- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളിൽ അടക്കം 35 മണ്ഡലങ്ങളിൽ ബിജെപി നേടിയത് 25,000ത്തിലേറെ വോട്ടുകൾ; ബിജെപി മുന്നേറിയ മേഖലകളിലെ തോൽവി പ്രത്യേകമായി പരിശോധിച്ച് സിപിഎം; ബിജെപിക്ക് 20000ത്തിലേറെ വോട്ടുകൾ 55 മണ്ഡലങ്ങളിൽ കിട്ടിയതും വിലയിരുത്തലിന്റെ ഭാഗം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റുകളിൽ ജയപരാജയങ്ങൾ ബിജെപി നിർണ്ണയിക്കുമെന്ന് വിലയിരുത്തൽ. തദ്ദേശത്തിൽ 35 സീറ്റുകളിൽ ബിജെപി ഏറെ നേട്ടമുണ്ടാക്കിയിരുന്നു. ഈ സീറ്റുകളിൽ മികച്ച സ്ഥാനാർത്ഥികൾ എത്തിയാൽ കാര്യങ്ങൾ വെല്ലുവിളിയിലേക്ക് എത്തുമെന്ന് സിപിഎം കണക്കു കൂട്ടുന്നു. അതുകൊണ്ട് തന്നെ ബിജെപി ഭീഷണിയെ ഗൗരവത്തോടെ കാണാനാണ് സിപിഎം തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടു നേടിയതായി സിപിഎം വിലയിരുത്തുന്നു. ഈ മണ്ഡലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പാർട്ടി തീരുമാനിച്ചു. സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത് 20% വോട്ടാണ് എന്നാണ് സിപിഎം നിഗമനം. കൂടുതൽ മേഖലകളിൽ ബിജെപി വളർന്നുവെന്നതിന് തെളിവായി ഈ കണക്കുകളെ സിപിഎം കാണുന്നു. ഈ വോട്ടുകൾ ആരെയാകും കൂടുതൽ ദോഷകരമായി ബാധിക്കുകയെന്നതും സിപിഎം പരിശോധിക്കും.
നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര, തൃശൂർ, മണലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പുതുക്കാട്, നാട്ടിക, പാലക്കാട്, മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊർണൂർ, നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ഉദുമ, മഞ്ചേശ്വരം, കാസർകോട്-എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ശക്തികാട്ടുന്നത്.
ഇതിൽ നേമം ബിജെപിയുടെ സീറ്റിങ് സീറ്റാണ്. വട്ടിയൂർകാവിലും കഴക്കൂട്ടത്തും ചാത്തന്നൂരും മലമ്പുഴയിലും പത്തനംതിട്ടയിലും മഞ്ചേശ്വരത്തും കാസർകോടും ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതും എത്തി. കാട്ടക്കടയും തിരുവനന്തപുരത്തും രണ്ടാം സ്ഥാനത്തിന് തൊട്ടടുത്തുമെത്തി. ഇതിനൊപ്പം തിരുവനന്തപുരത്ത് മറ്റ് മേഖലകളിലേക്കും വളർന്നു. തിരുവനന്തപുരത്തെ 14ൽ 11 സീറ്റിലും ബിജെപി നിർണ്ണായക ശക്തിയായി. ഇതിൽ വർക്കലയിലും മറ്റും ത്‌ദേശത്തിൽ നഗരസഭാ ഭരണത്തിന് തൊട്ടടുത്തുമെത്തി. ഈ സാഹചര്യത്തിൽ തിരുവനന്തപുര്ത്ത് ബിജെപിയെ ഗൗരവത്തോടെ നേരിടാനാണ് സിപിഎം തീരുമാനം.
കൊല്ലത്തും ബിജെപിക്ക് വളർച്ചയുണ്ട്. ഇതും അപ്രതീക്ഷിതമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിലാണ് ബിജെപി അതിശക്തമായ മത്സരം കാഴ്ച വച്ചത്. കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ ഇപ്പോൾ നിർണ്ണായക സ്വാധീനം. തൃശൂരിലും പാലക്കാടും കോഴിക്കോടും കാസർകോടും ചില മണ്ഡലങ്ങളിൽ കരുത്ത് കൂട്ടുകയും ചെയ്തു. ഇതെല്ലാം സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്. സിപിഎം വോട്ട് ബാങ്കിലേക്ക് ബിജെപി നുഴഞ്ഞു കയറുമോ എന്ന ആശങ്ക അവർക്കുണ്ട്.
സംസ്ഥാനത്തെ 35 മണ്ഡലങ്ങളിൽ ഇത്രയും നേടിയത് കരുതലോടെ വീക്ഷിക്കണം എന്നാണ് സിപിഎം വിലയിരുത്തൽ. 20 % വോട്ട് മുന്നോട്ടു കുതിക്കാനുള്ള അടിത്തറയായി വിലയിരുത്തണം. തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള താഴേത്തട്ടിലെ അവലോകന റിപ്പോർട്ടിങ്ങിൽ സിപിഎം സംസ്ഥാന നേതൃത്വം ഊന്നൽ കൊടുക്കുന്ന കാര്യങ്ങളിൽ ഒന്ന് ചില ജില്ലകൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ഈ വളർച്ചയാണ്.
35 മണ്ഡലങ്ങളിൽ 25,000 വോട്ടിൽ കൂടുതൽ നേടി. 20,000 ൽ കൂടുതൽ നേടിയ 55 മണ്ഡലങ്ങൾ. പതിനായിരത്തിൽ താഴെ വോട്ടു ലഭിച്ച മണ്ഡലങ്ങളുടെ കണക്ക് ആദ്യമായി 25 ൽ താഴെയായി. അതായത് 55 മണ്ഡലങ്ങളിൽ ബിജെപിക്ക് ശക്തമായ അടിത്തറ ഉണ്ടായി എന്ന് വിലയിരുത്തുകയാണ് സിപഎം. ഇരു മുന്നണികൾക്കും കിട്ടിവന്ന വോട്ടുകൾ ബിജെപി ചോർത്തുന്നു എന്നതും സിപിഎം ഗൗരവത്തോടെ കാണുന്നു. അതുകൊണ്ട് തന്നെ ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിർണ്ണയിക്കും.