- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടേത് വികസനത്തിന്റെ മറയിട്ട വർഗീയ വിഷം ചീറ്റൽ; ഭിന്നിപ്പുണ്ടാക്കി ജയിക്കാനുള്ള ശ്രമം നടക്കില്ല;ബിജെപിയെ നിയമസഭയുടെ പടികയറ്റില്ല; പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കേരളത്തിലെ വോട്ടർമാരെ വികസനത്തിന്റെ മറയിട്ട വർഗീയതയുടെ വിഷം ചീറ്റി ഭിന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ ബിജെപിയെ വിജയത്തിലെത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ തുറന്ന കത്തിലാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടർമാരെ വികസനത്തിന്റെ മറയിട്ട വർഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതിൽനിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാർട്ടിയും നടത്തുന്ന ശ്രമം പ്രബുദ്ധ കേരളത്തിലെ ജനം അങ്ങയുടെ പാർട്ടിയെ കേരള നിയമസഭയുടെ പടികയറ്റില്ലെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക്, വിദേശ യാത്രകൾ ഒഴിവാക്കി കേരളത്തിലേക്ക് പറന്നെത്തുന്ന അങ്ങ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇവിടെ ചർച്ച ചെയ്യുന്നത്. അങ്ങയുടെ ഓർമ ചില പഴയകാല സംഭവങ്ങളിലേക്ക് ഞാൻ കൊണ്ടുപോകട്ടെ. അങ്ങയുടെ മുൻഗാമിയും
തിരുവനന്തപുരം: കേരളത്തിലെ വോട്ടർമാരെ വികസനത്തിന്റെ മറയിട്ട വർഗീയതയുടെ വിഷം ചീറ്റി ഭിന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ ബിജെപിയെ വിജയത്തിലെത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ തുറന്ന കത്തിലാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടർമാരെ വികസനത്തിന്റെ മറയിട്ട വർഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതിൽനിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാർട്ടിയും നടത്തുന്ന ശ്രമം പ്രബുദ്ധ കേരളത്തിലെ ജനം അങ്ങയുടെ പാർട്ടിയെ കേരള നിയമസഭയുടെ പടികയറ്റില്ലെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക്,
വിദേശ യാത്രകൾ ഒഴിവാക്കി കേരളത്തിലേക്ക് പറന്നെത്തുന്ന അങ്ങ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇവിടെ ചർച്ച ചെയ്യുന്നത്. അങ്ങയുടെ ഓർമ ചില പഴയകാല സംഭവങ്ങളിലേക്ക് ഞാൻ കൊണ്ടുപോകട്ടെ. അങ്ങയുടെ മുൻഗാമിയും ആദ്യ എൻ.ഡി.എ. സർക്കാരിന്റെ പ്രധാനമന്ത്രിയുമായിരുന്ന ശ്രീ. എ.ബി.വാജ്‌പേയ് ഇവിടെവന്ന് 402 കോടി രൂപയുടെ കുമരകം പാക്കേജ് പ്രഖ്യാപിച്ച് മടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടു പിന്നിടുന്ന ഈ അവസരത്തിൽ കേരളത്തിലെ ഭരണത്തേയും വികസനത്തേയും കാർഷിക മേഖലയേയും കുറിച്ച് അങ്ങ് പറയുന്ന വാക്കുകൾ കേരള ജനതക്ക് എങ്ങനെ വിശ്വസിക്കാനാകും.
2000 ഡിസംബർ അവസാനവാരത്തിൽ കുമരകത്ത് സുഖവാസത്തിനെത്തിയ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ് 402 കോടി രൂപയുടെ കുമരകം പാക്കേജ് പ്രഖ്യാപിച്ചാണ് മടങ്ങിയത്. പിന്നീട് കുമരകം പാക്കേജ് വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയും ചെയ്തു. വികസനത്തെ കുറിച്ച് പറയുമ്പോൾ അങ്ങ് മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിനെക്കൂടി പരാമർശിക്കാൻ അഭ്യർത്ഥിക്കുന്നു. ധനികന്മാർക്കുവേണ്ടിയുള്ള വികസനം അങ്ങ് ഗുജറാത്തിൽ നടപ്പാക്കിയപ്പോൾ ദരിദ്രരും പാവപ്പെട്ടവുരുമായ ജനത അവഗണിക്കപ്പെടുകയായിരുന്നു എന്ന വസ്തുത ഇന്ന് അംഗീകരിക്കപ്പെട്ടതാണ്. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണോ അങ്ങ് പറയുന്നത്. യു.ഡി.എഫ്. സർക്കാരിന്റെ നേതൃത്വത്തിൽ വമ്പൻ പദ്ധതികൾ കൊണ്ടുവരുമ്പോഴും സാധാരണക്കാരനെ പരിഗണിച്ചുകൊണ്ടുള്ള കരുതൽ പദ്ധതികളും ഇവിടെ നടപ്പിലാക്കുന്നുണ്ട്.
