാര്യനായ നേതാവാണ് അമിത് ഷാ. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതും മോദി-അമിത്് ഷാ കൂട്ടുകെട്ട് തന്നെ ആയിരിക്കും.
ജനക്ഷേമ പദ്ധതികളുടെ കരുത്തിൽ അടുത്ത തിരഞ്ഞെടുപ്പിലും അധികാരം പിടിക്കുകയെന്ന ആഹ്വാനത്തോടെ പാർട്ടി ദേശീയ നിർവാഹക സമിതിക്ക് തുടക്കമായി. കർഷക, ദലിത്, പിന്നാക്ക വിഭാഗങ്ങളെ കൂടെനിർത്തി വിജയം ആവർത്തിക്കുന്നതിനുള്ള മാർഗരേഖ പാർട്ടി അധ്യക്ഷൻ അമിത് ഷാ മുന്നോട്ടുവച്ചു. ദക്ഷിണേന്ത്യയിൽ കൂടി ചുവടുറപ്പിക്കാൻ പാർട്ടിക്കു കഴിയുമെന്ന ആത്മവിശ്വാസമാണ് അമിത് ഷാ ഉദ്ഘാടന പ്രസംഗത്തിൽ പ്രകടിപ്പിച്ചത്. പ്രതിപക്ഷ രാഷ്ട്രീയം സൃഷ്ടിപരമല്ലെന്നും മഹാസഖ്യം നടക്കാൻ പോകുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അടക്കം പല സംസ്ഥാനങ്ങളിലും ബിജെപിക്ക് മേൽക്കൈ നേടാനായത് അമിത് ഷായുടെ ചാണക്യ തന്ത്രങ്ങൾ തന്നെയായിരുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. ബിജെപിയുടെ നേതാക്കന്മാരെ ഒരുമിപ്പിച്ച് നിർത്തുന്നതിലും ഓരോ സംസ്ഥാനത്തെയും അഭിരുചികൾ മനസ്സിലാക്കി എന്ത് തന്ത്രമാണ് അവിടെ പ്രയോഗിക്കേണ്ടത് എന്ന് കൃത്യമായി ആസൂത്രണം ചെയ്യാനും കഴിവുള്ള നേതാവാണ് ബിജെപി. അമിത് ഷാ അധ്യക്ഷ പദവിയിലേക്ക് വന്ന ശേഷമാണ് ബിജെപിക്ക് ഇന്ത്യയിൽ വൻ നേട്ടമുണ്ടാക്കാൻ സാധിച്ചത്. കോൺഗ്രസിന് മേൽക്കൈ ഉള്ള സംസ്ഥാനങ്ങൾ പോലും തങ്ങളുടെ കുടക്കീഴിലേക്ക് കൊണ്ടു വരാനും അമിത് ഷായ്ക്ക് കഴിഞ്ഞിട്ടുണ്ട്.