- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിലെ ഉൾപ്പോര് സമ്മതിച്ച് കേരള നേതൃത്വം; താൻ ഗ്രൂപ്പില്ലാത്ത അധ്യക്ഷനെന്ന് കുമ്മനം; പാർട്ടി ആർ എസ് എസ് പാളയത്തിലെന്ന് കൃഷ്ണദാസ്-മുരളീധരൻ പക്ഷങ്ങൾ; സ്ഥാനമാനങ്ങൾക്കായി മുൻ പ്രസിഡന്റുമാരുടെ ചരടുവലി
കോഴിക്കോട്: ബിജെപി സംസ്ഥാന സമിതിയിലെ ഉൾപ്പോര് സമ്മതിച്ച് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. താൻ ഗ്രൂപ്പില്ലാത്ത അധ്യക്ഷനാണെന്നാണ് കുമ്മനത്തിന്റെ അവകാശവാദം. തന്നെ പാർട്ടി പ്രസിഡന്റാക്കിയത് ദേശീയ നേതൃത്വമാണ്. ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റും. വി മുരളീധരൻ ദേശീയ ഉപാധ്യക്ഷനാകുന്നതിൽ എതിർപ്പില്ലെന്നും കോർ കമ്മിറ്റിയിലുള്ള മുൻ അധ്യക്ഷന്മാർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകുമെന്നും കുമ്മനം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കിയത് പാർട്ടിയിലെ ചില ഗ്രൂപ്പുകൾക്കു ദഹിച്ചിരുന്നില്ല. അപ്പോഴും പാർട്ടിയിൽ ഗ്രൂപ്പിസമില്ലെന്നായിരുന്നു ബിജെപി ഇതുവരെയും അവകാശപ്പെട്ടിരുന്നത്. പാർട്ടിയിലെ തീരുമാനമെടുക്കുന്നതിൽ കുമ്മനം തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് മുൻ സംസ്ഥാന പ്രസിഡന്റുമാർ ദേശീയ അധ്യക്ഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന ഘടകത്തിലെ ഉൾപ്പോര് കുമ്മനം തന്നെ തുറന്ന് സമ്മതിക്കുന്നത്. കാലങ്ങളായി ബിജെപിയിൽ പ്രവർത്തിച്ച തങ്ങളെ വകവെക്കാതെ
കോഴിക്കോട്: ബിജെപി സംസ്ഥാന സമിതിയിലെ ഉൾപ്പോര് സമ്മതിച്ച് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. താൻ ഗ്രൂപ്പില്ലാത്ത അധ്യക്ഷനാണെന്നാണ് കുമ്മനത്തിന്റെ അവകാശവാദം. തന്നെ പാർട്ടി പ്രസിഡന്റാക്കിയത് ദേശീയ നേതൃത്വമാണ്. ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റും. വി മുരളീധരൻ ദേശീയ ഉപാധ്യക്ഷനാകുന്നതിൽ എതിർപ്പില്ലെന്നും കോർ കമ്മിറ്റിയിലുള്ള മുൻ അധ്യക്ഷന്മാർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകുമെന്നും കുമ്മനം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കിയത് പാർട്ടിയിലെ ചില ഗ്രൂപ്പുകൾക്കു ദഹിച്ചിരുന്നില്ല. അപ്പോഴും പാർട്ടിയിൽ ഗ്രൂപ്പിസമില്ലെന്നായിരുന്നു ബിജെപി ഇതുവരെയും അവകാശപ്പെട്ടിരുന്നത്. പാർട്ടിയിലെ തീരുമാനമെടുക്കുന്നതിൽ കുമ്മനം തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് മുൻ സംസ്ഥാന പ്രസിഡന്റുമാർ ദേശീയ അധ്യക്ഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന ഘടകത്തിലെ ഉൾപ്പോര് കുമ്മനം തന്നെ തുറന്ന് സമ്മതിക്കുന്നത്. കാലങ്ങളായി ബിജെപിയിൽ പ്രവർത്തിച്ച തങ്ങളെ വകവെക്കാതെ പാർട്ടിയെ ആർ എസ് എസ് പാളയത്തിൽ കൊണ്ടുകെട്ടാനുള്ള കുമ്മനത്തിന്റെ നീക്കത്തിൽ മുരളീധരൻ വിഭാഗവും കൃഷ്ണദാസ് വിഭാഗവും കടുത്ത അമർഷത്തിലാണ്. മണ്ഡലം കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും അധ്യക്ഷന്മാരെ നിയമിക്കുന്നതിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടാതെ കുമ്മനം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും വിമർശമുയർന്നിരുന്നു.
