- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഡിജെഎസിന് കൊടുത്ത വാഗ്ദാനങ്ങൾ മെയ് 15 ന് ശേഷം പാലിക്കും; അതുവരെ സ്ക്വാഡ് പ്രവർത്തനങ്ങൾ സജീവമാക്കും; കർണാടക തെരഞ്ഞെടുപ്പിന് ശേഷം ദേശീയ നേതൃത്വത്തിലെ മിന്നും താരങ്ങൾ കളത്തിലിറങ്ങും; ഐടി സെല്ലും സജീവമാക്കും; ചെങ്ങന്നൂരിൽ ആലസ്യം വെടിഞ്ഞ് ബിജെപി പ്രചാരണം ഉഷാർ: വെള്ളാപ്പള്ളിയുടെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കുന്നില്ല
ചെങ്ങന്നൂർ: കർണാടക തെരഞ്ഞെടുപ്പൊന്ന് കഴിഞ്ഞോട്ടെ, ഞങ്ങൾ കാണിച്ചു തരാം. ചെങ്ങന്നൂരിലെ ബിജെപി പ്രവർത്തകർ എതിർ പാർട്ടിക്കാരോട് നടത്തുന്ന വെല്ലുവിളിയാണിത്. സിറ്റിങ് എംഎൽഎയായിരുന്ന കെകെ രാമചന്ദ്രൻ നായർ അന്തരിച്ചതിന് പിന്നാലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. എന്നാൽ, സഖ്യകക്ഷിയായ ബിഡിജെഎസ് ഇടഞ്ഞതോടെ ആ ഗതിവേഗം നഷ്ടമായി. എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ വെള്ളാപ്പള്ളിയുടെ എൽഡിഎഫ് അനുകൂല പ്രസ്താവനകൾ. രാജ്യസഭാ എംപിയായി വി മുരളീധരനെ കേന്ദ്രനേതൃത്വം ഉയർത്തിയതോടെ പിടിവിട്ടു പോയ കൃഷ്ണദാസ് പക്ഷത്തിന്റെ കൊതിക്കെറുവ്. ആകെ കൂടി പിള്ളയും പാർട്ടിയും വലഞ്ഞു. ബിഡിജെഎസ് സ്വന്തം നിലയ്ക്ക് പ്രചാരണവുമായി മുന്നോട്ട് പോയി. ഒരാൾക്കു വേണ്ടിയുമായിരുന്നില്ല പ്രചാരണം. തങ്ങളുടെ വോട്ട് ബാങ്കുകൾ ഒന്ന് ഉണർത്തുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. വെറും ആറായിരത്തിൽ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42000 ലേക്ക് എൻഡിഎ വോട്ടുകൾ ഉയർന്നതിന് പിന്നിൽ ബിഡിജെഎസാണെന്ന കാര്യം
ചെങ്ങന്നൂർ: കർണാടക തെരഞ്ഞെടുപ്പൊന്ന് കഴിഞ്ഞോട്ടെ, ഞങ്ങൾ കാണിച്ചു തരാം. ചെങ്ങന്നൂരിലെ ബിജെപി പ്രവർത്തകർ എതിർ പാർട്ടിക്കാരോട് നടത്തുന്ന വെല്ലുവിളിയാണിത്. സിറ്റിങ് എംഎൽഎയായിരുന്ന കെകെ രാമചന്ദ്രൻ നായർ അന്തരിച്ചതിന് പിന്നാലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. എന്നാൽ, സഖ്യകക്ഷിയായ ബിഡിജെഎസ് ഇടഞ്ഞതോടെ ആ ഗതിവേഗം നഷ്ടമായി.
എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ വെള്ളാപ്പള്ളിയുടെ എൽഡിഎഫ് അനുകൂല പ്രസ്താവനകൾ. രാജ്യസഭാ എംപിയായി വി മുരളീധരനെ കേന്ദ്രനേതൃത്വം ഉയർത്തിയതോടെ പിടിവിട്ടു പോയ കൃഷ്ണദാസ് പക്ഷത്തിന്റെ കൊതിക്കെറുവ്. ആകെ കൂടി പിള്ളയും പാർട്ടിയും വലഞ്ഞു. ബിഡിജെഎസ് സ്വന്തം നിലയ്ക്ക് പ്രചാരണവുമായി മുന്നോട്ട് പോയി. ഒരാൾക്കു വേണ്ടിയുമായിരുന്നില്ല പ്രചാരണം. തങ്ങളുടെ വോട്ട് ബാങ്കുകൾ ഒന്ന് ഉണർത്തുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. വെറും ആറായിരത്തിൽ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42000 ലേക്ക് എൻഡിഎ വോട്ടുകൾ ഉയർന്നതിന് പിന്നിൽ ബിഡിജെഎസാണെന്ന കാര്യം മറ്റാരേക്കാളും നന്നായി പിള്ളയ്ക്ക് അറിയാം.
