- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് വിളമ്പിയതിൽ പ്രതിഷേധിച്ച് ബിജെപിയുടെ 'മൂത്ര പ്രയോഗം'; ബിജെപിക്കാർ ഗോമൂത്രം തളിച്ചത് മൈസൂരിലെ സർക്കാർ മന്ദിരത്തിൽ; സംഘാടകർക്കെതിരെ നടപടിക്ക് ഉത്തരവ്; ബി ജെപിക്കാർക്കെതിരെ നടപടിയില്ല
ബംഗലുരു: സെമിനാറിൽ ബീഫ് വിളമ്പിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ സർക്കാർ മന്ദിരത്തിൽ ഗോമൂത്രം തളിച്ചു. മൈസൂർ കലാമന്ദിർ കെട്ടിടത്തിലാണ് ബിജെപി പ്രവർത്തകർ ഗോമുത്രം തളിച്ചത്. ഭക്ഷണശീലങ്ങളെക്കുറിച്ച് നടന്ന ത്രിദിന സെമിനാറിൽ പ്രമുഖ യുക്തിവാദിയും മുൻ മൈസൂർ സർവകലാശാല പ്രൊഫസറുമായ കെഎസ് ഭഗവാൻ പങ്കെടുത്തിരുന്നു. ചാർവിക എന്ന സംഘടനയായിരുന്നു സെമിനാറിന്റെ സംഘാടകർ. ഈ സെമിനാറിൽ ഞായറാഴ്ച ബീഫ് വിളമ്പിയെന്നും കെഎസ് ഭഗവാൻ അടക്കമുള്ളവർ കഴിച്ചുവെന്നുമാണ് ആരോപണം. അതേസമയം അനുമതിയില്ലാതെ സർക്കാർ മന്ദിരത്തിൽ ഭക്ഷണം കഴിച്ചതിന് സെമിനാറിന്റെ സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്ന് മൈസൂർ ഡെപ്യുട്ടി കമ്മീഷണർ ഡി. രൺദീപ് പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള മന്ദിരമായ കലാമന്ദിറിൽ ഇരുന്ന് അനുമതിയില്ലാതെ ഭക്ഷണം കഴിച്ചതിന് സംഘാടകർക്ക് നോട്ടീസ് നൽകിയതായി രൺദീപ് സ്ഥിരീകരിച്ചു. മൈസൂർ ജില്ലാ കളക്ടറാണ് സംഘാടകർക്ക് നോട്ടീസ് അയച്ചത്. കരുതൽ നിക്ഷേപമായി നൽകിയ 5000 രൂപ സംഘാടകരിൽ നിന്നും പിഴയായി ഈടാക്കുകയും ചെയ്തു. എന്നാൽ സർക്കാർ മന്ദിരത്തിൽ കയ
ബംഗലുരു: സെമിനാറിൽ ബീഫ് വിളമ്പിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ സർക്കാർ മന്ദിരത്തിൽ ഗോമൂത്രം തളിച്ചു. മൈസൂർ കലാമന്ദിർ കെട്ടിടത്തിലാണ് ബിജെപി പ്രവർത്തകർ ഗോമുത്രം തളിച്ചത്.
ഭക്ഷണശീലങ്ങളെക്കുറിച്ച് നടന്ന ത്രിദിന സെമിനാറിൽ പ്രമുഖ യുക്തിവാദിയും മുൻ മൈസൂർ സർവകലാശാല പ്രൊഫസറുമായ കെഎസ് ഭഗവാൻ പങ്കെടുത്തിരുന്നു. ചാർവിക എന്ന സംഘടനയായിരുന്നു സെമിനാറിന്റെ സംഘാടകർ. ഈ സെമിനാറിൽ ഞായറാഴ്ച ബീഫ് വിളമ്പിയെന്നും കെഎസ് ഭഗവാൻ അടക്കമുള്ളവർ കഴിച്ചുവെന്നുമാണ് ആരോപണം.
അതേസമയം അനുമതിയില്ലാതെ സർക്കാർ മന്ദിരത്തിൽ ഭക്ഷണം കഴിച്ചതിന് സെമിനാറിന്റെ സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്ന് മൈസൂർ ഡെപ്യുട്ടി കമ്മീഷണർ ഡി. രൺദീപ് പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള മന്ദിരമായ കലാമന്ദിറിൽ ഇരുന്ന് അനുമതിയില്ലാതെ ഭക്ഷണം കഴിച്ചതിന് സംഘാടകർക്ക് നോട്ടീസ് നൽകിയതായി രൺദീപ് സ്ഥിരീകരിച്ചു.
മൈസൂർ ജില്ലാ കളക്ടറാണ് സംഘാടകർക്ക് നോട്ടീസ് അയച്ചത്. കരുതൽ നിക്ഷേപമായി നൽകിയ 5000 രൂപ സംഘാടകരിൽ നിന്നും പിഴയായി ഈടാക്കുകയും ചെയ്തു. എന്നാൽ സർക്കാർ മന്ദിരത്തിൽ കയറി ഗോമൂത്രം തളിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല