- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോ അക്കാദമി സമരം കൊണ്ട് നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം; മണ്ഡലത്തിൽ കാവി പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമായി;മുഖം രക്ഷിക്കാൻ സമരമിരുന്നെങ്കിലും കെ മുരളീധരന്റെ ഉപവാസം ആരും ഗൗനിച്ചില്ല; സർക്കാറിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചു; എസ്എഫ്ഐക്കും തിരിച്ചടി
തിരുവനന്തപുരം: ലോ അക്കാദമി സമരം ഇന്നലെ പിൻവലിക്കപ്പെട്ടതിന് പിന്നാലെ സമരത്തിൽ വിജയത്തിന്റെ അവകാശികൾ ആരെന്നതിനെചൊല്ലിയുെ ചർച്ചകൾ നടന്നു. സർക്കാറിനെ ഉൾപ്പടെ പ്രതിസന്ധിയിലാക്കിയ സമരത്തിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായെത്തിയ വി മുരളീധരൻ ബിജെപി പ്രവർത്തകരുടെ വൻ നിരയെ തന്നെ പേരൂർക്കടയിലേക്ക് എത്തിച്ചു.ഇത് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ദേശീയ നിർവ്വാഹക സമിതി അംഗം തന്നെ നേരിട്ട് ഉപവാസമനുഷ്ടിച്ചപ്പോൾ സംസ്ഥാന ജില്ലാ നേതാക്കളുടെ വലിയ പട തന്നെ ഒഴുകി. സ്ഥലം എംഎൽഎ ആയ കെ മുരളീധരൻ ആദ്യ ഘട്ടത്തിൽ സമര പന്തലിലേക്ക് തിരിഞ്ഞ് നോക്കിയില്ല. ബിജെപി വലിയ അളവിൽ ജനപിന്തുണ നേടുന്നതിലെ അപകടം മനസ്സിലാക്കിയ മുരളീധരൻ കോളേജിന് മുന്നിൽ ഉപവാസത്തിനെത്തി. പക്ഷേ പ്തീക്ഷിച്ച പോലെയുള്ള പിന്തുണ ലഭിച്ചതുമില്ല. പാതി വഴിയിൽ സമരം അവസാനിപ്പിച്ച എസ്എഫ്‌ഐക്കു സമരത്തിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്. വിദ്യാർത്ഥിപ്രശ്നമായി ആരംഭിച്ച ലോ അക്കാദമി സമരമാണ് അതീവ ഗുരുതര രാഷ്ട്രീയ സാഹചര്
തിരുവനന്തപുരം: ലോ അക്കാദമി സമരം ഇന്നലെ പിൻവലിക്കപ്പെട്ടതിന് പിന്നാലെ സമരത്തിൽ വിജയത്തിന്റെ അവകാശികൾ ആരെന്നതിനെചൊല്ലിയുെ ചർച്ചകൾ നടന്നു. സർക്കാറിനെ ഉൾപ്പടെ പ്രതിസന്ധിയിലാക്കിയ സമരത്തിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായെത്തിയ വി മുരളീധരൻ ബിജെപി പ്രവർത്തകരുടെ വൻ നിരയെ തന്നെ പേരൂർക്കടയിലേക്ക് എത്തിച്ചു.ഇത് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ദേശീയ നിർവ്വാഹക സമിതി അംഗം തന്നെ നേരിട്ട് ഉപവാസമനുഷ്ടിച്ചപ്പോൾ സംസ്ഥാന ജില്ലാ നേതാക്കളുടെ വലിയ പട തന്നെ ഒഴുകി. സ്ഥലം എംഎൽഎ ആയ കെ മുരളീധരൻ ആദ്യ ഘട്ടത്തിൽ സമര പന്തലിലേക്ക് തിരിഞ്ഞ് നോക്കിയില്ല.
ബിജെപി വലിയ അളവിൽ ജനപിന്തുണ നേടുന്നതിലെ അപകടം മനസ്സിലാക്കിയ മുരളീധരൻ കോളേജിന് മുന്നിൽ ഉപവാസത്തിനെത്തി. പക്ഷേ പ്തീക്ഷിച്ച പോലെയുള്ള പിന്തുണ ലഭിച്ചതുമില്ല. പാതി വഴിയിൽ സമരം അവസാനിപ്പിച്ച എസ്എഫ്‌ഐക്കു സമരത്തിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്.
വിദ്യാർത്ഥിപ്രശ്നമായി ആരംഭിച്ച ലോ അക്കാദമി സമരമാണ് അതീവ ഗുരുതര രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഐക്യകേരളത്തിൽ ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആദ്യ സർക്കാരിനെതിരെ ഉയർനന്നതുപോലെയൊരു സമരം സൃഷ്ടിച്ചെടുക്കാനുള്ള നീക്കവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. അന്നത്തേതു പോലെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ ഇടപെടുവിക്കാനുള്ള ശ്രമം ബിജെപിയൂം ആരംഭിച്ചിട്ടുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ രാഷ്ട്രീയസാഹചര്യം വല്ലാത്ത പ്രതിസന്ധിയിലാകുകയാണ്.