അതു കൊണ്ടാണ് അദ്ദേഹം ബിഡിജെഎസ് ഇല്ല എന്ന് അറിഞ്ഞതോടെ മനസു മടിച്ച് മാറി നിന്നത്. ബിജെപി ദേശീയ നേതൃത്വം കർണാടക തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. 12 നാണ് അവിടെ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 15 നും. അതു കഴിയുന്നതോടെ ചെങ്ങന്നൂരിലെ പ്രചാരണത്തിന് ദേശീയ നേതാക്കൾ എത്തും. ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ട് മേൽനോട്ടം വഹിക്കും. ഇതോടെ വിഭാഗീയതയുടെ കനലുകൾ കെട്ടടങ്ങുമെന്നാണ് സ്ഥാനാർത്ഥി അടക്കം വിശ്വസിക്കുന്നത്. ബിഡിജെഎസിന് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ കൊടുത്തു കൊണ്ടാകും ബിജെപി രണ്ടാംഘട്ട പ്രചാരണം ആരംഭിക്കുന്നത്.
ഇതോടെ വെള്ളാപ്പള്ളിക്ക് നിശബ്ദത പാലിക്കേണ്ടി വരും. മനസു കൊണ്ട് വെള്ളാപ്പള്ളി സജി ചെറിയാന് അനുകൂലമാണ്. എന്നാൽ, തുഷാർ അങ്ങനെയല്ല. എൻഡിഎയിൽ നിന്നുള്ള സ്ഥാനമാനങ്ങൾ ലഭിച്ചാൽ അവിടെ തുടരാൻ തന്നെയാണ് തീരുമാനം. ബിഡിജെഎസ് കൈവിട്ടാൽ ബിജെപി നാണം കെടും എന്നൊരു സന്ദേശം ശ്രീധരൻപിള്ളയും കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടുണ്ട്. വർഗീയമായൊരു ധ്രുവീകരണം ചെങ്ങന്നൂർ മണ്ഡലത്തിൽ നടപ്പാക്കാൻ മൂന്നു മുന്നണികളും ശ്രമിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് നായർ സമുദായത്തിലാണ്. കഴിഞ്ഞ തവണ പാർട്ടി നോക്കാതെ നായർ വോട്ടുകൾ ഒന്നടങ്കം രാമചന്ദ്രൻ നായർക്ക് ലഭിച്ചതാണ് അദ്ദേഹത്തിന്റെ വിജയത്തിലേക്ക് വഴി തെളിച്ചത്. അന്ന് ബിജെപി നേതാക്കളായ നായർ പ്രമാണിമാർ വരെ ശ്രീധരൻ പിള്ളയെ കാലുവാരിയിരുന്നു. എന്നാൽ, ഇത്തവണ ബിജെപി പ്രചാരണത്തിൽ മറ്റൊരു ലൈനാണ് സ്വീകരിക്കുന്നത്. സിപിഎം ഭരണത്തിൽ ഹിന്ദുക്കളെയും അവരുടെ ദേവീദേവന്മാരെയും അവഹേളിക്കുന്നു, ഭീകരവാദികൾക്ക് വളരാൻ അവസരം ഒരുക്കുന്നു, ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു ഈ തരത്തിലുള്ള പ്രചാരണമാണ് ബിജെപി അഴിച്ചു വിടുന്നത്.
ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്ന വിധത്തിൽ സിപിഎം സൈബർ സഖാക്കൾ നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണവും വോട്ടർമാരെ വർഗീയ ധ്രുവീകരണത്തിന് പ്രേരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം ബിഡിജെഎസ് പിന്തുണ കൂടി കിട്ടിയാൽ അനായാസാം ജയിച്ചു കയറാമെന്ന് ബിജെപി കരുതുന്നു. പത്രികാ സമർപ്പണത്തിന് ശേഷം പ്രചാരണ കാര്യത്തിൽ ബിജെപി കുതിച്ചു കയറ്റമാണ് നടത്തിയിരിക്കുന്നത്.