- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തെ ചില വാർഡുകളിൽ സിപിഎമ്മും ബിജെപിയും 2000 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് നേടിയത് 400ൽ താഴെ മാത്രം; കോൺഗ്രസുകാരുടെ വോട്ട് വാങ്ങി വിജയിച്ച ബിജെപിക്കാർ തിരിച്ച് സഹായിക്കാതെ ചതിച്ചെന്ന ആരോപണം ശക്തം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് - ബിജെപി നീക്കുപോക്ക് ഉണ്ടെന്ന ആരോപണം പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായിരുന്നു. കോൺഗ്രസിന് മുൻതൂക്കമുള്ള വാർഡുകളിൽ ബിജെപിക്ക് മറിച്ച് സഹായിക്കുകയും ബിജെപിക്ക് മുൻതൂക്കമുള്ള വാർഡുകളിൽ കോൺഗ്രസുകാർ ബിജെപിക്ക് വോട്ടു ചെയ്യുകയും ചെയ്യണമെന്ന ധാരണയ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് - ബിജെപി നീക്കുപോക്ക് ഉണ്ടെന്ന ആരോപണം പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായിരുന്നു. കോൺഗ്രസിന് മുൻതൂക്കമുള്ള വാർഡുകളിൽ ബിജെപിക്ക് മറിച്ച് സഹായിക്കുകയും ബിജെപിക്ക് മുൻതൂക്കമുള്ള വാർഡുകളിൽ കോൺഗ്രസുകാർ ബിജെപിക്ക് വോട്ടു ചെയ്യുകയും ചെയ്യണമെന്ന ധാരണയാണ് ഉണ്ടായതെന്നാണ് കരുതുന്നത്. എന്തായാലും ഇത്തരം ധാരണയുണ്ടാക്കിയ ബിജെപിക്കാർ കോൺഗ്രസുകാരെ പറ്റിച്ചെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. റിസൽട്ട് വന്നപ്പോൾ ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുകയും കോൺഗ്രസിന് ദയനീയ പരാജയവുമാണ് നേരിടേണ്ടി വന്നത്.
2010ൽ നേടിയ ആറ് സീറ്റിൽ നിന്ന് 34 സീറ്റായാണ് ബിജെപി കോർപ്പറേഷനിലെ സീറ്റുനില വർധിപ്പിച്ചത്. കോർപ്പറേഷനിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഉണ്ടായി. ബിജെപിയുടെ വിജയത്തിലെ കോൺഗ്രസ് പങ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുന്നത്. കോർപ്പറേഷനിൽ ബിജെപി വിജയിച്ച എല്ലാ സീറ്റുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കോ അതിലും പിന്നിലേക്കോ പിന്തള്ളപ്പെട്ടു. അതേസമയം തന്നെ കോൺഗ്രസ് വിജയിച്ച സീറ്റുകളിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് നീങ്ങുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇരുകക്ഷികളും പരസ്പരം സഹായിച്ചിട്ടുണ്ടോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്ന അടക്കംപറച്ചിൽ.
ഇങ്ങനെ കോൺഗ്രസിന്റെ സഹായം കൊണ്ടാണ് ബിജെപി നേട്ടമുണ്ടാക്കിയതെന്ന ആരോപണം സിപിഎമ്മുകാർ ഉയർത്തുകയും ചെയ്യുന്നു. ഇത് സംബന്ധിച്ച് ദേശാഭിമാനി അസേസിയേറ്റ് എഡിറ്റർ പി എ മനോജ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റും ഏറെ ചർച്ച ചെയ്യപ്പോട്ടു. ആറ്റിപ്ര വാർഡിൽ ബിജെപിയുടെ സുനി ചന്ദ്രൻ 1914 വോട്ട് നേടി വിജയിച്ചപ്പോൾ യുഡിഎഫിന്റെ ആർഎസ്‌പി സ്ഥാനാർത്ഥി ജയപ്രകാശ് 364 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. രണ്ടാം സ്ഥാനത്ത് വന്ന സിപി.മ്മിന്റെ ദീപുവിന് 1804 വോട്ടുകൾ നേടാനായി. കോൺഗ്രസുമായി നീക്കുപോക്കുണ്ടായോ എന്ന പ്രാഥമികമായി സംശയം ഉണർത്തുന്ന കാര്യമാണ് ഇത്.
