- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎസ്പി സദാനന്ദന്റെ സി.പി.എം ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ബിജെപി കണ്ണൂർ ഘടകം; ബോംബ് നിർമ്മിക്കുമ്പോൾ സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ട കേസ് ഒതുക്കിയത് സദാനന്ദൻ; ഇടപെടൽ പാർട്ടി ബന്ധമുള്ള സഹോദരീ ഭർത്താവിന് വേണ്ടിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്
കണ്ണൂർ: കണ്ണൂർ ഡി.വൈ.എസ്‌പി. പി.പി. സദാനന്ദനും സിപിഐ.എമ്മുമായുള്ള ബന്ധത്തെക്കുറിച്ച് ബിജെപി. ജില്ലാ കമ്മിറ്റി വിവരങ്ങൾ ശേഖരിക്കുന്നു. ബിജെപി. സംസ്ഥാന കമ്മിറ്റി നിയമനടപടികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഡി.വൈ. എസ്. പി.യുടെ പാർട്ടി ബന്ധത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്. സിപിഐ.എം മായുള്ള സദാനന്ദന്റെ ബന്ധത്തെത്തുടർന്ന് കുടിയാൻ മലയിൽ 2000 ത്തിൽ നടന്ന ഒരു ബോംബ് സ്ഫോടനകേസ് എവിടേയും എത്താത്ത സ്ഥിതിയിലായിരുന്നുവെന്ന് ബിജെപി കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേർ മരണമടയുകയും മറ്റ് രണ്ടു പേരുടെ കൈപ്പത്തി അറ്റുപോവുകയും ചെയ്ത സംഭവത്തിലെ കേസ് ഒടുവിൽ എവിടേയും എത്താത്ത സ്ഥിതിയിലായിരുന്നുവെന്ന് ബിജെപി. കണ്ടെത്തിയിട്ടുണ്ട്. 2000 ൽ കർഷക സംഘം ജില്ലാ സെക്രട്ടറിയായിരുന്ന കുടിയാൻ മലയിലെ കെ.എം. ജോസഫിന്റെ കുടുംബവീട്ടിൽ നടന്ന സ്ഫോടനത്തിലാണ് യു.പി. പ്രകാശൻ, സതീശൻ എന്നീ രണ്ട് സിപിഐ.എം. കാർ കൊല്ലപ്പെടുകയും ഡി.വൈ.എസ്‌പി. സദാനന്റെ സഹോദരീ ഭർത്താവ് പത്മനാഭന്റേയും സുരേന്ദ്രൻ എന്ന മറ്റൊരു സിപിഐ.എം പ്രവർത്തകന്റേയും കൈപ്പത
കണ്ണൂർ: കണ്ണൂർ ഡി.വൈ.എസ്‌പി. പി.പി. സദാനന്ദനും സിപിഐ.എമ്മുമായുള്ള ബന്ധത്തെക്കുറിച്ച് ബിജെപി. ജില്ലാ കമ്മിറ്റി വിവരങ്ങൾ ശേഖരിക്കുന്നു. ബിജെപി. സംസ്ഥാന കമ്മിറ്റി നിയമനടപടികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഡി.വൈ. എസ്. പി.യുടെ പാർട്ടി ബന്ധത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നത്. സിപിഐ.എം മായുള്ള സദാനന്ദന്റെ ബന്ധത്തെത്തുടർന്ന് കുടിയാൻ മലയിൽ 2000 ത്തിൽ നടന്ന ഒരു ബോംബ് സ്ഫോടനകേസ് എവിടേയും എത്താത്ത സ്ഥിതിയിലായിരുന്നുവെന്ന് ബിജെപി കണ്ടെത്തിയിട്ടുണ്ട്.
രണ്ട് പേർ മരണമടയുകയും മറ്റ് രണ്ടു പേരുടെ കൈപ്പത്തി അറ്റുപോവുകയും ചെയ്ത സംഭവത്തിലെ കേസ് ഒടുവിൽ എവിടേയും എത്താത്ത സ്ഥിതിയിലായിരുന്നുവെന്ന് ബിജെപി. കണ്ടെത്തിയിട്ടുണ്ട്. 2000 ൽ കർഷക സംഘം ജില്ലാ സെക്രട്ടറിയായിരുന്ന കുടിയാൻ മലയിലെ കെ.എം. ജോസഫിന്റെ കുടുംബവീട്ടിൽ നടന്ന സ്ഫോടനത്തിലാണ് യു.പി. പ്രകാശൻ, സതീശൻ എന്നീ രണ്ട് സിപിഐ.എം. കാർ കൊല്ലപ്പെടുകയും ഡി.വൈ.എസ്‌പി. സദാനന്റെ സഹോദരീ ഭർത്താവ് പത്മനാഭന്റേയും സുരേന്ദ്രൻ എന്ന മറ്റൊരു സിപിഐ.എം പ്രവർത്തകന്റേയും കൈപ്പത്തി അറ്റുപോയിരുന്നു.