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അഭിമുഖീകരിച്ച അതേ സാഹചര്യം തന്നെയാണ് ഇപ്പോൾ പിണറായി വിജയൻ സർക്കാരും നേരിടുന്നത്. അന്നും സമരം ആരംഭിച്ചത് വിദ്യാഭ്യാസ-ഭൂമി പ്രശ്നങ്ങളിലായിരുന്നു. എന്നാൽ ഇന്നത്തേതിന് വിരുദ്ധമായി അന്ന് വിദ്യാഭ്യാസമേഖലയിലെയിലേയും ഭൂപരിഷ്‌ക്കരണത്തിന്റെയും പേരിലായിരുന്നു പ്രശ്നം. അന്ന് ചെറുതായി ആരംഭിച്ച സർക്കാരിനെതിരായ പ്രക്ഷോഭത്തെ പിന്നീട് ക്രമസമാധാനപ്രശ്നമാക്കി വളർത്തിയാണ് കേന്ദ്രസർക്കാരിനെ ഇടപെടുവിച്ച് പിരിച്ചുവിട്ടത്.
അതേ അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ പഠനസാഹചര്യത്തിന് വേണ്ടി ആരംഭിച്ച സമരം രാഷ്ട്രീയവൽക്കരിക്കപ്പെട്ടതോടെയാണ് വിഷയം വഷളായിരിക്കുന്നത്. വിഷയം രാഷ്ട്രീയമായതുകൊണ്ടുതന്നെ ഇതിൽ ഇടപെടുവാനോ, പ്രശ്നപരിഹാരത്തിനോ മുഖ്യമന്ത്രി പിണറായിവിജയനും തയാറല്ല. ഇതാണ് സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ഭൂമിപ്രശ്നവും കൂടി ഉയർത്തി വിഷയം കൂടുതൽ സങ്കീർണ്ണമാക്കാനാണ് സമരക്കാരുടെ നീക്കം.
വിദ്യാർത്ഥിസമരം ക്രമസമാധനപ്രശ്നമാക്കി മാറ്റുന്നതിൽ സമരക്കാർ ഒരുപരിധിവരെ വിജയിച്ചിട്ടുമുണ്ട്. ആദ്യ സർക്കാരിനെതിരെയുള്ള നീക്കം കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നെങ്കിൽ ഇക്കുറി അതിന് ചുക്കാൻ പിടിക്കുന്നത് ബിജെപിയാണ്. ബിജെപിയുടെ ഈ നീക്കത്തിന് അറിഞ്ഞോ, അറിയാതെയോ കോൺഗ്രസും ഇടതുമുന്നണിയുടെ ഘടകകക്ഷിയായ സിപിഐയും പിന്തുണ നൽകുന്നുണ്ട്. വിദ്യാർത്ഥിസമരം ക്രമപ്രശ്നമായി മാറുകയും ഒപ്പം ഭൂമിപ്രശ്നത്തെ ഒരു വർഗ്ഗീയ വിഷയമാക്കി മാറ്റിയെടുക്കുകയും ചെയ്ത് പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനിടയിൽ കേന്ദ്രസർക്കാരിനെ ഇടപെടുവിക്കാനാണ് ബിജെപിയുടെ ശ്രമം. അതിന്റെ ഭാഗമായാണ് അവർ നിരന്തരം പരാതികളുമായി ഗവർണറെ സമീപിക്കുന്നതും. കോൺഗ്രസും പരാതികളുമായി ഗവർണറെ സമീപിക്കുന്നുണ്ട്. അതിന് പുറമെ കേന്ദ്രത്തിനും ബിജെപി പരാതി നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതിയെക്കുറിച്ച് കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടാൽ ഗവർണർക്ക് അത് നൽകുന്നതിന് സഹായകരമാകട്ടെ എന്ന നിലയിലാണ് ബിജെപിയുടെ സമീപനം.
എങ്ങനെയും സംസ്ഥാനസർക്കാരിനെ കാലാവധി തികപ്പിക്കാതെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുകയെന്നതാണ് ഇതിന് പിന്നിലെ അജണ്ട. എന്നാൽ ഇപ്പോഴത്തെ സാഹചര്യം 1957ലേതിന് സമാനമല്ല. സംസ്ഥാനസർക്കാരുകളെ പിരിച്ചുവിടുന്നതിൽ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലുകൾ ഇതിനിടയിൽ നടന്നിട്ടുണ്ട്. മോദി സർക്കാരിന് തന്നെ ഇക്കാര്യത്തിൽ കൈപൊള്ളുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഇന്ന് കേരളത്തിലെ സാമുദായിക അന്തരീക്ഷവും 1957ലേതുപോലെ വേഗത്തിൽ പ്രതിപക്ഷകക്ഷികൾക്ക് സ്വാധീനിക്കാൻ കഴിയുന്ന തരത്തിലല്ല. ഇതാണ് സർക്കാരിന് ഏക ആശ്വാസവും.



