- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള സീറ്റുകളിൽ ഒന്നിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ ബിജെപി: തിരുവനന്തപുരത്തിന് വേണ്ടി പരിഗണിച്ചവരിലേറെയും പല കാരണങ്ങളാൽ ഒഴിവായി; രാജസേനനെയോ മേനകയേയോ മത്സരിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പിരശോധിച്ചാൽ ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നഗര മേഖല ബിജെപിയെ കൈയയച്ച് പിന്തുണച്ചു. അതുകൊണ്ട് തന്നെ നേമം കഴിഞ്ഞാൽ ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. പല പ്രമുഖരേയും ഇവിടേയക്ക് പരിഗണിച്ചു. ഒ രാജഗോപാൽ, സുരേഷ് ഗോപി, ജി മാധവൻ നായർ, മേനകാ സുരേഷ്, കുമ്മനം രാജശേഖരൻ ഇങ്ങനെ നീളുന്നു പട്ടിക. എന്നാൽ ഇവരൊക്കെ തിരുവനന്തപുരം ഏറ്റെടുത്തില്ല. ഒടുവിൽ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനും ശ്രമിച്ചു. അതും നടന്നില്ല. ഇതോടെ പുതിയ സ്ഥാനാർത്ഥികളെ തേടുകയാണ് ബിജെപി. സംവിധായകൻ രാജസേനനും നടി മേനകാ സുരേഷും സംസ്ഥാന സെക്രട്ടറി വിവി രാജേഷും കരമന ജയനുമെല്ലാം പരിഗണനാ പട്ടികയിൽ ഉണ്ട്. തിരുവനന്തപുരത്ത് താരപരിവേഷമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയുടെ ആഗ്രഹം. ആർഎസ്എസ് നിർദ്ദേശവും അതു തന്നെയാണ്. എന്നാൽ പ്രമുഖരാരും മത്സരിക്കാൻ തയ്യാറാകുന്നില്ല. സുരേഷ് ഗോപിയടക്കമുള്ളവർക്ക് പ്രചരണത്തിൽ സജീവമാകാനാണ് താൽപ്പര്യം. നേമത്തേ മത്സ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പിരശോധിച്ചാൽ ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നഗര മേഖല ബിജെപിയെ കൈയയച്ച് പിന്തുണച്ചു. അതുകൊണ്ട് തന്നെ നേമം കഴിഞ്ഞാൽ ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. പല പ്രമുഖരേയും ഇവിടേയക്ക് പരിഗണിച്ചു. ഒ രാജഗോപാൽ, സുരേഷ് ഗോപി, ജി മാധവൻ നായർ, മേനകാ സുരേഷ്, കുമ്മനം രാജശേഖരൻ ഇങ്ങനെ നീളുന്നു പട്ടിക. എന്നാൽ ഇവരൊക്കെ തിരുവനന്തപുരം ഏറ്റെടുത്തില്ല. ഒടുവിൽ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനും ശ്രമിച്ചു. അതും നടന്നില്ല. ഇതോടെ പുതിയ സ്ഥാനാർത്ഥികളെ തേടുകയാണ് ബിജെപി. സംവിധായകൻ രാജസേനനും നടി മേനകാ സുരേഷും സംസ്ഥാന സെക്രട്ടറി വിവി രാജേഷും കരമന ജയനുമെല്ലാം പരിഗണനാ പട്ടികയിൽ ഉണ്ട്.
തിരുവനന്തപുരത്ത് താരപരിവേഷമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയുടെ ആഗ്രഹം. ആർഎസ്എസ് നിർദ്ദേശവും അതു തന്നെയാണ്. എന്നാൽ പ്രമുഖരാരും മത്സരിക്കാൻ തയ്യാറാകുന്നില്ല. സുരേഷ് ഗോപിയടക്കമുള്ളവർക്ക് പ്രചരണത്തിൽ സജീവമാകാനാണ് താൽപ്പര്യം. നേമത്തേ മത്സരിക്കൂവെന്ന് രാജഗോപാൽ നിർബന്ധം പിടിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. കുമ്മനത്തെ നേമത്തും രാജഗോപാലിനെ തിരുവനന്തപുരത്തും സുരേഷ് ഗോപിയെ വട്ടിയൂർക്കാവിലും സ്ഥാനാർത്ഥിയാക്കാനായിരുന്നു ആർഎസ്എസിന്റെ ആദ്യ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് തിരുവനന്തപുരത്ത് 5000 വോട്ടിന്റെ മേൽകൈ കിട്ടിയിരുന്നു. എന്നാൽ നിയമസഭയിൽ ആ മുന്നേറ്റം നിലനിർത്താനാകുമോ എന്ന് രാജഗോപാൽ ഭയന്നു. ലോക്‌സഭയിൽ പതിനയ്യായിരത്തിൽ പരം വോട്ട് കൂടുതൽ കിട്ടിയ നേമം മതിയെന്ന് തറപ്പിച്ചു പറഞ്ഞു.
