- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുനേരത്തെ അന്നത്തിന് വകയില്ലാത്തവർക്കിടയിൽ വേണമോ ബിജെപിക്കാരെ മോദിജിക്ക് അമ്പലം പണിയാൻ? ദൈവമാക്കി നരേന്ദ്ര മോദിയെ ബിജെപിക്കാർ പ്രതിഷ്ഠിക്കാൻ ഒരുങ്ങുന്നത് മുഴുപ്പട്ടിണിക്കാർ മാത്രം കഴിയുന്ന ചേരിക്ക് സമീപം: ഗുജറാത്തിൽ കോടികൾ മുടക്കി പട്ടേൽ പ്രതിമയും നരേന്ദ്ര മോദിക്ക് അമ്പലവും പണിയുന്ന ബിജെപിക്കാർക്ക് ഈ പാവങ്ങളെയൊന്നും കണ്ണിന് പിടിക്കുന്നില്ല
രാജ്‌കോട്ട്: ഗുജറാത്തിലെ ബിജെപിക്കാർ നരേന്ദ്ര മോദിക്ക് അമ്പലം പണിയുന്നതിനുള്ള തിരക്കിലാണ്. അതും മുഴുപ്പട്ടിണിക്കാർ മാത്രം കഴിയുന്ന ചേരിക്ക് സമീപം. ഒരു നേരത്തെ അന്നത്തിന് വേണ്ടി വലയുന്നവർക്ക് നടുവിൽ നരേന്ദ്ര മോദിക്ക് വേണ്ടി ബിജപിക്കാർ ക്ഷേത്രം പണിയാൻ ഒരുങ്ങുന്നതാണ് വിവാദത്തിലായിരിക്കുന്നത്. രാജ്കോട്ടിനടുത്തുകൊത്താഡിയായിലാണ് മോദിജിക്ക് വേണ്ടി ക്ഷേത്രം പണിയാൻ ഒരുങ്ങുന്നത്. മോദിയെ പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയാൻ നിലമൊരുക്കിയതിന്റെ സമീപത്താണു ദേശീയപാതയരികിലെ ചേരി. പാഴ്‌ത്തുണിയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് ഒറ്റമുറിക്കൂരകൾ പണിത് താമസമാക്കിയ ഇവരുടെ ജീവിതത്തിൽ ഇതുവരെ യാതൊരു മാറ്റവുമില്ല. ഇവർക്ക് തിരഞ്ഞെടുപ്പും ബിജെപിയും നരേന്ദ്ര മോദിയും ഒന്നും ഒരു വിഷയവുമല്ല. തങ്ങളുടെ കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കണം. അന്നന്നത്തെ അത്താഴത്തിനുള്ള വക കണ്ടെത്തണം. ഇതു മാത്രമാണ് ഇവരുടെ രാഷ്ട്രീയം. ഭരണത്തെയും രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും ഒരഭിപ്രായവും ഇവർക്കില്ല. മോദി ക്ഷേത്രനിർമ്മിതിക്ക് നേതൃത്വം വഹിച്ചത് താനാണെന്ന്
രാജ്‌കോട്ട്: ഗുജറാത്തിലെ ബിജെപിക്കാർ നരേന്ദ്ര മോദിക്ക് അമ്പലം പണിയുന്നതിനുള്ള തിരക്കിലാണ്. അതും മുഴുപ്പട്ടിണിക്കാർ മാത്രം കഴിയുന്ന ചേരിക്ക് സമീപം. ഒരു നേരത്തെ അന്നത്തിന് വേണ്ടി വലയുന്നവർക്ക് നടുവിൽ നരേന്ദ്ര മോദിക്ക് വേണ്ടി ബിജപിക്കാർ ക്ഷേത്രം പണിയാൻ ഒരുങ്ങുന്നതാണ് വിവാദത്തിലായിരിക്കുന്നത്. രാജ്കോട്ടിനടുത്തുകൊത്താഡിയായിലാണ് മോദിജിക്ക് വേണ്ടി ക്ഷേത്രം പണിയാൻ ഒരുങ്ങുന്നത്.
മോദിയെ പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയാൻ നിലമൊരുക്കിയതിന്റെ സമീപത്താണു ദേശീയപാതയരികിലെ ചേരി. പാഴ്‌ത്തുണിയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് ഒറ്റമുറിക്കൂരകൾ പണിത് താമസമാക്കിയ ഇവരുടെ ജീവിതത്തിൽ ഇതുവരെ യാതൊരു മാറ്റവുമില്ല. ഇവർക്ക് തിരഞ്ഞെടുപ്പും ബിജെപിയും നരേന്ദ്ര മോദിയും ഒന്നും ഒരു വിഷയവുമല്ല. തങ്ങളുടെ കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കണം. അന്നന്നത്തെ അത്താഴത്തിനുള്ള വക കണ്ടെത്തണം. ഇതു മാത്രമാണ് ഇവരുടെ രാഷ്ട്രീയം. ഭരണത്തെയും രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും ഒരഭിപ്രായവും ഇവർക്കില്ല.
