- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി. മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു: രാജസേനൻ അരുവിക്കരയിലും വി വി രാജേഷ് നെടുമങ്ങാടും മത്സരിക്കും; ഘടകകക്ഷികൾക്ക് നൽകിയ സീറ്റിൽ വിഭജനം നടന്നില്ലെങ്കിൽ ആ സീറ്റുകൾ ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ചു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് സിനിമാ സംവിധായകൻ രാജസേനൻ അടക്കമുള്ള 23 സ്ഥാനാർത്ഥികളടങ്ങുന്ന മൂന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അരുവിക്കരയിൽ രാജസേനനും നെടുമങ്ങാട് വി.വി. രാജേഷും മത്സരിക്കും. ഇതോടെ ബിജെപി സ്ഥാനാർത്ഥി പട്ടിക ഏകദേശം പൂർത്തിയായി. ഘടകകക്ഷികൾക്കായി ഒഴിച്ചിട്ട സീറ്റുകളിൽ ധാരണയനുസരിച്ച് വിഭജനം നടന്നില്ലെങ്കിൽ ആ സീറ്റുകൾ കൂടി ഏറ്റെടുത്തേക്കും. മണ്ഡലങ്ങളും സ്ഥാനാർത്ഥികളും ഉദുമ - കെ. ശ്രീകാന്ത്തൃക്കരിപ്പൂർ - എം. ഭാസ്ക്കരൻധർമ്മടം - മോഹനൻ മാനൻതേരിബാലുശേരി - പി.കെ. സുപ്രൻവണ്ടൂർ - സുനിത മോഹൻദാസ്തീരൂരങ്ങാടി - പി.വി. ഗീത മാധവൻചിറ്റൂർ - ശശികുമാർ എം.ആലത്തൂർ - എംപി. ശ്രീകുമാർപെരുമ്പാവൂർ - ഇ.എസ്. ബിജുആലുവ - ലത ഗംഗാധരൻകൊച്ചി - പ്രവീൺ ദാമോദര പ്രഭുമൂവാറ്റുപുഴ - പി.ജെ. തോമസ്പാലാ - എൻ. ഹരികാഞ്ഞിരപ്പള്ളി - വി.എൻ. മനോജ്ഹരിപ്പാട് - ഡി. അശ്വനിദേവ്ചവറ - എം. സുനിൽകുണ്ടറ - എം
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ചു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് സിനിമാ സംവിധായകൻ രാജസേനൻ അടക്കമുള്ള 23 സ്ഥാനാർത്ഥികളടങ്ങുന്ന മൂന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
അരുവിക്കരയിൽ രാജസേനനും നെടുമങ്ങാട് വി.വി. രാജേഷും മത്സരിക്കും. ഇതോടെ ബിജെപി സ്ഥാനാർത്ഥി പട്ടിക ഏകദേശം പൂർത്തിയായി. ഘടകകക്ഷികൾക്കായി ഒഴിച്ചിട്ട സീറ്റുകളിൽ ധാരണയനുസരിച്ച് വിഭജനം നടന്നില്ലെങ്കിൽ ആ സീറ്റുകൾ കൂടി ഏറ്റെടുത്തേക്കും.
മണ്ഡലങ്ങളും സ്ഥാനാർത്ഥികളും
ഉദുമ - കെ. ശ്രീകാന്ത്
തൃക്കരിപ്പൂർ - എം. ഭാസ്‌ക്കരൻ
ധർമ്മടം - മോഹനൻ മാനൻതേരി
ബാലുശേരി - പി.കെ. സുപ്രൻ
വണ്ടൂർ - സുനിത മോഹൻദാസ്
തീരൂരങ്ങാടി - പി.വി. ഗീത മാധവൻ
ചിറ്റൂർ - ശശികുമാർ എം.
ആലത്തൂർ - എംപി. ശ്രീകുമാർ
പെരുമ്പാവൂർ - ഇ.എസ്. ബിജു
ആലുവ - ലത ഗംഗാധരൻ
കൊച്ചി - പ്രവീൺ ദാമോദര പ്രഭു
മൂവാറ്റുപുഴ - പി.ജെ. തോമസ്
പാലാ - എൻ. ഹരി
കാഞ്ഞിരപ്പള്ളി - വി.എൻ. മനോജ്
ഹരിപ്പാട് - ഡി. അശ്വനിദേവ്
ചവറ - എം. സുനിൽ
കുണ്ടറ - എം.എസ്. ശ്യാം കുമാർ
ആറ്റിങ്ങൽ - രാജി പ്രസാദ്
ചിറയിൻകീഴ് - ഡോ.പി.പി. വാവ
നെടുമങ്ങാട് - വി.വി. രാജേഷ്
അരുവിക്കര - എ. രാജസേനൻ
നെയ്യാറ്റിൻകര - പുഞ്ചക്കരി സുരേന്ദ്രൻ
പാറശാല - കരമന ജയൻ