- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെ സംഘപരിവാർ പ്രചരണം കൊഴുക്കുന്നതിനിടെ ചൈനയിൽ നിന്ന് പ്രചരണ സാമഗ്രികൾ ഇറക്കുമതി ചെയ്ത് ബിജെപി; മോദി മെയ്ക്ക് ഇൻ ഇന്ത്യക്ക് വേണ്ടി വാദിക്കുമ്പോൾ ഗുജറാത്തിലേക്ക് മെയ്ഡ് ഇൻ ചൈന കീചെയ്നും തൊപ്പിയും ബലൂണും; പ്രചരണത്തിന്റെ ആദ്യഘട്ടത്തിനായി എത്തിയത് ഒരു കോടിയോളം രൂപയുടെ സാമഗ്രികൾ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പൻ പ്രഖ്യാപനമായിരുന്നു മെയ്ക്ക് ഇൻ ഇന്ത്യ. രാജ്യത്ത് വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന് പ്രഖ്യാപിച്ച പദ്ധതി വമ്പൻ പരാജയമെന്ന വിമർശനം അനുദിനം രൂക്ഷമാകുകയാണ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടി നൽകും വിധം രാജ്യത്ത് ഉൽപാദനം വർധിക്കുമെന്ന അവകാശവാദമാണ് പദ്ധതിയെ തുടർന്ന് ഉണ്ടായത്. എന്നാൽ ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ ബിജെപിക്ക് പോലും വിശ്വാസമില്ലെന്ന് വന്നാലോ? ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രചരണസാമഗ്രികൾ ഉൾപ്പെടെ ഏതാണ്ട് ഒരുകോടിയോളം രൂപയുടെ ചൈനീസ് ഉൽപ്പന്നങ്ങൾ ബിജെപി ഇറക്കുമതി ചെയ്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്കും കമ്പനികൾക്കുമെതിരെ സംഘപരിവാർ തന്നെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഇത്തരമൊരു നടപടി വലിയ വിവാദമായിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചൈനീസ് ഉത്പന്നങ്ങൾ ആണെന്നാണ് റിപ്പോർട്ടുകൾ. ക്യാച്ച് ന്യൂസ് ആണ് ഇറക്കുമതി ചെയ്തതിന്റെ കണക്കുകൾ സഹിതം റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ വ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പൻ പ്രഖ്യാപനമായിരുന്നു മെയ്ക്ക് ഇൻ ഇന്ത്യ. രാജ്യത്ത് വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന് പ്രഖ്യാപിച്ച പദ്ധതി വമ്പൻ പരാജയമെന്ന വിമർശനം അനുദിനം രൂക്ഷമാകുകയാണ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടി നൽകും വിധം രാജ്യത്ത് ഉൽപാദനം വർധിക്കുമെന്ന അവകാശവാദമാണ് പദ്ധതിയെ തുടർന്ന് ഉണ്ടായത്. എന്നാൽ ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ ബിജെപിക്ക് പോലും വിശ്വാസമില്ലെന്ന് വന്നാലോ?
ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രചരണസാമഗ്രികൾ ഉൾപ്പെടെ ഏതാണ്ട് ഒരുകോടിയോളം രൂപയുടെ ചൈനീസ് ഉൽപ്പന്നങ്ങൾ ബിജെപി ഇറക്കുമതി ചെയ്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്കും കമ്പനികൾക്കുമെതിരെ സംഘപരിവാർ തന്നെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഇത്തരമൊരു നടപടി വലിയ വിവാദമായിരിക്കുകയാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചൈനീസ് ഉത്പന്നങ്ങൾ ആണെന്നാണ് റിപ്പോർട്ടുകൾ. ക്യാച്ച് ന്യൂസ് ആണ് ഇറക്കുമതി ചെയ്തതിന്റെ കണക്കുകൾ സഹിതം റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ വിഷയം വലിയ ചർച്ചയായി.