മോദി ക്ഷേത്രനിർമ്മിതിക്ക് നേതൃത്വം വഹിച്ചത് താനാണെന്ന് ചേരിയുടെ സമീപത്ത് മുറുക്കാൻകട നടത്തുന്ന ശങ്കർഭായി അഭിമാനപൂർവം പറഞ്ഞു. ഇതിനായി പലരിൽനിന്നായി പിരിച്ചെടുത്തത് മൂന്ന് ലക്ഷം രൂപ. ഈ പണംകൊണ്ട് ഭൂമി പൂജ നടത്തി. ഇതിന് ശേഷമാണ് വിവാദഭീതിയിൽ ക്ഷേത്രനിർമ്മാണം നിർത്തിവച്ചത്.
മുഴുപ്പട്ടിണിയുമായി ഇവിടുത്തെ ഒരു കൂട്ടം ജനങ്ങൾ കഴിയുമ്പോൾ സർക്കാരിനാകട്ടെ കോടികൾ ചെലവിട്ട് പട്ടേൽ പ്രതിമ നിർമ്മിക്കുന്നതിലും മോദിക്ക് അമ്പലം പണിയുന്നതിലും മാത്രമാണ് ശ്രദ്ധ. പട്ടേൽ വോട്ട് സ്വന്തമാക്കാൻ ഇതാവശ്യമാണെന്നും ചേരിനിവാസികളുടെ പട്ടിണി മാറിയില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നും സർക്കാരിനറിയാം.
സംസ്ഥാനത്ത് ഇത്തരം ചേരികളും പട്ടിണിക്കോലങ്ങളും പതിവു കാഴ്ചകൾ തന്നെ. ബുജിൽനിന്ന് ഗാന്ധിധാമിലേക്കുള്ള യാത്രയിൽ ലോകോത്തര നിലവാരമുള്ള ആറുവരി ആധുനിക പാതയിലൂടെയുള്ള യാത്ര വികസിത ഗുജറാത്തിന്റെ സാക്ഷ്യമാണ്. എന്നാൽ, മേൽപ്പാലങ്ങൾക്ക് കീഴെ ഇഷ്ടികക്കളങ്ങളും തൊഴിലിൽ ഏർപ്പെട്ട കുരുന്നുകളും ചേരിജീവിതങ്ങളും കണ്ണീർക്കാഴ്ചകളുമായി. രാപ്പകൽ കഷ്ടപ്പെട്ടാൽ ഇവർക്ക് ലഭിക്കുന്നതാകട്ടെ 100 മുതൽ 120 രൂപ മാത്രം.
പരമ്പരാഗതമായി പശുവിൻ തോൽ ശേഖരിച്ചിരുന്ന ഉനയിലെ ദളിത് വിഭാഗത്തിലെ യുവാക്കൾക്ക് ഗോരക്ഷാ സേനക്കാരുടെ മർദനമേറ്റതു ഗുജറാത്തിനെ ഇളക്കിമറിച്ച ദളിത് പ്രക്ഷോഭത്തിനു കാരണമായി. പാരമ്പര്യത്തൊഴിലിന് ഗോ രക്ഷകർ വിലക്കേർപ്പെടുത്തിയതോടെ ദളിത് വിഭാഗക്കാർ അവരുടെ മറ്റൊരു തൊഴിലായ മാലിന്യശേഖരണവും നിർത്തി. ഇതോടെ, ഉൾനാടൻ മേഖലകളിൽ മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയുമായി. ഈ പ്രക്ഷോഭരംഗത്ത് ഉയർന്നുവന്ന യുവ നേതാവാണ് കോൺഗ്രസ് പിന്തുണയോടെ കന്നി മത്സരത്തിനിറങ്ങിയ ജിഗ്നേഷ് മേവാനി.
വട്നഗർ സ്വദേശിയായ മോദിക്ക് വലിയ തോതിലുള്ള ഭീഷണി ഉയർത്തിയാണ് ഇത്തവണ മേവാനി, ദളിത് വോട്ടുകൾ ശേഖരിച്ച് കോൺഗ്രസ് പക്ഷത്തെത്തിക്കാൻ തന്ത്രങ്ങളൊരുക്കിയത്. ജിഗ്നേഷിനൊപ്പമുള്ള ജെ.എൻ.യു വിദ്യാർത്ഥി സംഘമാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. 2.16 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ 65,000 മുസ്ലിം വോട്ടുകളുണ്ട്. 43,000 ദളിതുകൾ, 25,000 ചൗധരി വിഭാഗക്കാർ, 21,000 താക്കൂറുകൾ, 13,000 ദർബാറുകൾ എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾ. 9,000 പ്രജാപതികളും 4000 ബ്രാഹ്മണരും മണ്ഡലത്തിലുണ്ട്. ഇതിൽ മുസ്ലിം-ദളിത് വിഭാഗങ്ങളുടെ വോട്ടുകളിലാണ് ജിഗ്നേഷിന്റെ പ്രതീക്ഷ.