- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
58 സീറ്റുകളിൽ ഭൂരിപക്ഷവും നേടി രാജ്യസഭയിൽ ആധിപത്യം ഉറപ്പിക്കാൻ ബിജെപി; ബാബ്‌റി മസ്ജിദ് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായേക്കും; എട്ടു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ; മോദിയുടെ നാലാം വർഷത്തിന് തുടക്കം; 2018ൽ ഇന്ത്യ കാത്തിരിക്കുന്നത് ഇതൊക്കെ
ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിൽ നിന്ന് 58 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് മാർച്ചിൽ നടക്കാനിരിക്കെ ഇതിൽ പരമാവധി സ്വന്തമാക്കി രാജ്യസഭയിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കുക. എട്ടു സംസ്ഥാനങ്ങളിൽ കൂടി നിയമസഭാ തിരഞ്ഞെടുപ്പുകൾ. മോദി സർക്കാർ നാലാംവർഷത്തിലേക്ക് കടക്കുന്നു. ഇതിനൊപ്പം ശാശ്വത പരിഹാരം തേടി ബാബ്‌റ് മസ്ജിദ്-രാമജന്മഭൂമി വിഷയവും. ഇത്തരത്തിൽ നിരവധി വിഷയങ്ങളാണ് 2018ന്റെ കലണ്ടറിൽ ഇന്ത്യ കുറിച്ചിടുന്നത്. ഈ വരുന്ന മെയ്മാസത്തോടെ മോദി സർക്കാർ ഭരണത്തിൽ നാലാംവർഷത്തിലേക്ക് കടക്കും. സർക്കാരിന് ലോക്‌സഭയിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് നിലവിൽ. എന്നാൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പുകൾ വരുന്നുണ്ട് ഈ വർഷം. ഇവയിൽ ഭൂരിഭാഗവും കൈവശപ്പെടുത്തിയാൽ രാജ്യസഭയിലും ഭൂരിപക്ഷം നേടാനാവുമെന്ന നോട്ടത്തിലാണ് ബിജെപി. അതിന് സാധ്യതയും കൂടുതലാണ്. അതോടെ നിയമനിർമ്മാണം കൂടുതൽ എളുപ്പമാകും മോദി സർക്കാരിന്. ഡൽഹിയിലെ മൂന്ന് സീറ്റിലേക്ക് ജനുവരിയിലും കേരളത്തിലെ മൂന്ന് സീറ
ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിൽ നിന്ന് 58 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് മാർച്ചിൽ നടക്കാനിരിക്കെ ഇതിൽ പരമാവധി സ്വന്തമാക്കി രാജ്യസഭയിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കുക. എട്ടു സംസ്ഥാനങ്ങളിൽ കൂടി നിയമസഭാ തിരഞ്ഞെടുപ്പുകൾ. മോദി സർക്കാർ നാലാംവർഷത്തിലേക്ക് കടക്കുന്നു. ഇതിനൊപ്പം ശാശ്വത പരിഹാരം തേടി ബാബ്‌റ് മസ്ജിദ്-രാമജന്മഭൂമി വിഷയവും. ഇത്തരത്തിൽ നിരവധി വിഷയങ്ങളാണ് 2018ന്റെ കലണ്ടറിൽ ഇന്ത്യ കുറിച്ചിടുന്നത്.
ഈ വരുന്ന മെയ്മാസത്തോടെ മോദി സർക്കാർ ഭരണത്തിൽ നാലാംവർഷത്തിലേക്ക് കടക്കും. സർക്കാരിന് ലോക്‌സഭയിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് നിലവിൽ. എന്നാൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പുകൾ വരുന്നുണ്ട് ഈ വർഷം. ഇവയിൽ ഭൂരിഭാഗവും കൈവശപ്പെടുത്തിയാൽ രാജ്യസഭയിലും ഭൂരിപക്ഷം നേടാനാവുമെന്ന നോട്ടത്തിലാണ് ബിജെപി. അതിന് സാധ്യതയും കൂടുതലാണ്. അതോടെ നിയമനിർമ്മാണം കൂടുതൽ എളുപ്പമാകും മോദി സർക്കാരിന്.
ഡൽഹിയിലെ മൂന്ന് സീറ്റിലേക്ക് ജനുവരിയിലും കേരളത്തിലെ മൂന്ന് സീറ്റിലേക്ക് മെയിലും തിരഞ്ഞെടുപ്പു നടക്കുന്നുണ്ടെങ്കിലും ഇതിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല. അതേസമയം മാർച്ചിൽ യുപി, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ തുടങ്ങിയവ ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിലാണ് എൻഡിഎയുടെ നോട്ടം. ഇതിൽ ഏറെയും നേടാൻ ബിജെപിക്ക് കഴിയുമെന്നും അങ്ങനെ കോൺഗ്രസ്സിനെ രാജ്യസഭയിൽ മറികടക്കാനാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
എട്ടു സംസ്ഥാനങ്ങളിലേക്ക് ഈ വർഷം തിരഞ്ഞെടുപ്പുകളും നടക്കും. ഇതിൽ കർണാടകത്തിൽ വിജയിച്ചേ തീരൂ എന്ന ലക്ഷ്യവുമായാണ് ബിജെപിയുടെ നീക്കം. ഫെബ്രുവരിയിൽ മേഘാലയ, നാഗാലാന്റ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പും വരുന്നു. ഏപ്രിലിലാണ് കർണാടക അസംബ്‌ളി തിരഞ്ഞെടുപ്പ്. നവംബറിൽ മിസോറാം, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും അസംബ്‌ളി തിരഞ്ഞെടുപ്പുകൾ നടക്കും.
ഫെബ്രുവരിയിൽ ബാബ്‌റി മസ്ജിദ് -രാമജന്മഭൂമി വിഷയത്തിൽ സുപ്രധാനമായ കോടതി തീരുമാനം ഉണ്ടാകും. ഫെബ്രുവരി എട്ടിനാണ് പരമോന്നത കോടതിയിൽ കേസിന്റെ അന്തിമ വിചാരണ നടക്കുന്നത്. പത്ത് ആസിയാൻ രാജ്യങ്ങളുടെ തലവന്മാർ ഇക്കുറി ഇന്ത്യയുടെ റിപ്പബ്‌ളിക് ദിന പരേഡ് വീക്ഷിക്കാനെത്തുമെന്നതാണ് ഈ വർഷത്തെ മറ്റൊരു വിശേഷം. മോദി സർക്കാരിന്റെ ഈ കാലയളവിലെ അവസാന സമ്പൂർണ ബജറ്റും ഇക്കൊല്ലമാണ്.
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നത്.
ഇത് ഫുട്ബോൾ ലോകകപ്പിന്റേയും വർഷമാണ്. ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾക്ക് റഷ്യയാണ് ആതിഥ്യമരുളുന്നത്. ആതിഥേയരും സൗദി അറേബ്യയുമായുള്ള മത്സരത്തോടെ ജൂൺ 14ന് മോസ്‌കോയിൽ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. ജൂലായ് 15നാണ് ഫൈനൽ. ഇന്ത്യയും ഇംഗ്‌ളണ്ടും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയും ജൂണിലാണ്. ഓഗസ്റ്റിൽ ഇന്തോനേഷ്യയിൽ ഏഷ്യൻ ഗെയിംസും ഈവർഷം ഉണ്ട്. വിൻഡീസിന്റെ ഇന്ത്യൻ ക്രിക്കറ്റ് ടൂർ ഒക്ടോബറിലും ഇന്ത്യൻ ടീമിന്റെ ഓസീസ് ടൂർ ഡിസംബറിലും നടക്കും.