ഇതുവരെയായി 94 ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രചാരണത്തിന്റെ അദ്യഘട്ടങ്ങളിൽ എത്തിയിട്ടുള്ളത്. ഇതിന്റെ രസീത് ഉൾപ്പെടെ നിരത്തിയാണ് വാർത്ത പുറത്തുവന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ചൈനീസ് ഉൽപ്പന്നങ്ങൾ ബിജെപിക്ക് വേണ്ടി പ്രചരണത്തിന് എത്തുമെന്ന സൂചനകളും ചർച്ചയായിട്ടുണ്ട്.
സ്റ്റിക്കറുകൾ, തൊപ്പി, ബലൂൺ, കീചെയിനുകൾ അടക്കമുള്ള വസ്തുക്കളാണ് ചൈനയിൽ നിന്നും കൊണ്ടു വന്നവയിൽപെടുന്നത്. അഹമ്മദാബാദിലെ ഷാർപ് ലൈൻ പ്രിന്റിങ് എന്ന കമ്പനിയാണ് പ്രധാനമായും ഉത്പന്നങ്ങൾ ഇറക്കുമതി ചെയതുകൊടുത്തത്. ചെനയിലെ യിവു നഗരത്തിലുള്ള യിവു ജിയുറുൻ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് കമ്പനിയാണ് വിൽപനക്കാർ. ഇതിന്റെ രേഖകൾ സഹിതമാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ബിജെപി ഒരു റാലി സംഘടിപ്പിക്കുകയാണെങ്കിൽ ബലൂണും തൊപ്പിയും സ്റ്റിക്കറുകളുമടക്കമുള്ളവ ഞങ്ങൾ അവർക്ക് എത്തിച്ചു നൽകാറുണ്ട്. വിവിധ തരത്തിലുള്ള മെറ്റീരിയലുകളാണ് അവർ ആവശ്യപ്പെടാറുള്ളത്. അവർ പറയുന്നതെല്ലാം കൊടുക്കാറുണ്ടെന്നും ഷാർപ്ലൈൻ കമ്പനി പ്രൊപറേറ്റർ സപൻ പട്ടേൽ പറയുന്നു.തങ്ങൾ കൂടുതൽ സാധനങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്നും പട്ടേൽ പറയുന്നു. അതേ സമയം ബിജെപിക്ക് നൽകിയ മെറ്റീരിയലുകൾ ചൈനയിൽ നിന്നാണോ എന്ന ചോദ്യത്തിന് 'തിങ്കളാഴ്ച വന്നു സംസാരിക്കൂ, ഇപ്പോൾ സമയമില്ല' എന്നായിരുന്നു പട്ടേലിന്റെ മറുപടി.

അതേസമയം, ബിജെപിക്കായുള്ള മെറ്റീരിയലുകൾ വിതരണം ചെയ്യുമ്പോൾ അത് ചൈനയിൽ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോയെന്ന് പരിശോധിക്കാറില്ലെന്ന നിലപാടാണ് ഇവിടത്തെ ജീവനക്കാർ കൈക്കൊള്ളുന്നത്. അതേസമയം, സ്വന്തം നിലയിൽ നിർമ്മിക്കുന്ന പ്രചരണ സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നാണ് ബിജെപി പ്രചാരണവിഭാഗം ചെയർ പേഴ്സൺ പറയുന്നത്. പുറത്തുനിന്ന് വാങ്ങാറില്ലെന്നും ചെയർപേഴ്‌സൺ പറയുന്നു. എന്നാൽ ഗുജറാത്തിലേക്ക് ചൈനീസ് പ്രചരണ സാമഗ്രികൾ എത്തിച്ചതിനെ പറ്റി പ്രതികരിക്കുന്നുമില്ല. സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലെ എൻട്രിപാസ് ചൈനീസ് നിർമ്മിതമായിരുന്നെന്ന വിവരവും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.