അങ്ങ് ബിഹാർ ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു കാലത്തു പോയി ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിക്കാറാണല്ലോ പതിവ്. അത് ഇത്തവണ കേരളത്തിലുണ്ടായില്ലെന്നത് ഇവിടുത്തെ വോട്ടർമാർക്ക് ആശ്വാസകരമാണ്. എങ്കിലും കഴിഞ്ഞ രണ്ടുവർഷത്തിനിടെ താങ്കളാൽ കഴിയുന്ന ജനവിരുദ്ധ നയങ്ങൾ ആവിഷ്‌കരിച്ചല്ലോ, അവയിൽ ചില കാര്യങ്ങൾ ഞാൻ അക്കമിട്ടു നിരത്താം. സാധാരണക്കാരന്റെ കൈകളിലേക്ക് കൂടുതൽ പണം ഏത്തിക്കാനായി യു.പി.എ. സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം അങ്ങ് വെട്ടിക്കുറച്ചകാര്യം സൗകര്യപൂർവം മറക്കുന്നു. ക്രൂഡോയയിൽ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം സാധാരണക്കാരനിലേക്ക് എത്തിക്കാതെ എത്ര തവണയാണ് അങ്ങയുടെ സർക്കാർ വില വർധിപ്പിച്ചത്. കടക്കെണിയിൽപെട്ട് ഉഴലുന്ന കർഷകന്റെ കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളാതെ കോർപ്പറേറ്റുകളുടെ 70,000 കോടിയിലധികം രൂപയുടെ കിട്ടാക്കടം അങ്ങയുടെ സർക്കാർ യാതൊരു മടിയും കൂടാതെ ഏഴുതിത്ത്ത്തള്ളിയല്ലോ. ബാങ്കുകളിൽനിന്നും വായ്പയെടുത്ത ആയിരക്കണക്കിനു കോടി രൂപ തിരിച്ചടക്കാത്ത വിജയ് മല്യക്ക് രാജ്യത്തിനു പുറത്തേക്ക് കടക്കാൻ വഴിയൊരുക്കിയത് അങ്ങയുടെ സർക്കാരല്ലേ.
സാധാരണക്കാരെപ്പോലും ആകർഷിച്ച് നടപ്പിലാക്കിയ പല കേന്ദ്ര നിക്ഷേപ പദ്ധതികളുടേയും പലിശ വെട്ടിക്കുറച്ചതിലൂടെ അവരെ പറ്റിക്കുകയല്ലേ അങ്ങയുടെ സർക്കാർ ചെയ്തത്. കഴിഞ്ഞ നാലു വർഷത്തിനിടെ ഗുജറാത്തിൽ മാത്രം 60,000 വ്യവസായ ശാലകൾ, അവയിൽതന്നെ 45,000 എണ്ണം കഴിഞ്ഞ രണ്ടു വർഷത്തിനിടെ അടച്ചുപൂട്ടിയ കാര്യം അങ്ങ് അറിഞ്ഞില്ലേ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുന്തൂണായ റബറിന്റെ വിലയിടിവ് എത്ര തവണയാണ് അങ്ങയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്നിട്ട് റബർ കർഷകനെ സഹായിക്കാൻ ഒരു ചെറുവിരൽ അനക്കാൻപോലും അങ്ങയോ അങ്ങയുടെ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരോ തയാറായോ. അങ്ങയിൽനിന്ന് നീതി പ്രതീക്ഷിച്ച്, ഇറക്കുമതി നിയന്ത്രിക്കുമെന്ന് കരുതി കാത്തിരുന്ന ശേഷം അവസാനം റബർ വിലസ്ഥിരതാ പദ്ധതി നടപ്പാക്കി കർഷകനെ രക്ഷിച്ചത് എന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരല്ലേ. യാഥാർഥ്യങ്ങൾ ഇതായിരിക്കുമ്പോഴും രണ്ട് എംപിമാരെ ലോക്‌സഭയിലേക്ക് നോമിനേറ്റു ചെയ്‌തെന്നു പറഞ്ഞ് മേനിനടിക്കുകയല്ലേ അങ്ങ് ചെയ്യുന്നത്. ഇതിലൂടെ ഇവിടുത്തെ റബർ കർഷകന്റേയും സാധാരണക്കാരന്റേയും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോ.
അഴിമതിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അങ്ങയുടെ പാർട്ടി ഒരു പതിറ്റാണ്ടിലധികമായി ഭരിക്കുന്ന മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ 48 പേർ സംശയകരമായ സാഹചര്യത്തിൽ മരിച്ചില്ലേ. അപ്പോഴും ഇതിനെയെല്ലാം മുഖംതിരിച്ചുനിന്ന് ന്യായീകരിക്കുയല്ലേ അവിടുത്തെ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ ചെയ്യുന്നത്. വാജ്‌പേയ് സർക്കാരിനെ നാണംകെടുത്തിയ ശവപ്പെട്ടി കുംഭകോണം അങ്ങ് മറന്നതാണോ.
കേരള ജനതയുടെ സ്വൈര ജീവിതത്തിനു പോലും അങ്ങയുടെ പാർട്ടിയും സിപിഎമ്മുമാണ് വലിയ ഭീഷണിയുയർത്തുന്നത്. കേരളത്തിൽ നടന്നിട്ടുള്ള 200ഓളം രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിച്ചത് ഒന്നുകിൽ ബിജെപിയുടെ അല്ലെങ്കിൽ സിപിഎമ്മിന്റെ പ്രവർത്തകരാണല്ലോ. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്നിൽ നിൽക്കുമ്പോഴും സിപിഐ(എം) നേതാവ് കടം വീട്ടുമെന്നും പലിശ സഹിതം തിരിച്ചു കൊടുക്കുമെന്ന് അങ്ങയുടെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും പറയുന്നതിന്റെ അർഥം ഭാവിയിലും കേരളീയരുടെ സ്വൈരജീവിതം തകർക്കുമെന്നല്ലേ. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടർമാരെ വികസനത്തിന്റെ മറയിട്ട വർഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതിൽനിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാർട്ടിയും നടത്തുന്ന ശ്രമം പ്രബുദ്ധ കേരളത്തിലെ ജനം അങ്ങയുടെ പാർട്ടിയെ കേരള നിയമസഭയുടെ പടികയറ്റില്ല.
എന്ന്
സ്‌നേഹപൂർവം
ഉമ്മൻ ചാണ്ടി