മത്സരത്തിൽ നിന്ന് പിന്മാറുമെന്ന ഭീഷണി കൂടിയായപ്പോൾ രാജഗോപാൽ നേമത്ത് ഉറപ്പിച്ചു. സുരേഷ് ഗോപി പിന്മാറിയതോടെ കുമ്മനം വട്ടിയൂർക്കാവിലും. ഈ മാറ്റങ്ങൾ കാരണമാണ് തിരുവനന്തപുരത്തെ കണക്ക് കൂട്ടൽ തെറ്റിയത്. രണ്ടാം നിര നേതൃത്വത്തോടും തിരുവനന്തപുരത്ത് പ്രധാനികൾ മത്സരിക്കുമെന്നാണ് സൂചന നൽകിയത്. ജി മാധവൻനായരും മത്സരത്തിന് തയ്യാറായില്ല. ഇതിനിടെയാണ് കാസർഗോട്ട് നിന്നും കെ സുരേന്ദ്രനെ തിരുവനന്തപുരത്തുകൊണ്ടു വരാനുള്ള നീക്കം നടത്തിയത്. എന്നാൽ നായർ മേഖലകളിൽ സുരേന്ദ്രൻ മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തലെത്തി. ഇതിനൊപ്പം സുരേന്ദ്രനും കാസർഗോഡ് വിട്ടൊരു മത്സരത്തിന് വിമുഖത പ്രഖ്യാപിച്ചു. ഇതോടെ എല്ലാം അവതാളത്തിലായി.
ബിജെപിയുമായി പിപി മുകുന്ദൻ പിണക്കത്തിലാണ്. മുകുന്ദന് സ്വാധീനമുള്ള മേഖലയുമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ മുരളീധര പക്ഷത്തുള്ളവർക്ക് മത്സരിക്കാൻ താൽപ്പര്യമില്ല. മുകുന്ദൻ ഫാക്ടറിൽ തിരിച്ചടി കിട്ടുമെന്നാണ് ഭയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബികെ ശേഖറായിരുന്നു സ്ഥാനാർത്ഥി. പ്രചരണത്തിനിടെ കാൻസർ രോഗം കലശലായി ബികെ ശേഖർ മരിക്കുകയായിരുന്നു. ശേഖറിനെ പോലുള്ള നേതാവിന്റെ അഭാവവും തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി വിവി രാജേഷിനാണ് പ്രധാന പരിഗണന. എന്നാൽ രാജേഷിന് നെടുമങ്ങാട് മത്സരിക്കാനാണ് താൽപ്പര്യം. പി അശോക് കുമാർ, കരമന ജയൻ എന്നിവരേയും പരിഗണിക്കുന്നു.
എന്നാൽ അവസാന നിമിഷം വരെ പാർട്ടിക്ക് പുറത്തുനിന്നുള്ള പൊതുസമ്മതനെ കണ്ടെത്താനാകുമോ എന്ന് ബിജെപി പരിശോധിക്കും. സംവിധായകൻ രാജസേനനുമായി ആശയ വിനിമയം നടത്തുന്നുണ്ട്. പഴയകാല നടി മേനകാ സുരേഷും ആലോചനയിലുണ്ട്. മഞ്ജുവാര്യരേയും ബിജെപി പരിഗണിച്ചുവെന്നതാണ് യാഥാർത്ഥ്യം. മഞ്ജുവിന്റെ ബന്ധുവായി ബിജെപി നേതാവ് വഴിയായിരുന്നു ഇത്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഈ നേതാവിന്റെ നീക്കം മഞ്ജു വാര്യർ അംഗീകരിച്ചില്ല. ബിജെപിയുമായി അടുപ്പമുള്ള സിനിമാക്കാരും മഞ്ജുവിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. അതും നടി മുഖവിലയ്ക്ക് എടുത്തില്ല. ഇതും ബിജെപിയുടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിച്ചു. ഇതുമൂലം ജില്ലയിലെ മറ്റിടങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയവും അനിശ്ചിതത്വത്തിലാവുകയാണ്.
ഇതിനൊപ്പം ബിജെപിക്ക് ജില്ലാ പഞ്ചായത്ത് അംഗമുള്ള നിയമസഭാ മണ്ഡലമാണ് കോവളം. ഈ മണ്ഡലം ബിഡിജെഎസിന് വിട്ടുകൊടുക്കുന്നതും പ്രശ്‌നമായിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് സുരേഷ് മത്സരിക്കാൻ ആഗ്രഹിച്ച മണ്ഡലമാണ് കോവളം. രണ്ട് പഞ്ചായത്തുകളിൽ ഇവിടെ ബിജെപി ഭരണവുമുണ്ട്. ഈ സാഹചര്യത്തിൽ കോവളം ബിഡിജെഎസിന് വിട്ടുനൽകരുതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പാറശ്ശാലയും നെടുമങ്ങാടും നെയ്യാറ്റിൻകരയും അടക്കമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.