അഹമ്മദബാദ്: ഗുജറാത്തിൽ നരേന്ദ്ര മോദി ചെയ്ത നല്ല കാര്യങ്ങൾ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെൻ. യശോദ ബെനിന്റെ പ്രതികരണം. ഗുജറാത്തിൽ ബിജെപിയുടെ വിജയത്തിൽ സംശയമില്ല. സത്രീ സുരക്ഷയാണ് മോദിയുടെ വിജയമെന്നും അവർ പറഞ്ഞു.

നാലര പതിറ്റാണ്ട് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യശോദ ബെനിന്റെ വിവാഹം. എന്നാൽ ഇരുവരും ഒന്നിച്ചു ജീവിച്ചിട്ടില്ല. പ്രധാനമന്ത്രി ആയതിന് ശേഷം മോദി ഭാര്യയെ കുറിച്ച് സംസാരിച്ചിട്ടുമില്ല. ദിവസത്തിന്റെ മുക്കാൽ പങ്കും യശോദബെൻ ചിലവഴിക്കുന്നത് പ്രാർത്ഥനക്കും പൂജയ്ക്കുമാണ്.