- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമാനപോരാട്ടത്തിൽ ജയം മാത്രമല്ല സെഞ്ച്വറിയും നേടി ബിജെപി! മൂന്നുസംസ്ഥാനങ്ങളിലെ തിരിച്ചടിയിൽ മനംനൊന്തിരുന്ന പാർട്ടി പ്രവർത്തകരെ ഊർജ്ജസ്വലരാക്കി ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം; ജാസ്ദാൻ മണ്ഡലത്തിൽ 20,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബവ്ലിയ ജയിച്ചുകയറിയതോടെ എംഎൽഎമാരുടെ എണ്ണം നിയമസഭയിൽ മൂന്നക്കമായി
അഹമ്മദാബാദ്: മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയത്തിന്റെ നിഴലിൽ ഗുജറാത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല ജയം. ജാസ്ദാൻ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 19,979 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചുകയറിയത്. കോൺഗ്രസിനും ബിജെപിക്കും അഭിമാനപോരാട്ടമായിരുന്നു ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്. 1690ൽ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം മൂന്നാമത്തെ തവണ മാത്രമാണ് ഇവിടെ ബിജെപി വിജയിക്കുന്നത്. ബിജെപിയുടെ കുൻവാർജി ബവ്ലിയ 90,268 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ അവ്സാർ നാകിയയ്ക്ക് 60,565 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. കോഹ്ലി വിഭാഗത്തിലെ നേതാവായ കുൻവർജി ബലാവ്ലിയ 2017ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളാണ്. പിന്നീട് പാർട്ടി അംഗത്വം രാജി വച്ച് ബിജെപിയിൽ ചേർന്നു. 1995, 1998, 2002, 2007 വർഷങ്ങളിലും കോൺഗ്രസ് ടിക്കറ്റിൽ ബവ്ലിയ മണ്ഡലത്തിൽ നിന്നും ഗുജറാത്ത് നിയമസഭയിലെത്തിയിരുന്നു. അതേസമയം, ബാലാവ്ലിയയുടെ വിജയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചനയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ്
അഹമ്മദാബാദ്: മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയത്തിന്റെ നിഴലിൽ ഗുജറാത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല ജയം. ജാസ്ദാൻ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 19,979 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചുകയറിയത്. കോൺഗ്രസിനും ബിജെപിക്കും അഭിമാനപോരാട്ടമായിരുന്നു ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്. 1690ൽ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം മൂന്നാമത്തെ തവണ മാത്രമാണ് ഇവിടെ ബിജെപി വിജയിക്കുന്നത്.
ബിജെപിയുടെ കുൻവാർജി ബവ്ലിയ 90,268 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ അവ്സാർ നാകിയയ്ക്ക് 60,565 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. കോഹ്ലി വിഭാഗത്തിലെ നേതാവായ കുൻവർജി ബലാവ്ലിയ 2017ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളാണ്. പിന്നീട് പാർട്ടി അംഗത്വം രാജി വച്ച് ബിജെപിയിൽ ചേർന്നു. 1995, 1998, 2002, 2007 വർഷങ്ങളിലും കോൺഗ്രസ് ടിക്കറ്റിൽ ബവ്ലിയ മണ്ഡലത്തിൽ നിന്നും ഗുജറാത്ത് നിയമസഭയിലെത്തിയിരുന്നു.
അതേസമയം, ബാലാവ്ലിയയുടെ വിജയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചനയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അവകാശപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 26 സീറ്റുകൾ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബവ്‌ലിയയുടെ ജയത്തോടെ 182 അംഗ നിയമസഭയിൽ ബിജെപിക്ക് 100 എംഎൽഎമാരായി. അതേസമയം കോൺ്ഗ്രസ് അംഗങ്ങളുടെ എണ്ണം 76 ആയി കുറഞ്ഞു. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 99 സീറ്റുകളും കോൺഗ്രസിന് 77 സീറ്റുകളുമാണ് കിട്ടിയത്. ജൂലൈ 2ന് നിയമസഭംഗത്വം രാജി വച്ച ബവ്‌ലിയെ ബിജെപി സർക്കാരിൽ അതേ ദിവസം തന്നെ ക്യാബിനററ് മന്ത്രിയാക്കിയിരുന്നു. 2017 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന നിലയിൽ അദ്ദേഹം ബിജെപിയുടെ ഭാരത് ബൊഗ്ഹരയെ 9,277 വോട്ടുകൾക്കാണ് കീഴടക്കിയത്.