കെ. എം. ജോസഫിന്റെ മാതാപിതാക്കളേയും മകനേയും വീട്ടിൽ നിന്ന് മാറ്റി നിർത്തി ബോംബ് നിർമ്മിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. എന്നാൽ കൈയബദ്ധം വന്നുവെന്ന നിലയിലാണ് കേസെടുത്തിരുന്നത്. സദാനന്ദന്റെ പാർട്ടി ബന്ധത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവിനെ കേസിൽ നിന്നും രക്ഷപ്പെടുത്താനും വേണ്ടിയാണ് ഈ കേസ് ഒതുക്കിയത് എന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് പറയുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനായ സദാനന്ദൻ പാർട്ടി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്നയാളാണെന്ന് ബിജെപി. നേതാക്കൾ ആരോപിക്കുന്നു. കുടിയാന്മല ബോംബ് സ്ഫോടന കേസ് മുതൽ സർക്കാർ ശമ്പളം പറ്റി പാർട്ടിയെ അനുസരിക്കുന്ന സമീപനമാണ് ഡി.വൈ.എസ്‌പി. സ്വീകരിക്കുന്നതെന്ന് സത്യപ്രകാശ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഫസൽ വധകേസിലെ ചില തെളിവുകൾ ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ വെളിപ്പെടുത്തിക്കൊണ്ടുള്ള ഡി.വൈ. എസ്‌പി. സദാനന്ദന്റെ പ്രസംഗമാണ് ബിജെപി.യെ പ്രകോപിപ്പിച്ചത്. 'പൊലീസ് കണ്ടെത്തൽ ആർക്കും നിഷേധിക്കാനാവില്ല. സത്യം തെളിയും. തൂക്കു കയർ തന്നെ ലഭിക്കാവുന്ന ശാസ്ത്രീയ തെളിവുകളാണ് കണ്ടെത്തിയത്. നീതി തേടുന്ന മനുഷ്യർക്കു മുന്നിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന സംശയം ഉളവാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ.
നീതിന്യായ വ്യവസ്ഥയെ ഇരകളുടെ കണ്ണിലൂടെ കാണുന്നതിനു പകരം ക്രിമിനലുകളുടെ കണ്ണിലൂടെ കാണുന്നതിന് പരിശീലിപ്പിക്കുന്ന സവിശേഷ സാഹചര്യം ഉണ്ടാകുന്നുണ്ട്. സത്യം എത്ര മൂടിവച്ചാലും പുറത്ത് വരും. പൊലീസ് പറഞ്ഞതു തന്നെയാണ് സത്യം. ഞങ്ങൾ അച്ച്ടക്കമുള്ള സേനയിൽ ജോലി ചെയ്യുന്നവരാണ്. അച്ചടക്കത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ സംസാരിക്കാനാവൂ. എന്നു വച്ച് പൊലീസിന് കെട്ടിയിട്ട് അടിക്കാമെന്ന് ആരും കരുതരുത്' . ഫസൽ വധക്കേസിൽ പൊലീസ് ശേഖരിച്ച തെളിവുകളെ ന്യായീകരിച്ചായിരുന്നു സദാനന്ദന്റെ പ്രസംഗം.
ഡി.വൈ. എസ്‌പി. സദാനന്ദൻ രാഷ്ട്രീയക്കാരനെപോലെയാണ് സംസാരിക്കുന്നതെന്നും ഫസൽ വധക്കേസിനെ പോലെ എന്തുകൊണ്ട് സദനന്ദൻ ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ ഗവേഷണം നടത്തിയില്ലെന്നും ബിജെപി. നേതാക്കൾ ചോദിക്കുന്നു. കേസിൽ പ്രതികളായ സിപിഐ.എം. നേതാക്കളെ രക്ഷിക്കാനാണ് ഡി.വൈ. എസ്‌പി.യുടെ ശ്രമം. ഈ കേസിലെ പ്രതികളെ സിബിഐ. കണ്ടെത്തിയത് സംശയമില്ലാതെയാണ്. സത്യപ്രകാശ് പറയുന്നു. സിപിഐ. എം. പ്രവർത്തകൻ പടുവിലായിയിലെ കെ.മോഹനനെ വധിച്ച കേസിൽ പിടിയിലായ മാഹി ചെമ്പ്ര സ്വദേശി സുബീഷാണ് ബിജെപി. ക്കാരാണ് ഫസൽ വധക്കേസിലെ പ്രതികളെന്ന് പൊലീസിനോട് വെളിപ്പെടുത്തിിരുന്നു. എന്നാൽ തന്നെ പൊലീസ് മർദ്ദിച്ച് പറയിച്ചതാണെന്ന് പിന്നീട് സുബീഷ് പറയുകയായിരുന്നു.