മറിച്ച് യുഡിഎഫ് വിജയിച്ച ആക്കുളം വാർഡിൽ ബിജെപിയുടെ കെ പി സുധ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇവിടെയും രണ്ടാം സ്ഥാനത്ത് സിപിഎമ്മാണ്. ആറ്റുകാൽ വാർഡിൽ ബിജെപിയുടെ ബീന ആർസി വിജയിച്ചപ്പോൾ കോൺഗ്രസിന്റെ അംബിക അമ്മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്ത് സിപിഎമ്മിന്റെ രാജേശ്വരി എസാണ്.
ബീമാപ്പള്ളി വാർഡിൽ യു.ഡി.എഫിന്റെ ലീഗ് പ്രതിനിധി ജയിച്ചുകയറിയപ്പോൾ ബിജെപി സ്ഥാനാർത്ഥി 37 വോട്ടുമായി എട്ടാം സ്ഥാനത്തായി. ബീമാപ്പള്ളി ഈസ്റ്റിൽ ലീഗ് സ്ഥാനാർത്ഥി വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാല വാർഡിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ചാലയിൽ രണ്ടാം സ്ഥാനത്ത് സിപിഐ(എം) രണ്ടാം സ്ഥാനത്താണ്. ചന്തവിളയിലും സ്ഥതി വ്യത്യസ്തമല്ല, ഇവിടെ കോൺഗ്രസ് വിജയിച്ചു ബിജെപി മൂന്നാം സ്ഥാനത്തായി. ചെറുവയ്ക്കൽ വാർഡിൽ കോൺഗ്രസ് നേടിയപ്പോൾ ബിജെപി രണ്ടാം സ്ഥാനത്താണ്.
ചെട്ടിവിളാകം ബിജെപി നേടി. കോൺഗ്രസ് മൂന്നാം സ്ഥാനത്ത്. യു.ഡി.എഫ് വിജയിച്ച മറ്റൊരു വാർഡായ ഹാർബറിൽ ബിജെപി മത്സരരംഗത്തില്ലായിരുന്നു. ജഗതിയിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. കല്ലടി, കമലേശ്വരം, കരമന, കരിക്കകം, കൊടുങ്ങന്നൂർ, മണക്കാട്, മേലംകോട്, ഞണ്ടൂർക്കോണം, പി.ടി.പി നഗർ, പാൽക്കുളങ്ങര, പാങ്ങോട്, പാപ്പനങ്കോട്, പാതിരപ്പള്ളി, പട്ടം, പെരുന്തണ്ണി, പൂജപ്പുര, പൗഡിക്കോണം, ശ്രീകണ്ടേശ്വരം, ശ്രീവരാഹം, തിരുമല, വലിയശാല, വലിയവിള വട്ടിയൂർക്കാവ്, വെള്ളാർ എന്നിവടങ്ങളിൽ ബിജെപി വിജയിക്കുകയും യു.ഡി.എഫ് മൂന്നാം സ്ഥാനത്താകുകയും ചെയ്തു.
കുര്യാത്തി, നേമം, തുരുത്തുമൂല, വെങ്ങാനൂർ എന്നിവടങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. കേശവദാസപുരം, കിനാവൂർ, കവടിയാർ, കുടപ്പനപ്പനക്കുന്ന്, കുറവൻകോണം, മുള്ളൂർ, നാലാഞ്ചിറ, പള്ളിത്തുറ, പേട്ട, പുഞ്ചക്കരി, പൂന്തുറ, ത്രുവല്ലം, ഉള്ളൂർ, വലിയതുറ, വെട്ടുകാട് എന്നീ യു.ഡി.എഫ് വിജയിച്ച വാർഡുകളിൽ ബിജെപി മൂന്നാം സ്ഥാനത്തേക്കോ അതിനും പിന്നിലേക്കോ പിന്തള്ളപ്പെട്ടു.
ഈ വാർഡുകളിലെ ഫലം പരിശോധിക്കുമ്പോൾ ഇരുപാർട്ടികളും തമ്മിൽ പരസ്പ്പരം സഹായിച്ചു എന്ന ആരോപണത്തിന് ശക്തിപകരുന്നതാണ്. അതേസമയം അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം ഒരുക്കുന്ന വിധത്തിൽ സഹായം നൽകിയതിന്റെ പ്രത്യുപകാരമാണ് കോൺഗ്രസുകാർ തിരുവനന്തപുരത്ത് പ്രകടിപ്പിച്ചതെന്ന ആക്ഷേപവും ശക്തമാണ്.