സംസ്ഥാനത്തെ 140 മണ്ഡലം കമ്മിറ്റികളിൽ 90 എണ്ണത്തിലും ഹിന്ദു ഐക്യവേദി, ആർ എസ് എസ്, വി എച്ച് പി എന്നീ സംഘടനകളിൽ നിന്നും നേരിട്ട് നിയമനം നടത്തിയതായും പാർട്ടി പ്രവർത്തകരെ പുറത്തു നിർത്തിയാണ് ആർ എസ് എസിൽ നിന്നുള്ളവരെ ത്തിക്കയറ്റിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഇതേചൊല്ലി ബിജെപി യോഗത്തിൽ കുമ്മനവും മുൻ സംസ്ഥാന പ്രസിഡന്റ്! സി കെ പത്മനാഭനും തമ്മിൽ പരസ്യമായ വാഗ്വാദവുമുണ്ടായിരുന്നു.
ഇതിന്റെയെല്ലാം തുടർച്ചയെന്നോണം എല്ലാ മാസവും സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്ന് മിനുട്‌സ് നേരിട്ട് തനിക്ക് കൈമാറണമെന്ന് സംസ്ഥാന ഘടകത്തിന് അമിത് ഷാ കർശന നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ പാർട്ടിയിലെ ഒറ്റപ്പെട്ട ചില കേന്ദ്രങ്ങൾക്കു കടുത്ത അസംതൃപ്തിയുണ്ടെങ്കിലും പാർട്ടിയിലേക്കു പുതുതായി ആളുകളെ ആകർഷിക്കാനും കേന്ദ്ര ഭരണത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് സംസ്ഥാനത്ത് ചെറുതായെങ്കിലും പാർട്ടി അനുകൂല ചലനങ്ങൾ ഉണ്ടാക്കാനും കുമ്മനത്തിനായിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.
ജനസംഘത്തിന്റെ കാലം മുതൽ താൻ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരവധി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും കേന്ദ്ര നേതൃത്വം ഏൽപ്പിച്ച ദൗത്യം വിശ്വസ്തതയോടെ നിർവഹിച്ച് മൂന്നു വർഷം കൊണ്ട് തിരിച്ച് ഏൽപ്പിക്കുമെന്നുമാണ് കുമ്മനം പറയുന്നത്. പാർട്ടിയിൽ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടെന്നത് കെ ജി മാരാരുടെ കാലം മുതലുള്ള ആരോപണമാണെന്നും എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടെങ്കിൽ അവയെല്ലാം സംസാരിച്ചു പരിഹരിക്കുമെന്നും കുമ്മനം വ്യക്തമാക്കുന്നു. അതിനിടെ, തഴക്കവും പഴക്കവുമുള്ള സീനിയർ നേതാക്കളെയും മറ്റും അവഗണിച്ച് കേന്ദ്ര സർക്കാറിലും മറ്റും പലരുടെയും നോമിനികളെ സ്ഥാനമാനങ്ങൾ നൽകി കുടിയിരുത്താനുള്ള നീക്കത്തിലും പാർട്ടിയിൽ കടുത്ത അസംതൃപ്തി പുകയുന്നതായി വിവരമുണ്ട്.
ദേശീയ കൗൺസിലിനെത്തുന്ന കേന്ദ്ര നേതൃത്വത്തെ ഇക്കാര്യങ്ങളെല്ലാം നേരിൽ കണ്ട് ബോധിപ്പിക്കാനാണ് വിവിധ ഗ്രൂപ്പുകൾ തന്ത്രം മെനയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരുമെല്ലാം മൂന്നു ദിവസത്തെ ദേശീയ കൗൺസിലിനായി കോഴിക്കോട്ടെത്തുന്നതിനാൽ വരുംദിവസങ്ങൾ രാഷ്ട്രീയപരമായി ഏറെ നിർണ്ണായകമാണ്. പാർട്ടിക്കു കേരളത്തിൽ വേരോട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളും ദേശീയഅന്തർ ദേശീയ തലത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം സമ്മേളനം വളരെ ഗൗരവപൂർവ്വം വിലയിരുത്തുമെന്നാണ് വിവരം. കൗൺസിൽ ചരിത്ര സംഭവമാക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ഒളിമ്പ്യൻ പി ടി ഉഷയുടെയും കുമ്മനം രാജശേഖരന്റെയും നേതൃത്വത്തിലുള്ള സംഘാടകസമിതി.